ബെംഗളൂരു: നഗരത്തിലെ തിരക്കേറിയ റോഡിൽ മദ്യപിച്ചുകൊണ്ട് ഇരുചക്രവാഹനത്തിൽ യാത്ര ചെയ്ത ഡോക്ടർമാർ അറസ്റ്റിൽ. സ്വകാര്യ ആശുപത്രികളിൽ ജോലി ചെയ്യുന്ന ധനുഷ് എസ്, അപൂർവ, അവിനാശ് എന്നി മൂന്ന് ഡോക്ടർമാർ ആണ് പിടിയിലായത്. മൂന്നുപേരും ഓർത്തോപീഡിക് ഡോക്ടർമാരാണ്.
ബിടിഎം ലേഔട്ടിൽ ഞായറാഴ്ച വൈകുന്നേരമാണ് സംഭവം. ഇതിന്റെ വീഡിയോ ദൃശ്യങ്ങള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലായി. മൂന്ന് പേർ ഇരുചക്രവാഹനത്തിൽ സഞ്ചരിക്കുന്നതും പുറകിൽ ഇരിക്കുന്നയാൾ ബിയർ കുടിക്കുന്നതുമാണ് ദൃശ്യങ്ങളിലുള്ളത്. വാഹനം വളഞ്ഞ്പുളഞ്ഞ് പോകുന്നതും കാണാം. ഒരു പിൻസീറ്റ് യാത്രക്കാരൻ യാത്രയ്ക്കിടെ ഒരു ബിയർ കുപ്പി പിടിച്ച് കുടിക്കുന്നത് കാണാം.
Three orthopedic doctors arrested over this incident of triple riding and drinking on a busy road in Bengaluru. The trio were later released on bail & have been charged with negligent riding, not wearing helmets and drinking in public. pic.twitter.com/vTsqXh7B9f
— Deepak Bopanna (@dpkBopanna) March 23, 2026
വീഡിയോ പ്രചരിച്ചതിന് പിന്നാലെ ബെംഗളൂരു സിറ്റി പോലീസ് സ്വമേധയ കേസ് രജിസ്റ്റർ ചെയ്തു. പിടിയിലായ മൂവരെയും പിന്നീട് ജാമ്യത്തിൽ വിട്ടയച്ചതായി പോലീസ് അറിയിച്ചു. ട്രിപ്പിൾ റൈഡിംഗ്, അശ്രദ്ധമായി വാഹനം ഓടിക്കൽ, ഹെൽമെറ്റ് ഇല്ലാത്ത യാത്ര, പൊതുസ്ഥലത്ത് മദ്യപിക്കൽ തുടങ്ങി നിരവധി കുറ്റങ്ങളാണ് ഇവർക്കെതിരെ ചുമത്തിയിരിക്കുന്നത്.
നഗരത്തിലുടനീളം മാർച്ച് 16 മുതൽ 22 വരെ ഒരാഴ്ച നീണ്ടുനിന്ന പ്രത്യേക എൻഫോഴ്സ്മെന്റ് ഡ്രൈവില്‍ മദ്യപിച്ച് വാഹനമോടിച്ചതിന് 634 കേസുകൾ രജിസ്റ്റർ ചെയ്തതായും അമിതവേഗത നിയമലംഘനങ്ങൾക്ക് 1.29 ലക്ഷം രൂപ പിഴ ഈടാക്കിയതായും ബെംഗളൂരു ട്രാഫിക് പോലീസ് അറിയിച്ചു.
SUMMARY: Young doctors arrested for drinking beer and riding bikes on a busy road in Bengaluru















