തടാകത്തിൽ കുളിക്കാനിറങ്ങിയ രണ്ട് കുട്ടികൾ മുങ്ങിമരിച്ചു

ബെംഗളൂരു: കൊല്ലൂരിൽ തടാകത്തിൽ കുളിക്കാനിറങ്ങിയ രണ്ട് കുട്ടികൾ മുങ്ങിമരിച്ചു. ബെല്ലാല ഗ്രാമത്തിലെ നന്ദ്രോളിയിൽ ശനിയാഴ്ച ഉച്ചയോടെയാണ് സംഭവം. ചിക്കനക്കാട്ട് സ്വദേശികളായ ധനരാജ് (13), ഛായ (7) എന്നിവരാണ് മരിച്ചത്. ഇവരെ രക്ഷിക്കാൻ തടാകത്തിലേക്ക് ചാടിയ അമ്മ ഷീല മഡിവാളയ്ക്ക് (40) ഗുരുതരമായി പരുക്കേറ്റു.

രണ്ട് കുട്ടികളും വാൻഡ്സെ ഹയർ പ്രൈമറി സ്‌കൂളിലെ വിദ്യാർഥികളായിരുന്നു. ഷീലയുടെ ഭർത്താവ് സതീഷ് മഡിവാള വിജയപുരയിൽ ഹോട്ടൽ ജീവനക്കാരനാണ്. ഇരുവരും കാല് വഴുതി വീണതാണ് എന്ന് പോലീസ് പറഞ്ഞു. ഷീലയെ ചികിത്സയ്ക്കായി കുന്ദാപുരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇവർ അപകടനില തരണം ചെയ്തതായി ഡോക്ടർമാർ അറിയിച്ചു. കൊല്ലൂർ പോലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.

TAGS: KARNATAKA | DROWN TO DEATH
SUMMARY: Two children drowned to death while bathing

Hot this week

സ്വർണവിലയില്‍ വീണ്ടും വർധനവ്

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവിലയില്‍ വീണ്ടും വർധനവ്. ഒരു പവൻ സ്വർണ്ണത്തിന് 240...

അട്ടപ്പാടി മധു കൊലപാതക കേസ്: സര്‍ക്കാരിന്റെ അപ്പീലില്‍ ഹൈക്കോടതി വിധി ഇന്ന്

കൊച്ചി: അട്ടപ്പാടി മധു കൊലപാതക കേസിലെ പ്രതികള്‍ക്ക് ജീവപര്യന്തം ശിക്ഷ നല്‍കണമെന്നും...

യുവതി ആസിഡ് കുടിച്ച്‌ ജീവനൊടുക്കിയ സംഭവം; ഭര്‍ത്താവ് അറസ്റ്റില്‍

കാസറഗോഡ്: ഭർതൃവീട്ടുകാരുടെ പീഡനത്തെ തുടർന്ന് കാസറഗോഡ് യുവതി ജീവനൊടുക്കിയ സംഭവത്തില്‍ ഭർത്താവ്...

‘വ്യാജ വാർത്തകളും ആശയരൂപീകരണവും’; സെമിനാർ 31 ന്

ബെംഗളൂരു: തിപ്പസാന്ദ്ര ഫ്രണ്ട്സ് അസോസിയേഷൻ്റെ പ്രതിമാസ സെമിനാർ മെയ് 31 ഞായറാഴ്ച...

പ്രധാനമന്ത്രി കടന്നുപോകേണ്ട പാതയിൽ ജലറ്റിൻ സ്റ്റിക്കുകൾ കണ്ടെടുത്ത സംഭവം; 6 പോലീസുകാർക്ക് സസ്പെൻഷൻ

ബെംഗളൂരു: ബെംഗളൂരുവില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വാഹന വ്യൂഹം കടന്നുപോയ വഴിക്കു സമീപത്തു...

സിബിഎസ്ഇ ഉത്തര പേപ്പറിന്റെ പകർപ്പിന് അപേക്ഷിക്കാൻ സമയം നീട്ടി

ന്യൂഡൽ‌ഹി: സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പുനർ മൂല്യനിർണയത്തിന് ഉത്തര പേപ്പറിന്റെ പകർപ്പ്...

അ​തി​ര​പ്പി​ള്ളി – മ​ല​ക്ക​പ്പാ​റ അ​ന്ത​ർ​സം​സ്ഥാ​ന പാ​ത​യി​ൽ ഗ​താ​ഗ​ത നി​യ​ന്ത്ര​ണം

തൃ​ശൂ​ർ: അ​തി​ര​പ്പി​ള്ളി - മ​ല​ക്ക​പ്പാ​റ അ​ന്ത​ർ​സം​സ്ഥാ​ന പാ​ത​യി​ൽ അ​ടി​യ​ന്ത​ര റോ​ഡ് ​ന​വീ​ക​ര​ണ...

നീറ്റ് ചോദ്യപേപ്പർ ചോർച്ചക്കെതിരെ എസ്.എസ്.എഫ് ബെംഗളൂരു ജില്ലാ കമ്മിറ്റിയുടെ പ്രതിഷേധം

ബെംഗളൂരു: നീറ്റ് പരീക്ഷാ ചോദ്യപ്പേപ്പർ ചോർച്ചയിൽ കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട്...

Related Articles

Popular Categories