നിയന്ത്രണം വിട്ട കാർ മരത്തിലിടിച്ച് ഒരു മരണം

ബെംഗളൂരു: നിയന്ത്രണം വിട്ട കാർ മരത്തിലിടിച്ചുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. ഹാസൻ താലൂക്കിലെ ശങ്കരഹള്ളി-മല്ലിഗെവാലു റോഡിൽ തിങ്കളാഴ്ചയാണ് അപകടമുണ്ടായത്. അർക്കൽഗുഡ് താലൂക്കിലെ കൊങ്കള്ളി ഗ്രാമത്തിൽ നിന്നുള്ള നിഷിത് (28) ആണ് മരിച്ചത്.

അപകടത്തിൽ ഒപ്പമുണ്ടായിരുന്ന ഹർഷ, കീർത്തി, രാധിക എന്നിവർക്ക് പരുക്കേറ്റു. ഇവരെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഡ്രൈവർക്ക് കാറിന്റെ നിയന്ത്രണം നഷ്ടപ്പെട്ടതാണ് അപകടകാരണമെന്ന് പോലീസ് പറഞ്ഞു. അപകടത്തിൽ കാറിന്റെ മുൻഭാഗം പൂർണ്ണമായും തകർന്നു. സംഭവത്തിൽ ഗൊരൂർ പോലീസ് കേസെടുത്തു.

TAGS: KARNATAKA | ACCIDENT
SUMMARY: One dead as car crashes into tree

LEAVE A REPLY

Please enter your comment!
Please enter your name here