വരൾച്ചയും ജലക്ഷാമവും; കർണാടകയിൽ 500 തടാകങ്ങൾ പുനരുജ്ജീവിപ്പിക്കാൻ 150 കോടിയുടെ പദ്ധതി

ബെംഗളൂരു: വരൾച്ചയും ജലക്ഷാമവും രൂക്ഷമാകുന്ന സാഹചര്യത്തിൽ കർണാടകയിലെ ഏഴ് ജില്ലകളിലായി 500 തടാകങ്ങൾ പുനരുജ്ജീവിപ്പിക്കാൻ 150 കോടിയുടെ പദ്ധതി. ലോകബാങ്കിന്റെ സഹായത്തോടെ നടപ്പാക്കുന്ന പദ്ധതിയുടെ സമഗ്ര പദ്ധതി റിപ്പോർട്ട് തയ്യാറാക്കിയതായി ഗ്രാമവികസന–പഞ്ചായത്ത് രാജ് മന്ത്രി ഈശ്വർ കാന്ദ്രേ അറിയിച്ചു.

തടാക വികസന പ്രവർത്തനങ്ങൾ വേഗത്തിലാക്കാൻ ജില്ലാ പഞ്ചായത്ത് അധികൃതർക്ക് മന്ത്രി നിർദേശം നൽകി.
പദ്ധതിയുടെ ഭാഗമായി തടാകങ്ങളിലെ ചെളിയും മണ്ണും നീക്കം ചെയ്യുക, കരകൾ ശക്തിപ്പെടുത്തുകയും ഉയർത്തുകയും ചെയ്യുക, കനാലുകളും നീർച്ചാലുകളും പുനരുദ്ധരിക്കുക, ആവശ്യമായ സൗന്ദര്യവൽക്കരണ പ്രവർത്തനങ്ങൾ നടത്തുക തുടങ്ങിയവയാണ് ലക്ഷ്യമിടുന്നത്.

നിലവിൽ നിരവധി തടാകങ്ങൾ മഴക്കുറവ് മൂലം വരണ്ടുകിടക്കുന്നതിനാൽ ഈ സമയത്തെ പരമാവധി പ്രയോജനപ്പെടുത്തി പുനരുദ്ധാരണ പ്രവർത്തനങ്ങൾ പൂർത്തിയാക്കാനാണ് സർക്കാർ നിർദേശം.
ഏഴ് ജില്ലകളിലായാണ് 500 തടാകങ്ങൾ പദ്ധതിയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.

ബെംഗളൂരു റൂറലിൽ 68, ബെംഗളൂരു അർബനിൽ 67, ബീദറിൽ 44, ചിക്കബള്ളാപ്പൂരിൽ 90, കലബുറഗിയിൽ 49, തുമകൂരുവിൽ 96, കോലാറിൽ 86 തടാകങ്ങളാണ് പുനരുജ്ജീവിപ്പിക്കുക. ഇതോടെ ബെംഗളൂരു അർബൻ–റൂറൽ ജില്ലകളിലായി മാത്രം 135 തടാകങ്ങൾ പദ്ധതിയുടെ ഭാഗമാകും.

പുനരുദ്ധരിച്ച തടാകങ്ങളിൽ വരാനിരിക്കുന്ന മഴക്കാലത്ത് കൂടുതൽ വെള്ളം സംഭരിക്കാൻ കഴിയുമെന്നാണ് സർക്കാരിന്റെ പ്രതീക്ഷ. ഇതിലൂടെ അടുത്ത വേനൽക്കാലത്തെ കുടിവെള്ള ക്ഷാമം കുറയ്ക്കുന്നതിനൊപ്പം മണ്ണിലെ ഈർപ്പം വർധിപ്പിക്കാനും ഭൂഗർഭജലനിരപ്പ് മെച്ചപ്പെടുത്താനും സാധിക്കുമെന്ന് മന്ത്രി വ്യക്തമാക്കി.

തടാകങ്ങളുടെയും കനാലുകളുടെയും പുനരുദ്ധാരണ പ്രവർത്തനങ്ങൾ ലോകബാങ്കിന്റെ സഹായത്തോടൊപ്പം ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുമായി സഹകരിച്ചാണ് നടപ്പാക്കുന്നത്. ജലസംരക്ഷണ പ്രവർത്തനങ്ങൾക്കൊപ്പം ഗ്രാമീണ മേഖലയിൽ തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കുന്നതിനും പദ്ധതി സഹായിക്കുമെന്നാണ് സർക്കാർ വ്യക്തമാക്കുന്നത്.

