അമിത വേഗത്തിലോടിച്ച ആഡംബര കാർ ഇടിച്ച് യുവതിക്ക് ദാരുണാന്ത്യം; എംപിയുടെ മകനെതിരെ കേസ്

ഹൈദരാബാദ്: രാജ്യസഭാംഗത്തിന്റെ മകൻ അമിതവേഗത്തിലും അശ്രദ്ധമായും ഓടിച്ച ആഡംബര കാർ ഇടിച്ച് യുവതിക്ക് ദാരുണാന്ത്യം. ഹൈദരാബാദിലാണ് സംഭവം. ഭാരതി മുഖി എന്ന 26-കാരിയാണ് മരിച്ചത്. സംഭവത്തില്‍ രാജ്യസഭാ എംപിയുടെ മകനെതിരെ കേസെടുത്തു. ആന്ധ്രാപ്രദേശ് ഉപമുഖ്യമന്ത്രി പവന്‍ കല്യാണിന്റെ ജനസേന പാര്‍ട്ടി എംപിയായ ലിംഗമനേനി രമേശിന്റെ മകന്‍ ലിംഗമനേനി സഞ്ജുഷ് (21) ഓടിച്ച കാറിടിച്ചാണ് യുവതി മരിച്ചത്. അശ്രദ്ധമായും അമിതവേഗതയിലും കാറോടിച്ചതിനുമാണ് ഇയാള്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്.

ഓഗസ്റ്റ് പതിനാറാണ് സംഭവം. ഇനോർബിറ്റ് മാളിലെ ഒരു തുണിക്കടയിലെ ജീവനക്കാരിയായിരുന്നു ഭാരതിമുഖി. മധപുരിൽവെച്ച് തന്റെ ജോലിസ്ഥലത്തേക്ക് പോകുന്നതിനായി റോഡ് മുറിച്ചുകടക്കുന്നതിനിടെയാണ് സഞ്ജുഷ് ഓടിച്ച കാർ അവരെ ഇടിച്ചത്. ഗുരുതരമായി പരിക്കേറ്റ് രക്തം വാര്‍ന്ന ഭാരതിയെ അതേ കാറില്‍ തന്നെ ജൂബിലി ഹില്‍സിലെ അപ്പോളോ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

സഞ്ജുഷ് ആണ് വാഹനം ഓടിച്ചിരുന്നതെന്ന് സൈബറാബാദ് പോലീസ് കണ്ടെത്തിയിട്ടുണ്ടെങ്കിലും ഇതുവരെ അറസ്റ്റിൽ ആയിട്ടില്ല. ആന്ധ്രപ്രദേശ് ഉപമുഖ്യമന്ത്രിയായ പവൻ കല്യാണിന്റെ പാർട്ടിയായ ജനസേനയുടെ എംപിയും വ്യവസായിയുമാണ് സഞ്ജുഷിന്റെ പിതാവ് എൽ. രമേഷ്.

കാർ ഇടിച്ചതിന് പിന്നാലെ ഭാരതിമുഖിയുടെ തലയ്ക്ക് ഗുരുതര പരിക്കേറ്റുവെന്ന് എഫ്‌ഐആറിലുണ്ട്. വലിയ രക്തസ്രാവവമുണ്ടായി. അപകടമുണ്ടാക്കിയ കാറിൽതന്നെ ജൂബിലി ഹിൽസിലെ അപ്പോളോ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും അപ്പോഴേക്കും ജീവൻ നഷ്ടമായിരുന്നു. പ്രതിക്ക് നോട്ടീസ് അയച്ചിട്ടുണ്ടെന്ന് മധപുർ അസിസ്റ്റന്റ് കമ്മിഷണർ സി.എച്ച്. ശ്രീധർ പറഞ്ഞു. ജാമ്യം ലഭിക്കാവുന്ന കുറ്റമായതിനാലും പരമാവധി ശിക്ഷ ഏഴുവർഷത്തിൽ താഴെ ആയതിനാലുമാണ് സഞ്ജുഷിനെ അറസ്റ്റ് ചെയ്യാത്തതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
SUMMARY: Woman dies after being hit by speeding luxury car; Case filed against MP’s son

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

തപസ്യ ക്ലാസിക്കൽ ഡാൻസ് ഫെസ്റ്റിവൽ ഇന്ന്

ബെംഗളൂരു: തപസ്യ ഡാൻസ് ആൻ്റ് ആർട്സ് അവതരിപ്പിയ്ക്കുന്ന മെഗാ ക്ലാസിക്കൽ ഡാൻസ്...

സൊമാലിയൻ കടല്‍ക്കൊള്ളക്കാര്‍ ചരക്കുകപ്പല്‍ റാഞ്ചി; ബന്ദികളില്‍ ആറ് ഇന്ത്യക്കാര്‍

ന്യൂഡൽഹി: സൊമാലിയ, യെമൻ തീരങ്ങളില്‍ രണ്ട് വാണിജ്യക്കപ്പലുകള്‍ കടല്‍ക്കൊള്ളക്കാർ റാഞ്ചിയതോടെ ഇന്ത്യൻ...

അടുത്ത 3 മണിക്കൂറിൽ 5 ജില്ലകളിൽ കനത്ത മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യത

തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത 3 മണിക്കൂറിൽ 5 ജില്ലകളിൽ കനത്ത മഴയ്ക്കും...

പ്രതിശ്രുതവരൻ ബൈക്കപകടത്തിൽ മരിച്ചു; പിന്നാലെ യുവതിയും മരിച്ചനിലയിൽ

എറണാകുളം: പ്രതിശ്രുത വരൻ ബൈക്ക് അപകടത്തിൽ മരിച്ചതിന് യുവതിയെയും വീട്ടിൽ മരിച്ച...

എല്ലാ പോലീസ് സ്റ്റേഷനുകളിലും തത്സമയ സി.സി.ടി.വി സംവിധാനം ഉറപ്പാക്കണമെന്ന് ഹൈക്കോടതി

ബെംഗളൂരു: സംസ്ഥാനത്തെ എല്ലാ പോലീസ് സ്റ്റേഷനുകളിലും പ്രവർത്തനക്ഷമമായ സി.സി.ടി.വി ക്യാമറകളും തത്സമയ...

കർണാടകയിലെ റെയിൽവേ സ്റ്റേഷനുകളിൽ ഭക്ഷ്യസുരക്ഷാ ലംഘനം

ബെംഗളൂരു: സംസ്ഥാനത്തെ റെയിൽവേ സ്റ്റേഷനുകളിലെ ഭക്ഷണശാലകളിലും കാന്റീനുകളിലും നടത്തിയ പ്രത്യേക ഭക്ഷ്യസുരക്ഷാ...

ബ്രെയിനോ മാനിയ ക്വിസ് മത്സരം

ബെംഗളൂരു: കെഎൻഎസ്എസ് ജയമഹാൾ കരയോഗം യുവജന വിഭാഗം കിസോറ ബ്രെയിനോ മാനിയ...

മൈസൂരു കേരളസമാജം ഓണച്ചന്ത 23 മുതൽ 

ബെംഗളൂരു: മൈസൂരു കേരളസമാജം സംഘടിപ്പിക്കുന്ന ഓണച്ചന്ത ഓഗസ്റ്റ് 23 മുതൽ 25...

Related Articles

Popular Categories