അഴിമതി ആരോപണം; സർക്കാർ ഉദ്യോഗസ്ഥരുടെ വീടുകളിൽ ലോകായുക്ത റെയ്ഡ്

ബെംഗളൂരു: സംസ്ഥാനത്ത് സർക്കാർ ഉദ്യോഗസ്ഥരുടെ വീടുകളിലും, ഓഫിസുകളിലുമായി ലോകായുക്ത റെയ്ഡ്. കോലാര്‍, തുമകുരു, ബെംഗളൂരു, മാണ്ഡ്യ തുടങ്ങിയ ജില്ലകളിലാണ് റെയ്‌ഡ്. അഴിമതി കേസുമായി ബന്ധപ്പെട്ടാണ് ലോകായുക്ത ഇടപെടല്‍. 25ഓളം സ്ഥലങ്ങളിൽ റെയ്‌ഡ് നടത്തുകയും രേഖകൾ പരിശോധിക്കുകയും ചെയ്‌തിട്ടുണ്ട്.

ചിക്കബല്ലാപുരിൽ മൈൻസ് ആൻഡ് ജിയോളജി വകുപ്പിലെ സീനിയർ ജിയോളജിസ്റ്റ് കൃഷ്‌ണവേണി എം.സി.ക്കും കാവേരി നീരവൈ നിഗമയുടെ മാനേജിങ് ഡയറക്‌ടർ മഹേഷിനുമെതിരെ ലോകായുക്തയില്‍ രജിസ്റ്റർ ചെയ്‌ത നാല് അഴിമതി കേസുകളുമായി ബന്ധപ്പെട്ടാണ് നടപടി.

അഴിമതി, കൃത്യ നിർവഹണത്തിലെ പിഴവ്, പൊതുപ്രവർത്തകരുമായി ബന്ധപ്പെട്ട മറ്റ് പരാതികൾ എന്നിവയാണ് ഇവര്‍ക്കെതിരെ രജിസ്റ്റര്‍ ചെയ്‌തിട്ടുള്ളത്. ബെംഗളൂരു അർബനിലെ ആറ് ഉദ്യോഗസ്ഥരുടെയും ബെംഗളൂരു റൂറലിലെ രണ്ട് ഉദ്യോഗസ്ഥരുടെയും ശിവമോഗയിലെ രണ്ട് ഉദ്യോഗസ്ഥരുടെയും യാദ്ഗിർ, തുമകുരു എന്നിവിടങ്ങളിലെ ഓരോ ഉദ്യോഗസ്ഥരുടെയും വീടുകളിലും ലോകായുക്ത റെയ്‌ഡ് നടത്തി.

ബനശങ്കരി വിശ്വേശ്വരയ്യ റോഡിലെ ടൗൺ പ്ലാനിങ് ഡയറക്ടർ തിപ്പേസ്വാമിയുടെ വീട്ടിൽ നടത്തിയ റെയ്ഡിൽ വിലപിടിപ്പുള്ള രേഖകളും സ്വർണാഭരണങ്ങളും പിടിച്ചെടുത്തു.

23 ലധികം സ്വർണ്ണ ചെയിനുകളും, 28 ജോഡി കമ്മലുകളും, മുത്തുമാലയും കണ്ടെത്തി. ഇതിനുപുറമെ രത്നങ്ങൾ, കോടിക്കണക്കിനു രൂപയുടെ സ്വർണമോതിരങ്ങൾ, എട്ടുലക്ഷം രൂപ, വിലകൂടിയ എട്ടിലധികം ബ്രാൻഡഡ് വാച്ചുകൾ എന്നിവയും കണ്ടെടുത്തു.

