പ്രധാനമന്ത്രിയുടെ പേരുപയോഗിച്ച് വോട്ട് പിടിത്തം വേണ്ട; ഈശ്വരപ്പക്കെതിരെ പരാതി

ബെംഗളൂരു: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചിത്രവും പേരും ഉപയോഗിച്ചുളള കെ. എസ്. ഈശ്വരപ്പയുടെ പ്രചാരണത്തിനെതിരെ തിരഞ്ഞെടുപ്പ് കമ്മിഷനെ സമീപിച്ച് കർണാടക ബിജെപി. ശിവമോഗയിൽ പാർട്ടി ഔദ്യോഗിക സ്ഥാനാർഥിക്കെതിരെ മുൻ മന്ത്രിയും കർണാടക മുൻ ഉപമുഖ്യമന്ത്രിയുമായ കെ .എസ്. ഈശ്വരപ്പ വിമതനായി മത്സരിക്കാനിറങ്ങിയ സാഹചര്യത്തിലാണ് ബിജെപി നീക്കം.

മകൻ കെ.ഇ. കാന്തേഷിനു ഹാവേരി മണ്ഡലത്തിൽ ലോക്‌സഭാ ടിക്കറ്റ് നിഷേധിച്ചതിനെത്തുടർന്നായിരുന്നു ഈശ്വരപ്പ ബിജെപി നേതൃത്വത്തോട് ഇടഞ്ഞ് സ്വതന്ത്രനായി മത്സരിക്കാൻ തീരുമാനിച്ചത്. പാർട്ടി കർണാടക അധ്യക്ഷൻ ബി. വൈ. വിജയേന്ദ്രയ്ക്കും അച്ഛൻ ബി എസ് യെദിയൂരപ്പക്കുമെതിരെ കലാപക്കൊടി ഉയർത്തിയായിരുന്നു ഈശ്വരപ്പയുടെ പ്രഖ്യാപനം.

സംസ്ഥാന നേതൃത്വത്തോട് അമർഷം രേഖപ്പെടുത്തിയ ഈശ്വരപ്പ പക്ഷേ ദേശീയനേതാക്കളെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും വാനോളം പുകഴ്ത്തിയാണ് ശിവമോഗയിൽ പ്രചാരണം നടത്തുന്നത്. യെദിയൂരപ്പയുടെ കുടുംബവാഴ്ച അവസാനിപ്പിക്കാനാണ് ശിവമോഗയിൽ മകൻ ബി.വൈ. രാഘവേന്ദ്രക്കെതിരെയുള്ള സ്ഥാനാർത്ഥിത്വമെന്ന് ഈശ്വരപ്പ പറഞ്ഞിരുന്നു.

The post പ്രധാനമന്ത്രിയുടെ പേരുപയോഗിച്ച് വോട്ട് പിടിത്തം വേണ്ട; ഈശ്വരപ്പക്കെതിരെ പരാതി appeared first on News Bengaluru.

Powered by WPeMatico

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

ഇന്ത്യൻ റെയില്‍വെയില്‍ 1250 ഒഴിവുകള്‍; ഒക്ടോബർ 27 മുതല്‍ അപേക്ഷിക്കാം

ഡൽഹി: ഇന്ത്യൻ റെയില്‍വേയിലെ സ്റ്റേഷൻ മാസ്റ്റർ തസ്തികകളിലേക്ക് പുതിയ റിക്രൂട്ട്‌മെന്റിനായി അപേക്ഷ...

വന്യജീവി ആക്രമണം; കൃഷിനാശത്തിന്റെ നഷ്ടപരിഹാര തുക 100 ശതമാനം വര്‍ധിപ്പിച്ചു

തിരുവനന്തപുരം: വന്യജീവികളുടെ ആക്രമണം മൂലം കർഷകർക്കുണ്ടാകുന്ന കൃഷിനാശത്തിനുള്ള നഷ്ടപരിഹാരം ഇരട്ടിയാക്കി സർക്കാർ...

കൊച്ചിയില്‍ സിനഗോഗിന് മുന്നില്‍ തീയിട്ട സംഭവം; പ്രതി എബിന്‍ പോളിനെതിരെ യുഎപിഎ ചുമത്തി

കൊച്ചി: സിനഗോഗിന് മുന്നില്‍ തീയിട്ട കേസില്‍ പ്രതി എബിന്‍ പോളിനെതിരെ യുഎപിഎ...

പാമ്പാടിയില്‍ രണ്ട് യുവതികളുടെ മരണത്തിനിടയാക്കിയ അപകടം; ബസ് ഡ്രൈവര്‍ക്കെതിരെ കേസ്

പാമ്പാടി: പാമ്പാടിയിൽ സ്വകാര്യ ബസിടിച്ച് സ്കൂട്ടർ യാത്രികരായ രണ്ടു വിദ്യാർഥിനികൾ മരിച്ച...

മലയാളി യുവാവിനെ ബെംഗളൂരുവിൽ മരിച്ച നിലയിൽ കണ്ടെത്തി

ബെംഗളൂരു: കണ്ണൂർ സ്വദേശിയായ യുവാവിനെ ബെംഗളൂരുവിലെ  താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി....

സിപിഎം മുൻ സംസ്ഥാന കമ്മിറ്റിയംഗം കെ പി സഹദേവൻ അന്തരിച്ചു

കണ്ണൂർ: സിപിഎം മുൻ സംസ്ഥാന കമ്മിറ്റി അംഗം കെ.പി. സഹദേവൻ അന്തരിച്ചു....

കേരളസമാജം ബെംഗളൂരു സൗത്ത് വെസ്റ്റ് ഓണാഘോഷം നവംബർ 7, 8 തിയതികളിൽ

ബെംഗളൂരു: കേരളസമാജം ബെംഗളൂരു സൗത്ത് വെസ്റ്റിൻ്റെ ഓണാഘോഷപരിപാടിയായ "പൊന്നോണം 2026" നവംബർ...

ജര്‍മ്മനിയിലെ ഫ്‌ളാറ്റിലുണ്ടായ തീപിടുത്തം; രണ്ടു മലയാളികളുടെ മൃതദേഹങ്ങള്‍ നാട്ടിലെത്തിച്ചു

കൊച്ചി: ജര്‍മ്മനിയിലെ അപ്പാര്‍ട്ട്‌മെന്റിലുണ്ടായ തീപിടുത്തത്തില്‍ മരിച്ച മലയാളികളുടെ മൃതദേഹം നാട്ടിലെത്തിച്ചു. കൊല്ലം...

Related Articles

Popular Categories