ബെംഗളൂരു: നായർ സേവാ സംഘ് കർണാടക ആർടി നഗർ കരയോഗം സംഘടിപ്പിക്കുന്ന വിഷു വർണങ്ങൾ വസന്തനഗർ അംബേദ്കർ ഭവനിൽ ഇന്നു രാവിലെ 9.30 മുതല്‍ നടക്കും. മന്ത്രി ബൈരതി സുരേഷ്, എസ്.ശ്രീനിവാസ് എംഎൽഎ, കേരള മുൻ ഡിജിപി ഡോ.അലക്സാണ്ടർ ജേക്കബ്, നടി അഞ്ജു അരവിന്ദ്, മുൻ എംഎൽഎ അഖണ്ഡ ശ്രീനിവാസ മൂർത്തി എന്നിവർ പങ്കെടുക്കും. വിഷു സദ്യ, കണ്ണൂർ അമ്മ മ്യൂസിക്കിന്റെ മെഗാ ഷോ എന്നിവ ഉണ്ടായിരിക്കുമെന്നു കൺവീനർ ആർ.വിജയൻ നായർ അറിയിച്ചു. ഫോൺ: 9845021537.
SUMMARY: NSSK Vishu Varnnangal today
SUMMARY: NSSK Vishu Varnnangal today















