നാഷണല്‍ ഹെറാള്‍ഡ് കേസ്: സോണിയക്കും രാഹുലിനും നോട്ടീസ്

ന്യൂഡൽഹി: നാഷണല്‍ ഹെറാള്‍ഡ് കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ കോണ്‍ഗ്രസ് നേതാക്കളായ സോണിയ ഗാന്ധിക്കും രാഹുല്‍ ഗാന്ധിക്കും നോട്ടീസ് അയച്ച്‌ ഡല്‍ഹി കോടതി. ഡല്‍ഹി റോസ് അവന്യൂ കോടതിയുടേതാണ് നടപടി. ഇഡി നല്‍കിയ കുറ്റപത്രത്തില്‍ മറുപടി അറിയിക്കാനാണ് നോട്ടീസില്‍ ആവശ്യപ്പെട്ടിരിക്കുന്നത്.

കൂടുതല്‍ തെളിവുകള്‍ ഇഡി ഇന്ന് കോടതിയില്‍ നല്‍കി. സ്പെഷ്യല്‍ ജഡ്ജി വിശാല്‍ ഗോഗ്നെയാണ് കേസ് പരിഗണിച്ചത്. കഴിഞ്ഞ തവണ കേസ് പരിഗണിച്ചപ്പോള്‍ ഇരുവര്‍ക്കും നോട്ടീസ് അയക്കാൻ കോടതി വിസമ്മതിച്ചിരുന്നു. കുറ്റപത്രം ഭാഗികമാണെന്നായിരുന്നു കോടതിയുടെ വിലയിരുത്തല്‍. ആ കുറ്റപത്രത്തിന്‍റെ അടിസ്ഥാനത്തില്‍ ഇവര്‍ക്ക് നോട്ടീസ് അയക്കാൻ കഴിയില്ലെന്നും കോടതി വ്യക്തമാക്കിയിരുന്നു.

ഇതനുസരിച്ച്‌ കോടതി ചൂണ്ടിക്കാണിച്ച പോരായ്മകള്‍ പരിഹരിച്ച്‌ ഇന്ന് ഇഡി കുറ്റപത്രം സമര്‍പ്പിക്കുകയായിരുന്നു. മേയ് ഏഴിന് കേസ് വീണ്ടും പരിഗണിക്കും. നാഷണല്‍ ഹെറാള്‍ഡ് പത്രത്തിന്‍റെ നടത്തിപ്പുകാരായ എജെഎല്ലിന്‍റെ രണ്ടായിരം കോടിയോളം രൂപ വരുന്ന ആസ്തി 50 ലക്ഷം രൂപയ്ക്ക് സോണിയ ഗാന്ധിയും രാഹുല്‍ ഗാന്ധിയും ഡയറക്ടര്‍മാരായ യംഗ് ഇന്ത്യന്‍ കമ്പനി തട്ടിയെടുത്തുവെന്നാണ് ഇഡി കുറ്റപത്രത്തില്‍ ആരോപിക്കുന്നത്.

TAGS : NATIONAL HERALD CASE | RAHUL GANDHI
SUMMARY : National Herald case: Notice to Sonia and Rahul

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

നേപ്പാള്‍ പ്രളയ ദുരന്തം; കാണാതായ മലയാളികളില്‍ ഇനി കണ്ടെത്താനുള്ളത് ഏഴ് പേരെ, 16 പേര്‍ കൂടി നാട്ടില്‍ തിരിച്ചെത്തി

തിരുവനന്തപുരം: നേപ്പാളിലുണ്ടായ മിന്നൽ പ്രളയത്തിൽ കാണാതായ എട്ട് മലയാളികളില്‍ ഒരാളെ കൂടി...

പൊതുസ്ഥലത്ത് പുകവലിച്ചതിനെ ചോദ്യം ചെയ്തതിനെ തുടർന്നുണ്ടായ തർക്കം കൊലപാതകത്തിൽ കലാശിച്ചു; കേസിൽ 8 പേർക്ക് ജീവപര്യന്തം

ബെംഗളൂരു: പൊതുസ്ഥലത്ത് പുകവലിച്ചതിനെ ചോദ്യം ചെയ്തതിനെ തുടർന്നുണ്ടായ തർക്കത്തിനൊടുവിൽ യുവാവിനെ കൊലപ്പെടുത്തിയ...

ഇമ്രാൻ ഹാഷ്മിയുടെ ബെംഗളൂരു പരിപാടി മാറ്റിവച്ചു

ബെംഗളൂരു: ബോളിവുഡ് നടൻ ഇമ്രാൻ ഹാഷ്മിക്ക് ആരോഗ്യപ്രശ്നങ്ങളെ തുടർന്ന് ബെംഗളൂരുവിൽ നടത്താനിരുന്ന...

ലോക്‌നാഥ് ബെഹ്‌റ കൊച്ചി മെട്രോ എംഡി പദവി ഒഴിയുന്നു

കൊച്ചി; ലോക്നാഥ് ബെഹ്റ കൊച്ചി മെട്രോ എം.ഡി സ്ഥാനത്തുനിന്ന് മാറുന്നു. ഇദ്ദേഹത്തിന്റെ...

വിദ്യാരണ്യപുര പ്രസ്റ്റീജ് വില്ലാ ട്രീ ഓണാഘോഷം സെപ്റ്റംബർ 5,6 തീയതികളിൽ

ബെംഗളൂരു: വിദ്യാരണ്യപുര പ്രസ്റ്റീജ് വില്ലാ ട്രീ അപ്പാർട്ട്മെന്റിലെ ഓണാഘോഷം സെപ്റ്റംബർ 5,...

യൂട്യൂബര്‍ സ്വാലിഹ് വളാഞ്ചേരി അന്തരിച്ചു

മലപ്പുറം: പ്രമുഖ യൂട്യൂബർ സ്വാലിഹ് വളഞ്ചേരി അന്തരിച്ചു. പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയില്‍...

സവാള വില കുതിക്കുന്നു

ഡല്‍ഹി: രാജ്യത്ത് സവാള വില കുത്തനെ ഉയരുന്നു. ഡല്‍ഹിയില്‍ ചില്ലറ വിപണിയില്‍...

Related Articles

Popular Categories