കൊടുങ്ങല്ലൂരില്‍ യുവദമ്പതികളുടെ ഫ്‌ളാറ്റിലെ ഫ്രിഡ്ജില്‍ ഗര്‍ഭസ്ഥ ശിശുവിന്റെ മൃതദേഹം; അസ്വാഭാവിക മരണത്തിന് കേസെടുത്ത് പോലീസ്

തൃശൂര്‍: കൊടുങ്ങല്ലൂരില്‍ ഫ്‌ളാറ്റിലെ ഫ്രിഡ്ജില്‍ നിന്നും ഗര്‍ഭസ്ഥ ശിശുവിന്റെ മൃതദേഹം കണ്ടെത്തി. ചാത്തേടത്ത് പറമ്പിലുള്ള ഫ്‌ലാറ്റില്‍ താമസിക്കുന്ന യുവദമ്പതികളുടെ മുറിയില്‍ നിന്നാണ് മൂന്ന് മാസത്തോളം പ്രായമുള്ള ഗര്‍ഭസ്ഥ ശിശുവിന്റെ മൃതദേഹം കണ്ടെത്തിയത്. ഫ്രിഡ്ജില്‍ ചെറിയ പെട്ടിക്കുള്ളില്‍ സൂക്ഷിച്ച നിലയിലായിരുന്നു മൃതദേഹം.

രഹസ്യവിവരം ലഭിച്ചതിനെ തുടർന്ന് സ്ഥലത്തെത്തിയ പോലീസ് നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയത്. താൻ മൂന്നുമാസം ഗർഭിണിയായിരുന്നതായും ഇക്കഴിഞ്ഞ 20ന് വയറു വേദന അനുഭവപ്പെട്ടതിനെ തുടർന്ന് മാസം തികയാതെ പ്രസവിച്ച്, നഴ്‌സിംഗ് പഠിച്ചിട്ടുള്ള താൻ ഭ്രൂണം വേർപെടുത്തുകയും ചെയ്തതായി യുവതി പോലീസിന് മൊഴി നൽകി. ഭ്രൂണം കളയാൻ ബുദ്ധിമുട്ടുള്ളതിനാലാണ് ഫ്രിഡ്ജിൽ സൂക്ഷിച്ചതെന്നും യുവതി പറയുന്നു. ഫ്രിഡ്ജിൽ നിന്നും കണ്ടെത്തിയ ഗർഭസ്ഥ ശിശുവിന്റെ മൃതദേഹം പോലീസ് തൃശൂർ മെഡിക്കൽ കോളേജിലേക്ക് മാറ്റി. അസ്വാഭാവിക മരണത്തിന് കൊടുങ്ങല്ലൂർ പോലീസ് കേസെടുത്തു. അന്വേഷണം നടക്കുന്നതിനാൽ കൂടുതൽ വിവരങ്ങൾ പുറത്തുവിടാനാവില്ലെന്ന് പോലീസ് പറഞ്ഞു.
SUMMARY: Body of unborn baby found in fridge of young couple’s flat in Kodungallur; Police register case of unnatural death

NewsBengaluru വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. NewsBengaluruയ്ക്ക് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

മുത്തങ്ങയില്‍ 23 വര്‍ഷം മുമ്പ് പോലീസുകാരൻ കൊല്ലപ്പെട്ട കേസില്‍ 22 പ്രതികള്‍ കുറ്റക്കാര്‍; 35 പ്രതികളെ വെറുതെവിട്ടു

വയനാട്: മുത്തങ്ങ സമരത്തിനിടെ പോലീസുകാരൻ കൊല്ലപ്പെട്ട കേസില്‍ 22 പ്രതികള്‍ കുറ്റക്കാർ....

ചെങ്ങന്നൂരില്‍ നടുറോഡില്‍ ഉപേക്ഷിച്ചത് രണ്ടായിരത്തോളം ഉപയോഗിച്ച ഗര്‍ഭനിരോധന ഉറകള്‍

ആലപ്പുഴ: ഓടുന്ന വാഹനത്തില്‍നിന്ന് ഗർഭനിരോധന ഉറകള്‍ നടുറോഡില്‍ തള്ളിയതായി പരാതി. എംസി...

സ്വര്‍ണവിലയില്‍ വര്‍ധന; പവന് 200 രൂപ കൂടി

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വര്‍ധന. പവന് 200 രൂപയാണ് വര്‍ധിച്ചത്. 1,06,040...

ദുബായ്- കൊച്ചി വിമാനം 12 മണിക്കൂറോളം വൈകി; കുത്തിയിരുന്ന് പ്രതിഷേധിച്ച്‌ യാത്രക്കാര്‍

കൊച്ചി: നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ നിന്നെടുക്കേണ്ട ദുബായ് കൊച്ചി വിമാനം 12 മണിക്കൂറോളം...

മഹാരാഷ്ട്രയിലെ ഭിവണ്ടിയിൽ നാല് നില കെട്ടിടം തകർന്നുവീണ് രണ്ട് മരണം; നിരവധി പേർ കുടുങ്ങിക്കിടക്കുന്നതായി സംശയം

ഭോപ്പാൽ: മഹാരാഷ്ട്രയിലെ ഭിവണ്ടിയിൽ കെട്ടിടം തകർന്ന് രണ്ട് പേര്‍ മരിച്ചു. ഏഴ് പേർ...

ബെംഗളൂരുവിൽ സദാചാര പോലീസിങ്; ബാറ്ററി നിർമാണ യൂണിറ്റിൽ അതിക്രമിച്ചുകയറി ജീവനക്കാരെ മർദിച്ചു

ബെംഗളൂരു: നഗരത്തിൽ സദാചാര പോലീസിങ്ങിന്റെ പേരിൽ നടന്ന ആക്രമണം അക്രമാസക്തമായി. ദൊഡ്ഡബല്ലാപുര...

ബെംഗളൂരുവിലെ വിവിധ പ്രദേശങ്ങളിൽ ഇന്ന് 15 മണിക്കൂർ വരെ കുടിവെള്ള വിതരണം തടസ്സപ്പെടും

ബെംഗളൂരു: നഗരത്തിലെ 100-ലധികം പ്രദേശങ്ങളിൽ ഇന്ന് രാവിലെ 6 മണി മുതൽ...

ധർമസ്ഥലയിൽ നിന്നും കണ്ടെത്തിയ അസ്ഥികൾ ഡി.എൻ.എ പരിശോധനയിൽ തിരിച്ചറിഞ്ഞു

ബെംഗളൂരു: ദക്ഷിണ കന്നട ജില്ലയിലെ ധർമസ്ഥലയിൽ എസ്ഐടി നടത്തിയ തെരച്ചിലിൽ കണ്ടെത്തിയ...

Related Articles

Popular Categories