അമിതവേഗതയിലായിരുന്ന കാർ ട്രക്കിലിടിച്ച് അപകടം; ആറ് പേർ മരിച്ചു

ബെംഗളൂരു: അമിതവേഗതയിലായിരുന്ന കാർ ട്രക്കിലിടിച്ചുണ്ടായ അപകടത്തിൽ പ്രായപൂർത്തിയാകാത്ത നാല് കുട്ടികൾ ഉൾപ്പെടെ ആറ് പേർ മരിച്ചു. ഹാവേരി ബ്യാദ്ഗി താലൂക്കിലെ മോട്ടെബെന്നൂരിന് സമീപം പൂനെ-ബെംഗളൂരു ദേശീയ പാതയിൽ വ്യാഴാഴ്ചയാണ് അപകടമുണ്ടായത്.

ഹരിഹറിലെ സയ്യിദ് ഫർഹാൻ സയ്യിദ് ഇനാമുള്ള (20), ഉമ്മേര സയ്യിദ് ഇനാമുള്ള (11), ഗോവയിലെ മപുസയിലെ അലിഷ അക്ബർ നാരംഗി (22), പുരഖാൻ എന്ന അപ്നാൻ അക്ബർ നാരംഗി (14), റാണെബെന്നൂരിലെ ഉമ്മഷീപ അഫ്രോസ് ഉദഗട്ടി (13), ധാർവാഡിലെ ആഷിയ ഖലന്ദർ (12) എന്നിവരാണ് മരിച്ചതെന്ന് ഹാവേരി ജില്ലാ പോലീസ് സൂപ്രണ്ട് അൻഷുകുമാർ അറിയിച്ചു.

ആറ് പേരും സംഭവസ്ഥലത്ത് തന്നെ മരിച്ചു. രണ്ട് പെൺകുട്ടികൾക്ക് ഗുരുതരമായി പരുക്കേറ്റു. ഗോവയിലെ മെഹക് റഷീദ് നാരംഗി (18), റാണെബെന്നൂരിലെ ഉമ്മിതാസ്‌കീൻ അഫ്രോസ് ഉദഗട്ടി (11) എന്നിവർക്കാണ് പരുക്കേറ്റത്. ഇവരെ ഹാവേരിയിലെ ജില്ലാ ആശുപത്രിയിൽ പ്രാഥമിക ചികിത്സ നൽകിയ ശേഷം, ഹുബ്ബള്ളിയിലെ കെഎംസിആർഐ ആശുപത്രിയിലേക്ക് മാറ്റി. ഇതിൽ ഒരാളുടെ നില ഗുരുതരമാണ്. റാണെബെന്നൂരിൽ നിന്ന് ഹുബ്ബള്ളിയിലേക്ക് പോകുകയായിരുന്ന കാർ ആണ് അപകടത്തിൽ പെട്ടത്. അമിതവേഗതയിൽ വന്ന കാർ ഓവർടേക്ക് ചെയ്യുന്നതിനിടെ നിയന്ത്രണം വിട്ട് ട്രക്കിൽ പിന്നിൽ ഇടിച്ച് മറിയുകയായിരുന്നു. സംഭവത്തിൽ ബയദ്ഗി പോലീസ് കേസെടുത്തു.

TAGS: KARNATAKA | ACCIDENT
SUMMARY: Six, including four minors, killed in road accident in Haveri district

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

വിദ്യാര്‍ഥിനിയെ ഹോസ്റ്റല്‍ ജീവനക്കാരന്‍ ബലാത്സംഗം ചെയ്‌തെന്ന വാര്‍ത്ത; പഞ്ചാബിലെ ലൗലി സർവകലാശാല കാമ്പസിൽ സംഘർഷം, വാ​ഹ​ന​ങ്ങ​ൾക്ക് തീ​യി​ട്ടു

ന്യൂഡല്‍ഹി: പഞ്ചാബിലെ ലവ്‌ലി സ്വകാര്യ പ്രൊഫഷണല്‍ സര്‍വകലാശാലയില്‍ സംഘര്‍ഷം. പെൺകുട്ടികളുടെ ഹോസ്റ്റലിൽ...

തിരുവനന്തപുരം നഗരത്തില്‍ വന്‍ എംഡിഎംഎ വേട്ട; രണ്ടുപേര്‍ പിടിയില്‍

തി​രു​വ​ന​ന്ത​പു​രം: തി​രു​വ​ന​ന്ത​പു​രം ന​ഗ​ര​ത്തി​ൽ വ​ൻ രാ​സ​ല​ഹ​രി​വേ​ട്ട. 105 ഗ്രാം ​എം​ഡി​എം​എ​യു​മാ​യി ര​ണ്ട്...

തദ്ദേശ ഉപതിരഞ്ഞെടുപ്പ്; തിങ്കളാഴ്ച 9 ജില്ലകളിലെ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും സർക്കാർ ഓഫീസുകള്‍ക്കും പ്രാദേശിക അവധി

തിരുവനന്തപുരം: തദ്ദേശ ഉപതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് 9 ജില്ലകളിലെ തദ്ദേശ സ്ഥാപന പരിധികളിലെ...

കേരള സമാജം കർണാടക ഈസ്റ്റ് ഡിവിഷന്‍ ഓണാഘോഷം ഇന്ന് 

ബെംഗളൂരു: കേരള സമാജം കർണാടക ഈസ്റ്റ് ഡിവിഷന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ‘നമ്മ...

വരൾച്ചയും ജലക്ഷാമവും; കർണാടകയിൽ 500 തടാകങ്ങൾ പുനരുജ്ജീവിപ്പിക്കാൻ 150 കോടിയുടെ പദ്ധതി

ബെംഗളൂരു: വരൾച്ചയും ജലക്ഷാമവും രൂക്ഷമാകുന്ന സാഹചര്യത്തിൽ കർണാടകയിലെ ഏഴ് ജില്ലകളിലായി 500...

കേരള ആര്‍ടിസിയുടെ ബെംഗളൂരു തലശ്ശേരി സ്വിഫ്റ്റ് ഡീലക്സ് നാളെ മുതൽ

ബെംഗളൂരു: കേരള ആർടിസിയുടെ പേരാവൂർ, നെടുംപൊയിൽ വഴിയുള്ള ബെംഗളൂരു– തലശ്ശേരി സ്വിഫ്റ്റ്...

എസ്ഐആറിൽ നിന്ന് പുറത്തായവർക്ക് ഇനിയും അപേക്ഷിക്കാം; സുപ്രധാന തീരുമാനവുമായി തിരഞ്ഞെടുപ്പ് കമ്മിഷന്‍

ന്യൂഡൽഹി: എസ്.ഐ.ആറിൽ മുഖ്യതിരഞ്ഞെടുപ്പ് കമ്മിഷണറുമായി മറ്റ് രണ്ട് കമ്മിഷണർമാർ വിയോജിപ്പ് രേഖപ്പെടുത്തിയെന്ന...

പാക്കിസ്ഥാനില്‍ പോലീസ് ചെക്ക്‌പോസ്റ്റിന് നേരെ ചാവേര്‍ ആക്രമണം; സ്ത്രീകളും കുഞ്ഞുമടക്കം 12 പേര്‍ കൊല്ലപ്പെട്ടു

പെഷാവർ: വടക്കുപടിഞ്ഞാറൻ പാകിസ്ഥാനിലുണ്ടായ ചാവേറാക്രമണത്തിൽ 12 പേർ കൊല്ലപ്പെട്ടു. മുപ്പതോളം പേർക്ക്...

Related Articles

Popular Categories