61-കാരിയെ കൊലപ്പെടുത്തി മൃതദേഹം സ്യൂട്ട്കെയ്സിലാക്കി ഉപേക്ഷിച്ച സംഭവം; അയൽവാസി പിടിയിൽ

ബെംഗളൂരു: നഗരത്തിന്റെ തെക്കുപടിഞ്ഞാറന്‍ ഭാഗത്തെ രാമോഹള്ളി തടാകത്തില്‍ സ്യൂട്ട്കേസിനുള്ളില്‍ 61-കാരിയായ സ്ത്രീയുടെ മൃതദേഹം ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ യുവാവ് അറസ്റ്റില്‍. ചല്ലഘട്ട സ്വദേശി ഗഗന്‍ രാജെഗൗഡയെ (21) ആണ് കുമ്പല്‍ഗോഡ് പോലീസ് അറസ്റ്റ് ചെയ്തത്.

കെങ്കേരി സ്വദേശിനി ജയാമ്മ ബോറെഗൗഡ (61) കൊല്ലപ്പെട്ടത്. ഇവരുടെ അയല്‍വാസിയാണ് ഗഗന്‍. ജയാമ്മയെ കൊലപ്പെടുത്തി സ്വര്‍ണാഭരണങ്ങള്‍ മോഷ്ടിച്ച ശേഷം മൃതദേഹം തടാകത്തില്‍ ഉപേക്ഷിക്കുകയായിരുന്നു. ഓണ്‍ലൈന്‍ വാതുവയ്പ്പിനു പണം കണ്ടെത്താനായിരുന്നു കൊലപാതകം.

ജൂലൈ 16 ന് ജയാമ്മയെ കാണാതായതായി മകന്‍ പോലീസില്‍ പരാതി നല്‍കിയിരുന്നു. ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും വീടുകളിലും സമീപ പ്രദേശങ്ങളിലും ജയാമ്മയെ അന്വേഷിച്ചെങ്കിലും കണ്ടെത്താനായില്ല. മൊബൈല്‍ ഫോണും സ്വിച്ച് ഓഫ് ആയിരുന്നു. ഇതിനിടെ ചൊവ്വാഴ്ച രാവിലെ തടാകത്തില്‍ വലിയ സ്യൂട്ട്കേസ് പൊങ്ങിക്കിടക്കുന്നത് കണ്ട നാട്ടുകാര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് കുമ്പളഗോഡു പോലീസ് നടത്തിയ പരിശോധനയിലാണ് മൃതദേഹം അതിനകത്ത് കണ്ടെത്തിയത്.

മൃതദേഹത്തില്‍ നിന്ന് മംഗല്യസൂത്രം, വിരലിലെ മോതിരം, കമ്മലുകള്‍ എന്നിവ കാണാതായതായി പോലീസ് കണ്ടെത്തി. ഇത് ആഭരണങ്ങള്‍ക്കുവേണ്ടിയാണ് കൊല്ലപ്പെടുത്തിയതെന്ന സംശയം ബലപ്പെടുത്തി. കേസില്‍ പോലീസ് പ്രത്യേക സംഘം രൂപീകരിച്ചു നടത്തിയ അന്വേഷണത്തിലാണ് പ്രതി വലയിലായത്.

സ്വര്‍ണ്ണാഭരണങ്ങള്‍ കവര്‍ന്നെടുക്കുക എന്ന ഉദ്ദേശ്യത്തോടെയാണ് താന്‍ ജയാമ്മയെ കൊലപ്പെടുത്തിയതെന്ന് പ്രതി സമ്മതിച്ചതായും പോലീസ് പറഞ്ഞു. കൊലപ്പെടുത്തിയ ശേഷം സ്വര്‍ണ്ണ മാലയും കമ്മലുകളും ഊരിമാറ്റി, മൃതദേഹം വീട്ടില്‍ സൂക്ഷിച്ചിരുന്ന ഒരു ചുവന്ന സ്യൂട്ട്കേസിനുള്ളില്‍ സൂക്ഷിച്ചു. പിന്നീട് സ്യൂട്ട്കേസ് ഇരുചക്രവാഹനത്തില്‍ കയറ്റി തടാകത്തിലേക്ക് തള്ളിയാതായും പ്രതി മൊഴി നല്‍കിയതായി പോലീസ് പറഞ്ഞു.
SUMMARY: 61-year-old woman’s body found in suitcase; Neighbor arrested

