ക്ഷേത്രക്കുളത്തില്‍ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങിമരിച്ചു

സുഹൃത്തുക്കളോടൊപ്പം ക്ഷേത്രക്കുളത്തില്‍ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങിമരിച്ചു. ആലപ്പുഴയില്‍ വണ്ടാനത്താണ് സംഭവം. അമ്പലപ്പുഴ വണ്ടാനം തറമേഴം വീട്ടില്‍ നവാസ്-നൗഫില ദമ്പതികളുടെ മകൻ സല്‍മാൻ (20) ആണ് മരിച്ചത്.

കുളിക്കുന്നതിനിടെ വെള്ളത്തില്‍ മുങ്ങി താഴ്ന്നതിനെ തുടർന്ന് ഒപ്പമുണ്ടായിരുന്ന സുഹൃത്തക്കള്‍ ബഹളം വച്ചു. നാട്ടുകാർ ഓടിക്കൂടി തിരച്ചില്‍ നടത്തിയെങ്കിലും സല്‍മാനെ കണ്ടെത്താനായില്ല. തുടർന്ന് നാട്ടുകാർ അഗ്നിരക്ഷാ സേനയെ വിവരമറിയിക്കുകയായിരുന്നു. അഗ്നി രക്ഷാസേന എത്തി തിരച്ചില്‍ നടത്തിയാണ് മൃതദേഹം കണ്ടെത്തിയത്.


TAGS: KERALA, DEAD
KEYWORDS: Man died in the temple pool

LEAVE A REPLY

Please enter your comment!
Please enter your name here