കൊല്ലത്ത് നിന്ന് 13 വയസുകാരിയെ കാണാതായി

കൊല്ലം കുന്നിക്കോട് സ്വദേശിയായ 13 കാരിയെ കാണാതായി. ആവണീശ്വരം കുളപ്പുറം കോട്ടയില്‍ വീട്ടില്‍ ഫാത്തിമയെന്ന് പേരായ പെണ്‍കുട്ടിയെയാണ് ഇന്നലെ ഉച്ച മുതല്‍ കാണാതായത്. വൈകിട്ട് ആറരയോടെയാണ് പോലീസില്‍ പരാതി ലഭിച്ചത്. അമ്മ ശകാരിച്ചതിനെ തുടർന്നാണ് പെണ്‍കുട്ടി വീട്ടില്‍ നിന്ന് ഇറങ്ങി പോയതെന്നാണ് സംശയം.

കുന്നിക്കോട് പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. കാണാതാകുമ്പോൾ പച്ച ടോപ്പും നീല ജീൻസും ആണ് വേഷം ധരിച്ചിരുന്നത്. ഫാത്തിമ ഒരു സുഹൃത്തിനെ ഫോണില്‍ വിളിച്ച്‌ മാതാവ് വഴക്ക് പറഞ്ഞതിനെക്കുറിച്ച്‌ അറിയിച്ചിരുന്നു. കൊല്ലം റെയില്‍വേ സ്റ്റേഷൻ അടക്കമുള്ളയിടങ്ങളില്‍ പോലീസും ബന്ധുക്കളുമൊക്കെ പരിശോധന നടത്തിവരികയാണ്.

TAGS : GIRL MISSING
SUMMARY : 13-year-old girl goes missing from Kollam

LEAVE A REPLY

Please enter your comment!
Please enter your name here