82.6 കിലോഗ്രാം ചന്ദനത്തടികൾ പിടിച്ചെടുത്തു; നാല് മലയാളികള്‍ അറസ്റ്റില്‍

ബെംഗളൂരു: കേരളത്തിൽ നിന്നു മോഷ്ടിച്ച ചന്ദനത്തടികൾ ബെംഗളൂരുവിലേക്ക് കടത്തി വിൽക്കാൻ ശ്രമിച്ച കേസിൽ നാല് മലയാളികളെ സെൻട്രൽ ക്രൈം ബ്രാഞ്ച് (സിസിബി) അറസ്റ്റ് ചെയ്തു. വയനാട് സ്വദേശികളായ അബ്ദുൽ റഹ്മാൻ (45), നാസർ (43), കൊല്ലം സ്വദേശി മുഹമ്മദ് ഷാൻ (36), എറണാകുളം സ്വദേശി ബിനു(35) എന്നിവരാണു പിടിയിലായത്. 20.9 ലക്ഷം രൂപ വിലമതിക്കുന്ന 82.615 കിലോഗ്രാം ചന്ദനക്കഷണങ്ങളും രണ്ട് കാറുകളും അഞ്ച് മൊബൈൽ ഫോണുകളും ഇവരില്‍ നിന്നും പോലീസ് പിടിച്ചെടുത്തു.

ജൂലൈ 12 ന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ, സിസിബിയുടെ പ്രത്യേക അന്വേഷണ വിഭാഗം നാഗർഭാവി എൻജിഇഎഫ് ലേഔട്ടിലെ ഹോട്ടലിൽ നടത്തിയ പരിശോധനയിലാണ് ഇവർ പിടിയിലായത്. ഇവരിൽ നിന്ന് ലഭിച്ച വിവരത്തെ തുടർന്ന് മാനന്തവാടി പാണ്ടിക്കടവിലെ വീട്ടിൽ നിന്ന് 35.66 കിലോ ചന്ദനത്തടികളും സിസിബി കണ്ടെടുത്തു.

പ്രതികൾ അന്തർ സംസ്ഥാന ചന്ദന കള്ളക്കടത്ത് ശൃംഖലയുടെ ഭാഗമാണെന്ന് സംശയിക്കുന്നതായി പോലീസ് പറഞ്ഞു. റാക്കറ്റിലെ മറ്റു അംഗങ്ങളെ കണ്ടെത്താനും പിടികൂടാനുമുള്ള ശ്രമങ്ങൾ നടന്നുവരികയാണ്.
SUMMARY: 82.6 kg of sandalwood seized; four Malayalis arrested

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

ഗണേശ ചതുർത്ഥി; ബെംഗളൂരു വഴി നാളെ ഹുബ്ബള്ളി – തിരുവനന്തപുരം സ്പെഷ്യല്‍ ട്രെയിന്‍ പ്രഖ്യാപിച്ച് റെയില്‍വേ

ബെംഗളൂരു: ഗണേശ ചതുർത്ഥി അവധിയോടനുബന്ധിച്ചുള്ള യാത്രാ തിരക്ക് കണക്കിലെടുത്ത് ഹുബ്ബള്ളി -...

കർണാടകയിലെ വരൾച്ചാ നഷ്ടം 18,000 കോടി; കേന്ദ്രസഹായം തേടി സംസ്ഥാന സർക്കാർ

ബെംഗളൂരു: കർണാടകയിലെ വരൾച്ചയെ തുടർന്ന് ഉണ്ടായ കൃഷി, സാമ്പത്തിക നഷ്ടം ഏകദേശം...

ചെങ്കടലിൽ ഹൂതികളുടെ നിർണായക മുന്നേറ്റം; ആഗോള വ്യാപാര പാതയും പശ്ചിമേഷ്യയും കടുത്ത പ്രതിസന്ധിയിൽ

സൻആ: പശ്ചിമേഷ്യയിൽ വീണ്ടും യുദ്ധഭീതി ആളികത്തിച്ച് യമനിലെ ഹൂതികള്‍. ചെങ്കടലിലെ മുഴുവന്‍...

കാലടി സര്‍വകലാശാലയിലെ സമരം: 17 എസ്‌എഫ്‌ഐ പ്രവര്‍ത്തകര്‍ക്കും മുന്‍കൂര്‍ ജാമ്യം

കൊച്ചി: കാലടി സംസ്‌കൃത സര്‍വകലാശാലയില്‍ താത്കാലിക വി സി സിസാ തോമസിന്...

പുതുക്കോട്ട് റോഡരികില്‍ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി

പുതുക്കോട്: പാലക്കാട് പുതുക്കോട്-മണപ്പാടം റോഡില്‍ വെട്ടുകാടിന് സമീപം യുവാവിനെ റോഡരികില്‍ മരിച്ചനിലയില്‍...

യാത്രക്കാരുടെ ശ്രദ്ധയ്ക്ക്; 24നും 25നും ട്രെയിൻ ഗതാഗതം തിരിച്ചുവിടുന്നു

പാലക്കാട്: ആലപ്പുഴ റൂട്ടില്‍ അറ്റകുറ്റപ്പണി നടക്കുന്നതിനാല്‍ ട്രെയിനുകള്‍ വഴിതിരിച്ചുവിടും. 24നും 25നുമാണ്...

സണ്ണി ജോസഫിന്റെ പ്രസംഗത്തിനിടെ കറണ്ട് പോയി; സംസാരം പാതിയിൽ നിർത്തി വേദി വിട്ട് സണ്ണി ജോസഫ്

കൊച്ചി: കൊച്ചിയിൽ സണ്ണി ജോസഫിന്റെ പ്രസംഗത്തിനിടെ കറണ്ട് പോയി. കെഎസ്ഇബി ഓഫീസേഴ്‌സ്...

Related Articles

Popular Categories