ബെംഗളൂരു: ചാമരാജനഗർ താലൂക്കിലെ സുവർണവതി കായലിൽ കാട്ടാനയുടെ ആക്രമണത്തിൽ യുവാവ് കൊല്ലപ്പെട്ടു. കുള്ളുരു ഗ്രാമത്തിലെ മഹാദേവഗൗഡ (48) ആണ് കൊല്ലപ്പെട്ടത്. വ്യാഴാഴ്ച രാവിലെ കുള്ളോരു ഗ്രാമത്തിലെ ധനദ ഒനി റോഡിലാണ് സംഭവം. മീൻ പിടിക്കാൻ അരുവിയിൽ പോകുമ്പോൾ ഗൗഡയെ പെട്ടെന്ന് കാട്ടാന ആക്രമിക്കുകയായിരുന്നു.
ബിലിഗിരി രംഗനാഥ സ്വാമി ക്ഷേത്രം (ബി.ആർ.ടി) കടുവ സംരക്ഷണ കേന്ദ്രത്തിലെ കെ. ഗുഡി പരിധിയിൽ വരുന്ന അട്ടഗുലിപുരയിലെ രാമപുര ബീറ്റിലാണ് സംഭവം. വിവരമറിഞ്ഞു വനംവകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി ചാമരാജനഗർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിലേക്ക് മാറ്റി.
SUMMARY: Wildcat attack in Chamarajanagar; A tragic end for the young man