NewsBengaluru വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. NewsBengaluruയ്ക്ക് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

സ്കൂൾ ബസിന് മുകളിലേക്ക് മരം വീണ് അഞ്ചുവയസുകാരി മരിച്ചു; രണ്ട് കുട്ടികൾക്ക് ഗുരുതര പരുക്ക്

ബെംഗളൂരു: ദക്ഷിണ കന്നഡ ജില്ലയിലെ ബന്ത്വാൾ താലൂക്കിൽ സ്കൂൾ ബസിന് മുകളിലേക്ക്...

വിദ്യാര്‍ഥി സമരത്തെ പിന്തുണച്ചു; ടോവിനോയുടെ വീടിനു മുന്നില്‍ പ്രതിഷേധിച്ച് യുവമോർച്ച

തൃശൂർ: ഡൽഹിയിൽ സമരം ചെയ്യുന്ന വിദ്യാർഥികൾക്ക് പിന്തുണയറിയിച്ച് പ്രസ്താവന നടത്തിയ നടൻ...

നീ​റ്റ് പ​രീ​ക്ഷ ക്ര​മ​ക്കേ​ട്: സി​ജെ​പി സ​മ​രം 34-ാം ദിവസത്തിലേക്ക്, ആവശ്യങ്ങൾ അംഗീകരിക്കാതെ കേന്ദ്രം

ന്യൂഡല്‍ഹി: കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്രപ്രധാന്റെ രാജി ആവശ്യപ്പെട്ട് കോക്റോച്ച് ജനതാ...

82.6 കിലോഗ്രാം ചന്ദനത്തടികൾ പിടിച്ചെടുത്തു; നാല് മലയാളികള്‍ അറസ്റ്റില്‍

ബെംഗളൂരു: കേരളത്തിൽ നിന്നു മോഷ്ടിച്ച ചന്ദനത്തടികൾ ബെംഗളൂരുവിലേക്ക് കടത്തി വിൽക്കാൻ ശ്രമിച്ച...

ബെംഗളൂരു-മൈസൂരു പാതയിൽ ടോൾ നിരക്ക് വീണ്ടും വർധിപ്പിച്ചു

ബെംഗളൂരു: ബെംഗളൂരു-മൈസൂരു ആക്സസ്-കൺട്രോൾഡ് ഹൈവേയിലെ (NH-275) ടോൾ പ്ലാസകളിൽ നാഷണൽ ഹൈവേ...

ഡൽഹിയിലെ മാർച്ചിനെതിരായ പോലീസ് നടപടി; ഫ്രീഡം പാർക്കിൽ പ്രതിഷേധവുമായി വിദ്യാർഥി സംഘടനകൾ

ബെംഗളൂരു: ഡൽഹിയിൽ നടന്ന നീറ്റ് പരീക്ഷാ വിവാദവുമായി ബന്ധപ്പെട്ട പ്രതിഷേധ മാർച്ചിനെതിരായ...

നീറ്റ് ചോർച്ച: നിരാഹാര സമരം അവസാനിപ്പിക്കാന്‍ വീണ്ടും ഉപാധികള്‍ വെച്ച് സോനം വാങ്ചുക്ക്

ന്യൂഡല്‍ഹി: നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ചയുമായി ബന്ധപ്പെട്ട് വിദ്യാര്‍ഥികളുടെ അവകാശങ്ങള്‍ക്കായി നടത്തുന്ന നിരാഹാര സമരം...

ആക്ഷൻ രംഗം ചിത്രീകരിക്കവെ നന്ദമൂരി ബാലകൃഷ്ണയ്‌ക്ക് പരുക്ക്, ഷൂട്ടിങ് താൽക്കാലികമായി നിർത്തിവെച്ചു

ഹൈദരാബാദ്: കാക്കിനടയിൽ തന്റെ പുതിയ ചിത്രമായ NBK111ന്റെ ചിത്രീകരണത്തിനിടെ തെലുങ്ക് നടൻ...

Related Articles

Popular Categories