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

തിരുവനന്തപുരം നഗരത്തില്‍ വന്‍ എംഡിഎംഎ വേട്ട; രണ്ടുപേര്‍ പിടിയില്‍

തി​രു​വ​ന​ന്ത​പു​രം: തി​രു​വ​ന​ന്ത​പു​രം ന​ഗ​ര​ത്തി​ൽ വ​ൻ രാ​സ​ല​ഹ​രി​വേ​ട്ട. 105 ഗ്രാം ​എം​ഡി​എം​എ​യു​മാ​യി ര​ണ്ട്...

തദ്ദേശ ഉപതിരഞ്ഞെടുപ്പ്; തിങ്കളാഴ്ച 9 ജില്ലകളിലെ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും സർക്കാർ ഓഫീസുകള്‍ക്കും പ്രാദേശിക അവധി

തിരുവനന്തപുരം: തദ്ദേശ ഉപതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് 9 ജില്ലകളിലെ തദ്ദേശ സ്ഥാപന പരിധികളിലെ...

കേരള സമാജം കർണാടക ഈസ്റ്റ് ഡിവിഷന്‍ ഓണാഘോഷം ഇന്ന് 

ബെംഗളൂരു: കേരള സമാജം കർണാടക ഈസ്റ്റ് ഡിവിഷന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ‘നമ്മ...

കേരള ആര്‍ടിസിയുടെ ബെംഗളൂരു തലശ്ശേരി സ്വിഫ്റ്റ് ഡീലക്സ് നാളെ മുതൽ

ബെംഗളൂരു: കേരള ആർടിസിയുടെ പേരാവൂർ, നെടുംപൊയിൽ വഴിയുള്ള ബെംഗളൂരു– തലശ്ശേരി സ്വിഫ്റ്റ്...

എസ്ഐആറിൽ നിന്ന് പുറത്തായവർക്ക് ഇനിയും അപേക്ഷിക്കാം; സുപ്രധാന തീരുമാനവുമായി തിരഞ്ഞെടുപ്പ് കമ്മിഷന്‍

ന്യൂഡൽഹി: എസ്.ഐ.ആറിൽ മുഖ്യതിരഞ്ഞെടുപ്പ് കമ്മിഷണറുമായി മറ്റ് രണ്ട് കമ്മിഷണർമാർ വിയോജിപ്പ് രേഖപ്പെടുത്തിയെന്ന...

പാക്കിസ്ഥാനില്‍ പോലീസ് ചെക്ക്‌പോസ്റ്റിന് നേരെ ചാവേര്‍ ആക്രമണം; സ്ത്രീകളും കുഞ്ഞുമടക്കം 12 പേര്‍ കൊല്ലപ്പെട്ടു

പെഷാവർ: വടക്കുപടിഞ്ഞാറൻ പാകിസ്ഥാനിലുണ്ടായ ചാവേറാക്രമണത്തിൽ 12 പേർ കൊല്ലപ്പെട്ടു. മുപ്പതോളം പേർക്ക്...

മാലിന്യ നിർമാർജനം ശക്തമാക്കാൻ ബെംഗളൂരു; പ്രതിദിന ശേഷി 9,000 ടണ്ണായി ഉയർത്തുന്നു

ബെംഗളൂരു: നഗരത്തിലെ മാലിന്യസംസ്‌കരണ സംവിധാനം കൂടുതൽ കാര്യക്ഷമമാക്കാൻ പുതിയ പദ്ധതിയുമായി ഗ്രേറ്റർ...

5–6 കിലോമീറ്റർ യാത്രയ്ക്ക് രണ്ട് മണിക്കൂറിലധികം; വൈറ്റ്‌ഫീൽഡിൽ ഗതാഗതക്കുരുക്ക് രൂക്ഷം

ബെംഗളൂരു: കിഴക്കൻ ബെംഗളൂരുവിലെ വൈറ്റ്‌ഫീൽഡ്–വർത്തൂർ–ഗുഞ്ചൂർ മേഖലയിൽ രൂക്ഷമായ ഗതാഗതക്കുരുക്ക് സ്കൂൾ വിദ്യാർഥികളുടെയും...

Related Articles

Popular Categories