വ്യവസായ വാണിജ്യ വകുപ്പ് അഡിഷണൽ ഡയറക്‌ടർ സി.ടി. മുദ്ദു കുമാർ, യോജന പ്രോജക്‌ട് ഡയറക്‌ടർ നിർദർശകരു ബാലവന്ത്, സീനിയർ വെറ്ററിനറി ഓഫിസർ ആർ സിദ്ധപ്പ, ഹെബ്ബഗോടി മുനിസിപ്പൽ കമ്മിഷണർ സിഎംസി കെ. നരസിംഹമൂർത്തി, വാണിജ്യനികുതി ജോയിന്‍റ് കമ്മിഷണർ രമേഷ് കുമാർ, മറ്റ് ഉദ്യോഗസ്ഥർ എന്നിവരുടെ നേതൃത്വത്തിലാണ് റെയ്‌ഡ് നടത്തിയത്.

TAGS: KARNATAKA | LOKAYUKTA
SUMMARY: Lokayukta conducts raid at govt officials offices and residence

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

ഹിജാബ് ഇസ്ലാമില്‍ അനിവാര്യമല്ല; വിദ്യാര്‍ഥിനിയുടെ ഹര്‍ജി തള്ളി അലഹബാദ് ഹൈക്കോടതി

പ്രയാഗ്‌രാജ്: ഹിജാബ് ഇസ്ലാമിലെ അനിവാര്യ മതാചാരമല്ലെന്ന് അലഹബാദ് ഹൈക്കോടതി. സ്‌കൂള്‍ യൂണിഫോമിനൊപ്പം...

കണ്ണൂരിൽ മണ്ണിടിച്ചില്‍; ഗതാഗതം തടസ്സപ്പെട്ടു

കണ്ണൂർ: കണ്ണൂര്‍-വയനാട് പാതയായ പാല്‍ചുരത്തില്‍ മണ്ണിടിച്ചില്‍. പാല്‍ചുരത്തില്‍ ഗതാഗതം തടസ്സപ്പെട്ടു. റോഡിലേക്ക്...

സ്വർണവിലയില്‍ നേരിയ ഇടിവ്

തിരുവനന്തപുരം: കേരളത്തിൽ സ്വർണവിലയില്‍ നേരിയ ഇടിവ്. പവന് 160 രൂപ കുറഞ്ഞ്...

കനത്ത മഴ; പത്തനംതിട്ട മൂഴിയാര്‍ ഡാമില്‍ റെഡ് അലര്‍ട്ട്

പത്തനംതിട്ട: കനത്ത മഴയില്‍ ഡാമില്‍ ജലനിരപ്പ് ഉയര്‍ന്നു. പത്തനംതിട്ട മൂഴിയാര്‍ ഡാമില്‍...

തിരുവനന്തപുരത്ത് പ്രിയദര്‍ശിനി ബസ്സുകള്‍ക്ക് നേരെ കല്ലേറ്

തിരുവനന്തപുരം: തിരുവനന്തപുരത്ത് പ്രിയദര്‍ശിനി ബസ്സുകള്‍ക്ക് നേരെ കല്ലേറ്. കല്ലറ പരപ്പിലാണ് സംഭവം....

ഡല്‍ഹിയില്‍ അടുത്ത രണ്ടുമണിക്കൂറില്‍ ശക്തമായ മഴയ്ക്ക് സാധ്യത; ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു

ന്യൂഡല്‍ഹി: കനത്ത മഴ തുടരുന്ന പശ്ചാത്തലത്തില്‍ ഡല്‍ഹിയില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ച്...

ഹനൂർ വെടിവെപ്പ്: സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് ബി.വൈ. വിജയേന്ദ്ര

ബെംഗളൂരു: ചാമരാജനഗർ ജില്ലയിലെ ഹനൂർ വനമേഖലയിൽ മൂന്ന് പേർ കൊല്ലപ്പെട്ട വെടിവെപ്പ്...

മഡിവാളയിൽ മെഡിക്കൽ ഷോപ്പ് ഉടമയെ വെട്ടിക്കൊന്നു; ആറ് പേർ അറസ്റ്റിൽ

ബെംഗളൂരു: മഡിവാള മെയിന്‍ റോഡിൽ മെഡിക്കൽ ഷോപ്പ് ഉടമ ആയുധധാരികളായ സംഘം...

Related Articles

Popular Categories