ബെംഗളൂരു നഗരത്തിൽ നിന്ന് വിമാനത്താവളത്തിലേക്ക് ട്രെയിൻ സർവീസ് ആരംഭിക്കുമെന്ന് കേന്ദ്ര റെയിൽവേ മന്ത്രി

ബെംഗളൂരു: ബെംഗളൂരു നഗരത്തിൽ നിന്ന് കെംപെഗൗഡ രാജ്യാന്തര വിമാനത്താവളത്തിലേക്ക് ട്രെയിൻ സർവീസ് ആരംഭിക്കുമെന്ന് കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ്. സംസ്ഥാന സർക്കാർ നൽകുന്ന റോഡ്, മെട്രോ റെയിൽ, സബർബൻ റെയിൽവേ സേവനങ്ങൾക്ക് പുറമെ കെംപഗൗഡ വിമാനത്താവളത്തിൽ നിന്ന് ട്രെയിൻ യാത്രാ ഓപ്ഷൻ റെയിൽവേ മന്ത്രാലയം അവതരിപ്പിക്കുമെന്ന് മന്ത്രി അറിയിച്ചു. പദ്ധതി നടപ്പാക്കുന്നതിനു മുമ്പ് ചില സാങ്കേതിക വെല്ലുവിളികൾ പരിഹരിക്കേണ്ടതുണ്ടെന്നും അതിനുള്ള ശ്രമത്തിലാണ് റെയിൽവേ എന്നും അദ്ദേഹം വിശദമാക്കി.

മെട്രോ റെയിൽ, റോഡ്, റെയിൽ ഇൻഫ്രാസ്ട്രക്ചർ ഡെവലപ്‌മെന്‍റ് കമ്പനി (കെ-റൈഡ്) നിയന്ത്രിക്കുന്ന സബർബൻ റെയിൽവേ പ്രോജക്റ്റ് എന്നിവ വഴി ജനങ്ങൾക്ക് നിലവിൽ ബെംഗളൂരു വിമാനത്താവളത്തിലേക്ക് എത്താൻ സാധിക്കും. ഇവ കൂടാതെ വിമാനത്താവളത്തിലേക്ക് റെയിൽവേ കണക്റ്റിവിറ്റി ഓപ്ഷനും നൽകാനാണ് തീരുമാനമെന്ന് അദ്ദേഹം പറഞ്ഞു. ദൊഡ്ഡജാലയ്ക്കും കെംപഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിനും ഇടയിലുള്ള പുതിയ റെയിൽവേ ലിങ്ക് പാതയ്ക്ക് ആകെ 7.9 കിലോമീറ്റർ നീളമുണ്ടാകും. മൂന്ന് സ്റ്റേഷനുകളും ഉണ്ടായിരിക്കും. 7.9 കിലോമീറ്റർ ദൂരത്തിൽ 6.25 കിലോമീറ്റർ എലവേറ്റഡ് പാതയും ബാക്കി 1.65 കിലോമീറ്റർ ഭൂഗർഭ പാതയും ആയിരിക്കും.

TAGS: BENGALURU
SUMMARY: Train connectivity from Bengaluru city to Airport soon, says Vaishnaw

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

വ​ട​ക്ക​ൻ കേരളത്തില്‍ മഴ തുടരും; നാ​ല് ജി​ല്ല​ക​ളി​ൽ മ​ഴ മു​ന്ന​റി​യി​പ്പ്

തിരുവനന്തപുരം: വ​ട​ക്ക​ൻ കേരളത്തില്‍ ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴ തുടരും. നാല്...

മേക്കേദാട്ടു വിഷയത്തിൽ ഓഗസ്റ്റ് 10ന് തമിഴ്നാട് അതിർത്തി അടയ്ക്കുമെന്ന് വാട്ടാൽ നാഗരാജ്

ബെംഗളൂരു: മേക്കേദാട്ടു പദ്ധതി നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് ഓഗസ്റ്റ് 10ന് തമിഴ്നാട് അതിർത്തി...

ഭര്‍തൃവീട്ടില്‍ അബോധാവസ്ഥയില്‍ കണ്ടെത്തിയ ഗര്‍ഭിണിയായ യുവതി മരിച്ചു; ദുരൂഹതയെന്ന് കുടുംബം

കോഴിക്കോട്: ദുരൂഹ സാഹചര്യത്തില്‍ ഭര്‍തൃവീട്ടില്‍ അബോധാവസ്ഥയില്‍ കണ്ടെത്തിയ യുവതി ഒന്നര മാസം...

സുവർണ കർണാടക കേരള സമാജം ആവലഹള്ളി സോണ്‍ ഓണാഘോഷം ഇന്ന്

ബെംഗളൂരു: സുവർണ കർണാടക കേരള സമാജം ആവലഹള്ളി സോണ്‍ ഓണാഘോഷം ഇന്ന്...

പഞ്ചനക്ഷത്ര ഹോട്ടലുകള്‍ ഉൾപ്പെടെ 24 ഇടത്ത് പരിശോധന; പഴകിയ ഭക്ഷണസാധനങ്ങൾ പിടിച്ചെടുത്തു

ബെംഗളൂരു: നഗരത്തിലെ ത്രീ സ്‌റ്റാർ ഹോട്ടലുകൾ, പഞ്ചനക്ഷത്ര ഹോട്ടലുകൾ എന്നിവ ഉൾപ്പെടെ...

ഓണാവധി; കേരളത്തിലേക്ക് 90 സ്പെഷ്യല്‍ സർവീസുകളുമായി കർണാടക ആർ.ടി.സി.

ബെംഗളൂരു: ഓണാവധിയോടനുബന്ധിച്ചുള്ള യാത്രാതിരക്ക് പരിഗണിച്ച് ബെംഗളൂരുവിൽ നിന്ന് കേരളത്തിലേക്ക് 90 സ്പെഷ്യല്‍...

റൈറ്റേഴ്സ് ഫോറം സാഹിത്യചർച്ച ഇന്ന്

ബെംഗളൂരു: ബെംഗളൂരു മലയാളി റൈറ്റേഴ്സ് ആന്റ് ആർട്ടിസ്റ്റ്സ് ഫോറം പുറത്തിറക്കിയ വൈഖരി...

അ​ർ​ജു​ൻ ആ​യ​ങ്കി അ​റ​സ്റ്റി​ൽ; പി​ടി​യി​ലാ​യ​ത് ക​ണ്ണൂ​രി​ൽ നി​ന്ന്

കണ്ണൂർ: പോലീസിനെ വെല്ലുവിളിച്ച് ഒളിവിലായിരുന്ന ക്രിമിനൽ കേസ് പ്രതി അർജുൻ ആയങ്കി...

Related Articles

Popular Categories