കണ്ണൂർ: കൂത്തുപറമ്പ് പുറക്കളത്ത് പൂട്ടിയിട്ടിരുന്ന ബൈക്ക് ഷോറൂമിലേക്ക് പാഞ്ഞുകയറി വിരണ്ടോടിയ കാട്ടുപോത്ത്. പുറക്കളത്തെ ഹീറോ ഹോണ്ട ബൈക്ക് ഷോറൂമിന്റെ മുൻവശത്തെ ചില്ലുകളും അകത്തുണ്ടായിരുന്ന ഫർണിച്ചറുകളും കാട്ടുപോത്ത് തകർത്തു.
അപ്രതീക്ഷിതമായി കടന്നുവന്ന കാട്ടുപോത്ത് പ്രദേശവാസികളിൽ ഭീതി പരത്തി. സമീപത്തുണ്ടായിരുന്ന ആളുകൾ ബഹളം വെച്ചതിനെ തുടർന്ന് കാട്ടുപോത്ത് ഷോറൂമിൽ നിന്ന് ഓടിപ്പോകുകയായിരുന്നു. വിവരമറിഞ്ഞ് കണ്ണവം ഫോറസ്റ്റ് അധികൃതർ സ്ഥലത്തെത്തി പരിശോധന നടത്തി.
SUMMARY: Wild buffalo runs wild and rushes into bike showroom in Kannur; smashes windows and furniture














