കേരളസമാജം ബെംഗളൂരു സൗത്ത് വെസ്റ്റ് ഓണാഘോഷം നവംബർ 7, 8 തിയതികളിൽ

ബെംഗളൂരു: കേരളസമാജം ബെംഗളൂരു സൗത്ത് വെസ്റ്റിൻ്റെ ഓണാഘോഷപരിപാടിയായ “പൊന്നോണം 2026” നവംബർ 7, 8 തിയതികളിൽ നടക്കും. 7നു വൈകീട്ട് കെങ്കേരി ദുബാാസിപാളയ ഡി.എസ്.എ ഭവനിൽ 3.30 നു നടക്കുന്ന സാഹിത്യ സായാഹ്നത്തിൽ കവിയും ഗാനരചയിതാവും നാടകകൃത്തും പ്രഭാഷകനുമായ കരിവെള്ളൂർ മുരളി ‘കല, സാഹിത്യം, ജീവിതം – കേരളീയ സമൂഹത്തിൻ്റെ ഭാവഭേദങ്ങൾ’ എന്ന വിഷയത്തിൽ മുഖ്യ പ്രഭാഷണം നടത്തും. ബെംഗളൂരുവിലെ എഴുത്തുകാരും സാംസ്കാരിക പ്രവർത്തകരും ചർച്ചയിൽ പങ്കു ചേരും. നൃത്തമൽസരം, ഉപകരണസംഗീതമൽസരം, ശ്രുതിലയം ഓർക്കസ്ത്ര അവതരിപ്പിക്കുന്ന കരോക്കെ ഗാനമേള എന്നിവ ഉണ്ടാകും.

ഓണാഘോഷത്തോടനുബന്ധിച്ച് നടത്തിയ കലാകായിക മൽസരങ്ങളിലെ വിജയികൾക്കുള്ള സമ്മാനദാനം, എസ്.എസ്.എൽ.സി, പി.യു.സി. പരീക്ഷകളിൽ ഉന്നതവിജയം നേടിയവർക്കുള്ള എൻഡോവ്മെൻ്റ് ക്യാഷ് അവാർഡ് വിതരണം എന്നിവ നടക്കും.

8 ന് രാവിലെ 9 മണിക്ക് ഡി.എസ്.എ ഭവനിൽ ചേരുന്ന സാംസ്കാരിക സമ്മേളനം വിജയനഗർ എം.എൽ.എ. കൃഷ്ണപ്പ ഉദ്ഘാടനം ചെയ്യും. ഗോവിന്ദരാജനഗർ എം.എൽ.എ. പ്രിയ കൃഷ്ണ, യശ്വന്തപുര എം.എൽ.എ. എസ്.ടി. സോമശേഖർ, കരിവെള്ളൂർ മുരളി എന്നിവർ അതിഥികളാകും. സമാജം കുടുംബാംഗങ്ങൾ അവതരിപ്പിക്കുന്ന കലാവിരുന്ന്, ചെണ്ടമേളം, ഓണസദ്യ എന്നിവയ്ക്കു ശേഷം കോഴിക്കോട് റെഡ് ഐഡിയാസ് അവതരിപ്പിക്കുന്ന മെഗാ ഷോയിൽ ഏഷ്യാനെറ്റ് സ്റ്റാർ സിംഗർ താരങ്ങളായ വിധുരാജ്, ദിലീപ്, മയിലാഞ്ചി രാവ് ഫെയിം മോനിഷ, ഫരീദ് എന്നിവർ പങ്കെടുക്കുന്ന ലൈവ് മ്യൂസിക് ഷോ, കിഷോർ അന്തിക്കാട് അവതരിപ്പിക്കുന്ന സാക്സോഫോൺ ഫ്യൂഷൻ എന്നിവ അരങ്ങേറും.
SUMMARY: Kerala Samajam Bengaluru South West Onam celebrations on November 7 and 8

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

കൊച്ചിയില്‍ സിനഗോഗിന് മുന്നില്‍ തീയിട്ട സംഭവം; പ്രതി എബിന്‍ പോളിനെതിരെ യുഎപിഎ ചുമത്തി

കൊച്ചി: സിനഗോഗിന് മുന്നില്‍ തീയിട്ട കേസില്‍ പ്രതി എബിന്‍ പോളിനെതിരെ യുഎപിഎ...

പാമ്പാടിയില്‍ രണ്ട് യുവതികളുടെ മരണത്തിനിടയാക്കിയ അപകടം; ബസ് ഡ്രൈവര്‍ക്കെതിരെ കേസ്

പാമ്പാടി: പാമ്പാടിയിൽ സ്വകാര്യ ബസിടിച്ച് സ്കൂട്ടർ യാത്രികരായ രണ്ടു വിദ്യാർഥിനികൾ മരിച്ച...

മലയാളി യുവാവിനെ ബെംഗളൂരുവിൽ മരിച്ച നിലയിൽ കണ്ടെത്തി

ബെംഗളൂരു: കണ്ണൂർ സ്വദേശിയായ യുവാവിനെ ബെംഗളൂരുവിലെ  താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി....

സിപിഎം മുൻ സംസ്ഥാന കമ്മിറ്റിയംഗം കെ പി സഹദേവൻ അന്തരിച്ചു

കണ്ണൂർ: സിപിഎം മുൻ സംസ്ഥാന കമ്മിറ്റി അംഗം കെ.പി. സഹദേവൻ അന്തരിച്ചു....

ജര്‍മ്മനിയിലെ ഫ്‌ളാറ്റിലുണ്ടായ തീപിടുത്തം; രണ്ടു മലയാളികളുടെ മൃതദേഹങ്ങള്‍ നാട്ടിലെത്തിച്ചു

കൊച്ചി: ജര്‍മ്മനിയിലെ അപ്പാര്‍ട്ട്‌മെന്റിലുണ്ടായ തീപിടുത്തത്തില്‍ മരിച്ച മലയാളികളുടെ മൃതദേഹം നാട്ടിലെത്തിച്ചു. കൊല്ലം...

മദ്യലഹരിയിൽ സുഹൈൽ കാറോടിച്ചത് 150 കി.മീ വേഗത്തിൽ, അരക്കിലോമീറ്റർ കടന്നത് 11 സെക്കൻഡിൽ

കൊച്ചി: മദ്യലഹരിയിൽ പത്തൊമ്പതുകാരൻ സുഹൈൽ സജീവ് അമിതവേഗതയിൽ ഓടിച്ച മിനികൂപ്പർ സ്‌കൂട്ടറിൽ...

കണ്ണൂര്‍ ജില്ലാ പഞ്ചായത്തിലെ ക്രമക്കേട്; പിപി ദിവ്യയ്‌ക്കെതിരെ വിജിലൻസ് അന്വേഷണത്തിന് ഉത്തരവിട്ട് സര്‍ക്കാര്‍

കണ്ണൂർ: മുൻ കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി ദിവ്യക്കെതിരെ വിജിലൻസ്...

കേരളത്തിന്റെ 29-ാമത് ഗവര്‍ണറായി ഓം പ്രകാശ് മാഥൂര്‍ ചുമതലയേറ്റു

തിരുവനന്തപുരം: കേരളത്തിന്റെ പുതിയ ഗവർണറായി ഓം പ്രകാശ് മാഥൂർ സത്യപ്രതിജ്ഞ ചെയ്ത്...

Related Articles

Popular Categories