ആദായനികുതി ലംഘനം; ബിബിസിയുടെ ഇന്ത്യയിലെ ന്യൂസ് റൂം അടച്ചു

ബിബിസിയുടെ ഇന്ത്യയിലെ ന്യൂസ് റൂം അടച്ചു. ആദായനികുതി ലംഘനത്തിന്റ പേരിലുള്ള നടപടിയുടെ പശ്ചാത്തലത്തിൽ ആണ് നീക്കം. പ്രസിദ്ധീകരണ ലൈസൻസ് മറ്റൊരു പ്രൈവറ്റ് ലിമിറ്റഡ് കമ്പനിക്ക് കൈമാറി. അടുത്തയാഴ്ച മുതൽ, ബിബിസി മുൻ ജീവനക്കാർ ചേർന്ന് കളക്ടീവ് ന്യൂസ് റൂം ആരംഭിക്കും.

കളക്ടീവ് ന്യൂസ് റൂം വഴിയാകും ബിബിസിയുടെ ഇന്ത്യയിലെ ഇനിയുള്ള പ്രവർത്തനങ്ങൾ. ഇതിനിടെ കളക്ടീവ് ന്യൂസ് റൂം കമ്പനിയുടെ 26 ശതമാനം ഓഹരികൾക്കായി ബിബിസി കേന്ദ്ര സർക്കാരിന് അപേക്ഷ നൽകി. മറ്റൊരു സ്ഥാപനത്തിന് പ്രസിദ്ധീകരണ ലൈസൻസ് കൈമാറുന്നത് ചരിത്രത്തിൽ ആദ്യമെന്നും മാധ്യമപ്രവർത്തനത്തിൽ വിട്ടുവീഴ്ച ചെയ്യില്ലെന്നും ബിബിസി പ്രതികരിച്ചു. ബിബിസി ഇന്ത്യയിലെ സീനിയര്‍ ന്യൂസ് എഡിറ്ററായിരുന്ന ഝാ, കളക്ടീവ് ന്യൂസ് റൂമിന്റെ നാല് സ്ഥാപക ഓഹരി ഉടമകളില്‍ ഒരാളാണ്.

1940 മെയ് മാസത്തിലാണ് ബിബിസി ഇന്ത്യയില്‍ സംപ്രേക്ഷണം ആരംഭിച്ചത്. 2002ലെ ഗുജറാത്ത് കലാപത്തെ കുറിച്ചുള്ള ഡോക്യുമെന്ററി സംപ്രേഷണം ചെയ്തതിന് കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയില്‍ ബിബിസിയുടെ ഡല്‍ഹിയിലെയും മുംബൈയിലെയും ഓഫീസുകള്‍ ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ റെയ്ഡ് നടത്തിയിരുന്നു.

The post ആദായനികുതി ലംഘനം; ബിബിസിയുടെ ഇന്ത്യയിലെ ന്യൂസ് റൂം അടച്ചു appeared first on News Bengaluru.

Powered by WPeMatico

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

സംസ്ഥാനത്ത് മഴ കനക്കുന്നു; നാല് ദിവസം ശക്തമായ മഴക്ക് സാധ്യത, ഇന്ന് ഒമ്പത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത നാല് ദിവസം അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്രകാലാവസ്ഥ വകുപ്പ്....

‘നടന്‍ ബാലു വര്‍ഗീസ് അനുവാദമില്ലാതെ സ്പര്‍ശിച്ചു, മാപ്പ് പറയണം’; വക്കീല്‍ നോട്ടീസ് അയച്ച് യുവതി

തിരുവനന്തപുരം: നടന്‍ ബാലു വര്‍ഗീസിനെതിരെ യുവതിയുടെ വക്കീല്‍ നോട്ടീസ്. സ്വകാര്യ പരിപാടിക്കിടെ...

ടിബറ്റിനെ നടുക്കി ഭൂചലനം; 16 പേർ കൊല്ലപ്പെട്ടു

ലാസ: ടിബറ്റില്‍ വന്‍ ഭൂകമ്പം. പ്രളയക്കെടുതിക്കും പ്രകൃതി ദുരന്തങ്ങള്‍ക്കും തൊട്ടുപിന്നാലെ ടിബറ്റില്‍...

ശ്രീനാരായണ സമിതിയിൽ ദൈവദശകപാരായണം

ബെംഗളൂരു: ശ്രീനാരായണ സമിതി നടത്തിയ സാമൂഹിക ദൈവദശകം പാരായണം ശ്രദ്ധേയമായി. അൾസൂരു...

എൻ.എസ്.എസ്.കെ യശ്വന്തപുരം കരയോഗം ഭാരവാഹികൾ

ബെംഗളൂരു: എൻ.എസ്.എസ്. കർണാടക ഘടകത്തിന് കീഴിലുള്ള യശ്വന്തപുരം കരയോഗത്തിന്റെ വാർഷിക ജനറൽ...

ടിബറ്റിൽ തുടർച്ചയായി രണ്ട് ഭൂചലനങ്ങൾ; റിക്ടര്‍ സ്‌കെയിലില്‍ ഏഴും അഞ്ചും രേഖപ്പെടുത്തി

ലാസ: ടിബറ്റിൽ തുടർച്ചയായി രണ്ട് ഭൂചലനങ്ങൾ റിപ്പോർട്ട് ചെയ്തു. റിക്ടർ സ്കെയിലിൽ...

മൈസൂരു ദസറയിൽ മന്ത്രിമാരെ പ്രവേശിപ്പിച്ചില്ല; അന്വേഷണത്തിന് ഉത്തരവിട്ട് മുഖ്യമന്ത്രി

ബെംഗളൂരു: വിജയദശമി ആഘോഷങ്ങളുടെ ഭാഗമായി മൈസൂരു കൊട്ടാരപരിസരത്ത് നടന്ന നന്ദിധ്വജ പൂജാ...

ഹെബ്ബാൾ ടണൽ പദ്ധതി: 1,128 മരങ്ങൾ മുറിക്കുന്നതിന് ദേശീയ ഹരിത ട്രൈബ്യൂണലിന്റെ വിലക്ക്

ബെംഗളൂരു: നഗരത്തിലെ ഗതാഗതക്കുരുക്ക് കുറയ്ക്കുന്നതിനായി നിർദേശിച്ച ഹെബ്ബാൾ ഷോർട്ട് ടണൽ പദ്ധതിക്കായി...

Related Articles

Popular Categories