സിപിഎം മുൻ സംസ്ഥാന കമ്മിറ്റിയംഗം കെ പി സഹദേവൻ അന്തരിച്ചു

കണ്ണൂർ: സിപിഎം മുൻ സംസ്ഥാന കമ്മിറ്റി അംഗം കെ.പി. സഹദേവൻ അന്തരിച്ചു. 84 വയസ്സായിരുന്നു. വാർധക്യസഹജമായ അസുഖങ്ങളെ തുടർന്ന് കണ്ണൂർ എ.കെ.ജി ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് അന്ത്യം. പ്രാഥമിക വിദ്യാഭ്യാസത്തിനുശേഷം ബീഡിത്തെറുപ്പുകാരനായി ജീവിതമാരംഭിച്ച സഹദേവൻ, കെ.പി. ടുബാക്കോ വർക്കേഴ്സ് യൂണിയൻ കണ്ണോത്തുംചാല്‍ ഡിവിഷൻ സെക്രട്ടറിയായാണ് പൊതുപ്രവർത്തനം തുടങ്ങിയത്.

സിഐടിയു അഖിലേന്ത്യാ വർക്കിങ് കമ്മിറ്റി അംഗം, ബീഡി ആൻഡ് സിഗാർ വർക്കേഴ്സ് ഫെഡറേഷൻ സംസ്ഥാന സെക്രട്ടറി, അഖിലേന്ത്യാ വൈസ് പ്രസിഡന്റ് എന്നീ നിലകളിലും പ്രവർത്തിച്ചു. അടിയന്തരാവസ്ഥക്കാലത്ത് മിസ നിയമപ്രകാരം 20 മാസം ജയിലില്‍ കഴിഞ്ഞു. വിവിധ കാലയളവുകളിലായി രണ്ടുവർഷത്തോളം വീണ്ടും തടവിലായി.

1955-56 കാലത്ത് കമ്യൂണിസ്റ്റ് പാർട്ടി അംഗമായി. 1964ല്‍ സിപിഎം രൂപീകരിച്ചതു മുതല്‍ 1978 വരെ കണ്ണൂർ മുനിസിപ്പല്‍ ലോക്കല്‍ സെക്രട്ടറിയായിരുന്നു. 1978ല്‍ ജില്ലാ കമ്മിറ്റി അംഗമായും 1986ല്‍ ജില്ലാ സെക്രട്ടേറിയറ്റ് അംഗമായും തിരഞ്ഞെടുക്കപ്പെട്ടു. 2005ല്‍ സംസ്ഥാന കമ്മിറ്റി അംഗമായി. 2022ല്‍ സംസ്ഥാന കമ്മിറ്റിയില്‍നിന്ന് ഒഴിഞ്ഞു. 2006ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ കണ്ണൂർ മണ്ഡലത്തില്‍ എല്‍ഡിഎഫ് സ്ഥാനാർഥിയായിരുന്നു.

SUMMARY: Former CPI(M) State Committee member K.P. Sahadevan has passed away

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

കൊച്ചിയില്‍ സിനഗോഗിന് മുന്നില്‍ തീയിട്ട സംഭവം; പ്രതി എബിന്‍ പോളിനെതിരെ യുഎപിഎ ചുമത്തി

കൊച്ചി: സിനഗോഗിന് മുന്നില്‍ തീയിട്ട കേസില്‍ പ്രതി എബിന്‍ പോളിനെതിരെ യുഎപിഎ...

പാമ്പാടിയില്‍ രണ്ട് യുവതികളുടെ മരണത്തിനിടയാക്കിയ അപകടം; ബസ് ഡ്രൈവര്‍ക്കെതിരെ കേസ്

പാമ്പാടി: പാമ്പാടിയിൽ സ്വകാര്യ ബസിടിച്ച് സ്കൂട്ടർ യാത്രികരായ രണ്ടു വിദ്യാർഥിനികൾ മരിച്ച...

മലയാളി യുവാവിനെ ബെംഗളൂരുവിൽ മരിച്ച നിലയിൽ കണ്ടെത്തി

ബെംഗളൂരു: കണ്ണൂർ സ്വദേശിയായ യുവാവിനെ ബെംഗളൂരുവിലെ  താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി....

കേരളസമാജം ബെംഗളൂരു സൗത്ത് വെസ്റ്റ് ഓണാഘോഷം നവംബർ 7, 8 തിയതികളിൽ

ബെംഗളൂരു: കേരളസമാജം ബെംഗളൂരു സൗത്ത് വെസ്റ്റിൻ്റെ ഓണാഘോഷപരിപാടിയായ "പൊന്നോണം 2026" നവംബർ...

ജര്‍മ്മനിയിലെ ഫ്‌ളാറ്റിലുണ്ടായ തീപിടുത്തം; രണ്ടു മലയാളികളുടെ മൃതദേഹങ്ങള്‍ നാട്ടിലെത്തിച്ചു

കൊച്ചി: ജര്‍മ്മനിയിലെ അപ്പാര്‍ട്ട്‌മെന്റിലുണ്ടായ തീപിടുത്തത്തില്‍ മരിച്ച മലയാളികളുടെ മൃതദേഹം നാട്ടിലെത്തിച്ചു. കൊല്ലം...

മദ്യലഹരിയിൽ സുഹൈൽ കാറോടിച്ചത് 150 കി.മീ വേഗത്തിൽ, അരക്കിലോമീറ്റർ കടന്നത് 11 സെക്കൻഡിൽ

കൊച്ചി: മദ്യലഹരിയിൽ പത്തൊമ്പതുകാരൻ സുഹൈൽ സജീവ് അമിതവേഗതയിൽ ഓടിച്ച മിനികൂപ്പർ സ്‌കൂട്ടറിൽ...

കണ്ണൂര്‍ ജില്ലാ പഞ്ചായത്തിലെ ക്രമക്കേട്; പിപി ദിവ്യയ്‌ക്കെതിരെ വിജിലൻസ് അന്വേഷണത്തിന് ഉത്തരവിട്ട് സര്‍ക്കാര്‍

കണ്ണൂർ: മുൻ കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി ദിവ്യക്കെതിരെ വിജിലൻസ്...

കേരളത്തിന്റെ 29-ാമത് ഗവര്‍ണറായി ഓം പ്രകാശ് മാഥൂര്‍ ചുമതലയേറ്റു

തിരുവനന്തപുരം: കേരളത്തിന്റെ പുതിയ ഗവർണറായി ഓം പ്രകാശ് മാഥൂർ സത്യപ്രതിജ്ഞ ചെയ്ത്...

Related Articles

Popular Categories