കണ്ണൂര്‍: ഫിസിയോ തെറാപ്പിക്കിടെ യുവതിയോട് അപമര്യാദയായി പെരുമാറിയെന്ന് പരാതി. കാസറഗോഡ് സ്വദേശിയായ യുവതിയുടെ പരാതിയില്‍ കണ്ണൂരിലെ ആരോഗ്യ വെല്‍നസ് ഉടമ ശരത് നമ്പ്യാരെ പയ്യന്നൂര്‍ പോലീസ് കസ്റ്റഡിയിലെടുത്തു.
ഫിസിയോതെറാപ്പിക്കിടെ ശരത് നമ്പ്യാർ യുവതിയെ കടന്ന് പിടിക്കുകയായിരുന്നു. പിന്നീട് ജോലി സ്ഥലത്തേക്ക് മടങ്ങിപ്പോയ യുവതി, കൗൺസിലിംഗിനിടെയാണ് തനിക്ക് ഉണ്ടായ ദുരനുഭവം പുറത്ത് പറഞ്ഞത്. തുടർന്ന് പയ്യന്നൂർ പോലീസിൽ പരാതി നൽകുകയായിരുന്നു. സംഭവത്തിൽ വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്ന് പോലിസ് അറിയിച്ചു
അതേസമയം, സമാനമായ കേസിൽ ഇയാൾക്കെതിരെ മുൻപും നടപടിയുണ്ടായിരുന്നതായി പോലിസ് വ്യക്തമാക്കി. മറ്റൊരു യുവതിയോട് മോശമായി പെരുമാറിയെന്ന പരാതിയിൽ ശരത് നമ്പ്യാരെ പോലിസ് നേരത്തെയും അറസ്റ്റ് ചെയ്തിട്ടുണ്ട്.
SUMMARY: A young woman who came for treatment was mistreated; Physiotherapist in custody
















