മുംബൈ: മുംബൈയിലേക്ക് ദുബായില്‍നിന്നും വന്ന ഇൻഡിഗോ വിമാനത്തിന്റെ ചരക്ക് സൂക്ഷിക്കുന്ന ഭാഗത്ത് പുക കണ്ടെത്തിയതിനെ തുടർന്ന് രാജ്കോട്ട് രാജ്യാന്തര വിമാനത്താവളത്തില്‍ അടിയന്തരമായി ഇറക്കി. മുൻകരുതല്‍ നടപടിയെന്ന നിലയിലാണ് വിമാനം രാജ്കോട്ടിലേക്ക് വഴിതിരിച്ചുവിട്ടതെന്ന് വിമാനത്താവള അധികൃതർ എഎൻഐയോട് വ്യക്തമാക്കി.
വിമാനം സുരക്ഷിതമായി നിലത്തിറക്കിയെന്നും വിമാനത്തിലുണ്ടായിരുന്ന എല്ലാ യാത്രക്കാരും സുരക്ഷിതരാണെന്നും രാജ്കോട്ട് വിമാനത്താവള ഡയറക്ടർ ദിഗന്ത ബോറ സ്ഥിരീകരിച്ചു. പുക ഉയരാനുണ്ടായ യഥാർത്ഥ കാരണം കണ്ടെത്താൻ അധികൃതർ വിശദമായ പരിശോധന ആരംഭിച്ചിട്ടുണ്ട്.
SUMMARY: Smoke on board Dubai-Mumbai IndiGo flight; makes emergency landing in Rajkot
















