ബെംഗളൂരു: ചിക്കമഗളൂരു കലാസയിലെ മരസാനിഗെയില്‍ കാട്ടുപോത്തിന്റെ ആക്രമണത്തിൽ തോട്ടം തൊഴിലാളി മരിച്ചു. ഹൊരനാട് സ്വദേശി ചേതനാണ് (30) മരിച്ചത്. കലസയിലെ എസ്റ്റേറ്റിൽ ശനിയാഴ്ച രാവിലെയാണു സംഭവം.
നെഞ്ചിൽ ആഴത്തിൽ കുത്തേറ്റ ചേതനെ പ്രദേശവാസികൾ സമീപത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷപ്പെടുത്താനായില്ല. വനംവകുപ്പ് ഉദ്യോഗസ്ഥരും പോലീസും സംഭവസ്ഥലത്തെത്തി പരിശോധന നടത്തി.
SUMMARY: Wild buffalo attack; plantation worker dies tragically
SUMMARY: Wild buffalo attack; plantation worker dies tragically















