നബിദിന റാലി നടത്തി

ബെംഗളൂരു: ബെംഗളൂരു മര്‍ക്കസുല്‍ ഹുദാ ഇസ്ലാമിയുടെ നേതൃത്വത്തില്‍ പ്രഭാത മൗലിദും നബിദിന റാലിയും നടത്തി. രാവിലെ നാലു മണി നടത്തിയ മൗലിദ് പാരായണത്തിന് മര്‍ക്കിന്‍സ് വിദ്യാര്‍ത്ഥികള്‍ നേതൃത്വം നല്‍കി ഖത്തീബ് ജാഫര്‍ നൂറാനി മദ്ഹു റസൂല്‍ പ്രഭാഷണം നടത്തി.

ഏഴുമണിക്ക് പള്ളി പരിസരത്തില്‍ നിന്നും ആരംഭിച്ച നബിദിന റാലിയില്‍ ബെംഗളൂരുവിലെ സുന്നി സംഘടനാ നേതക്കളും മര്‍ക്കിന്‍സ് വിദ്യാര്‍ഥികളും മദ്രസാ വിദ്യാര്‍ഥികളും അടക്കും നൂറുകണക്കിന് വിശ്വാസികള്‍ പങ്കെടുത്തു. വിദ്യാര്‍ഥികളുടെ ദഫിന്റെ അകമ്പടികളോടെ. മദ്ഹ് ഗാനത്തോടെ പള്ളി പരിസരത്ത് നിന്ന് ആരംഭിച്ച റാലി പോലീസ് സ്റ്റേഷന്‍ ട്രിനിറ്റി സര്‍ക്കിള്‍ ബജാര്‍ സ്ട്രീറ്റ് വഴി അള്‍സൂര്‍ ജാമിയ മസ്ജിദ് പരിസരത്ത് സമാപിച്ചു.

മഹല്ല് ഖത്തിബ് ജാഫര്‍ നുറാനി ‘മര്‍ക്കിന്‍സ് പ്രിന്‍സിപ്പാള്‍ ഹബീബ് നുറാനി മദ്രസ മുദരിസ്സ് ജുനൈദ് നൂറാനി യാസിന്‍ ഖാദിരി സാദിക്ക് സഖാഫി ‘ പ്രസിഡന്റ് മജീദ് ഹാജി ജനറല്‍ സെക്രട്ടറി അബ്ദുറഹിമാന്‍ ഹാജി ‘ മൊയ്തു. ഹംസ. ഹാരിസ് എന്നിവര്‍ നേതൃത്വം നല്‍കി.
<BR>
TAGS : RELIGIOUS

LEAVE A REPLY

Please enter your comment!
Please enter your name here