സ്ത്രീവിരുദ്ധ പരാമര്‍ശങ്ങള്‍ പ്രചരിപ്പിച്ചു; രാഹുല്‍ ഈശ്വറിനെതിരെ കേസെടുത്ത് യുവജന കമ്മീഷൻ

കൊച്ചി: രാഹുല്‍ ഈശ്വറിനെതിരെ സ്ത്രീത്വത്തെ അപമാനിച്ചതിന് കേസെടുത്തുവെന്ന് യുവജന കമ്മീഷൻ അധ്യക്ഷൻ എം. ഷാജർ. രാഹുല്‍ ഈശ്വർ അതിജീവിതകളെ ആക്ഷേപിക്കുന്നുവെന്ന പരാതിയില്‍ പോലീസ് മേധാവിയോട് റിപ്പോർട്ട് തേടിയെന്നും എം ഷാജർ പറഞ്ഞു.

രാഹുല്‍ ഈശ്വറിനെതിരെ ദിശ എന്ന സംഘടന പരാതി നല്‍കിയിരുന്നു. അതിജീവിതകളെ ചാനല്‍ ചര്‍ച്ചയില്‍ അപമാനിക്കുന്ന പാനലിസ്റ്റുകളെ ചര്‍ച്ചയില്‍ പങ്കെടുപ്പിക്കരുതെന്ന് ഷാജര്‍ ആവശ്യപ്പെട്ടു. മലപ്പുറം കലക്ടറേറ്റില്‍ നടന്ന യുവജന കമ്മീഷന്‍ അദാലത്തിലാണ് കമ്മീഷന്‍ ഇക്കാര്യം അറിയിച്ചത്.

സ്ത്രീത്വത്തെ നിരന്തരമായി വാര്‍ത്താ ചാനലുകളിലൂടെ അപമാനിക്കുകയും സ്ത്രീ വിരുദ്ധ പരാമര്‍ശങ്ങള്‍ പ്രചരിപ്പിക്കുന്നതായും ചൂണ്ടിക്കാട്ടിയാണ് ദിശ പരാതി നല്‍കിയത്. ഹണി റോസിന്റെ വസ്ത്രവും ബോബി ചെമ്മണ്ണൂരിന്റെ പെരുമാറ്റവും ഒരേ നാണയത്തിന്റെ രണ്ട് വശങ്ങളാണെന്ന് രാഹുല്‍ ഈശ്വര്‍ ചാനല്‍ ചര്‍ച്ചയില്‍ പറഞ്ഞിരുന്നു.

ഇത് അംഗീകരിച്ച്‌ കഴിഞ്ഞാല്‍ സോഷ്യല്‍ ഓഡിറ്റിംഗിന് ഹണി റോസിനെ വിധേയമാക്കേണ്ടി വരും. നടിയുടെ വസ്ത്രം സാരിയാണെങ്കിലും ഓവര്‍ എക്‌സ്‌പോസിംഗാണ്. ബോബിയുടെ വാക്കുകള്‍ക്ക് ഡീസെന്‍സി വേണമെന്നത് പോലെ ഹണിയുടെ വസ്ത്രത്തിനും ഡീസെന്‍സി വേണം തുടങ്ങിയ രാഹുല്‍ ഈശ്വറിന്റെ പരാമര്‍ശമാണ് കേസിനാധാരം.

TAGS : RAHUL ESHWAR
SUMMARY : Youth commission filed a case against Rahul Eshwar

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

ഗോകർണ ബീച്ചിൽ തിരയിൽപ്പെട്ട് മൂന്നുപേർ മുങ്ങിമരിച്ചു

ബെംഗളൂരു: കർണാടകയിലെ ഗോകർണയിലുള്ള ദുബ്ബൻസഷി കടല്‍ത്തീരത്ത് തിരമാലകളില്‍പ്പെട്ട് മൂന്നുപേർ മരിച്ചു. ബെംഗളൂരുവിലെ...

കണ്ണൂര്‍ സെൻട്രല്‍ ജയിലില്‍ വീണ്ടും മൊബൈല്‍ ഫോണും ലഹരിവസ്തുക്കളും പിടികൂടി

കണ്ണൂർ: കണ്ണൂർ സെൻട്രല്‍ ജയിലില്‍ വീണ്ടും മൊബൈല്‍ ഫോണും ലഹരിവസ്തുക്കളും പിടികൂടി....

ഗവര്‍ണറെ തള്ളി മുഖ്യമന്ത്രി; പിഎസ്‌സി വിഷയത്തില്‍ സര്‍ക്കാരുമായി കൂടിയാലോചന നടത്തിയിട്ടില്ലെന്ന് വി.ഡി. സതീശൻ

തിരുവനന്തപുരം: പിഎസ്‌സിയെ പിരിച്ചുവിടണമെന്ന ഗവർണറുടെ ശുപാർശ ചട്ടപ്രകാരമുള്ള നടപടിക്രമങ്ങള്‍ പാലിക്കാതെയാണെന്ന് മുഖ്യമന്ത്രി...

സ്വർണവിലയില്‍ വീണ്ടും വർധനവ്

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവിലയില്‍ തുടർച്ചയായ മൂന്നാം ദിനവും നേരിയ വർധനവ്. ഇന്ന്...

ഡല്‍ഹിയില്‍ വായു മലിനീകരണ തോത് അതീവഗുരുതരം

ഡൽഹി: ഡല്‍ഹിയില്‍ വായു മലിനീകരണ തോത് അതീവഗുരുതരം. ശരാശരി വായു മലിനീകരണ...

അ​മേ​രി​ക്ക​ൻ ഇ​ട​ക്കാ​ല തി​ര​ഞ്ഞെ​ടു​പ്പ്: ആദ്യ ഫലസൂചനകളിൽ ട്രംപിന് തിരിച്ചടി, ഡെമോക്രാറ്റിക് പാർട്ടിക്ക് മുന്നേറ്റം

വാഷിങ്ടൺ: അമേരിക്കൻ ഇടക്കാല തിരഞ്ഞെടുപ്പിലെ വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ ആദ്യ ഫലസൂചനകൾ പ്രസിഡന്റ്...

തൃശൂര്‍ മണ്ണൂത്തിയില്‍ വിദ്യാര്‍ഥിയെ കാണാനില്ലെന്ന് പരാതി

തൃശൂർ: തൃശൂര്‍ മണ്ണുത്തിയില്‍ വിദ്യാര്‍ഥിയെ കാണാനില്ലെന്ന് പരാതി. തൃശൂര്‍ മുക്കാട്ടുകര സ്വദേശി...

ദീപാവലി; പടക്കം വാങ്ങുന്നവർക്ക് സംരക്ഷണ കണ്ണട നിർബന്ധമാക്കണമെന്ന് ഡോക്ടർമാർ

ബെംഗളൂരു: ദീപാവലി ആഘോഷങ്ങളുടെ ഭാഗമായി പടക്കങ്ങൾ വാങ്ങുന്നവർക്ക് സംരക്ഷണ കണ്ണട നിർബന്ധമാക്കണമെന്ന...

Related Articles

Popular Categories