ബെംഗളൂരുവിൽ നിന്ന് കൊച്ചിയിലേക്ക് പറന്ന വിമാനത്തില്‍ തീ; അടിയന്തരമായി നിലത്തിറക്കി

ബെംഗളൂരു: ബെംഗളൂരുവില്‍ നിന്ന് കൊച്ചിയിലേക്ക് പറന്നുയര്‍ന്ന എയർ ഇന്ത്യ എക്സ്പ്രസിന്റെ പൂണെ-ബെംഗളൂരു-കൊച്ചി ഐഎക്സ് 1132 വിമാനത്തിൽ തീ. ശനിയാഴ്ച രാത്രി 11 മണിക്കാണ് സംഭവം.. അപകടം ശ്രദ്ധയില്‍ പെട്ടതിനെ തുടര്‍ന്ന് വിമാനം അടിയന്തരമായി തിരിച്ചിറക്കി യാത്രക്കാരെ പുറത്തെത്തിച്ചതോടെ വന്‍ദുരന്തം ഒഴിവായി.

പുണെയില്‍ നിന്ന് ബെംഗളൂരുവില്‍ എത്തിയതായിരുന്നു വിമാനം. ഇവിടെ യാത്രക്കാരെ ഇറക്കി രാത്രി 9.40ന് കൊച്ചിയിലേക്ക് പറന്നുയരേണ്ട വിമാനം രാത്രി വൈകി 11 മണിയോടെയായിരുന്നു പറന്നുയര്‍ന്നത്. ബെംഗളൂരുവിൽ നിന്ന് പറന്ന ഉടനെയായിരുന്നു വിമാനത്തിൽ തീ കണ്ടത്. 179 യാത്രക്കാരും ആറു ജീവനക്കാരുമായിരുന്നു വിമാനത്തിൽ ഉണ്ടായിരുന്നത്. വിമാനം അടിയന്തരമായി ലാൻഡ് ചെയ്തതിന് പിന്നാലെ എമർജൻസി വാതിലുകൾ തുറന്ന് യാത്രക്കാരെ ഇറക്കുകയായിരുന്നു. ഈ സമയം ചിലർക്ക് നിസാര പരുക്കേറ്റതായും റിപ്പോർട്ടുണ്ട്. അഗ്നിരക്ഷാ സേനയെത്തിയാണ് തീ അണച്ചത്. എല്ലാവരെയും സുരക്ഷിതരായി പുറത്തെത്തിച്ചെന്ന് ബെംഗളുരു വിമാനത്താവള അധികൃതര്‍ അറിയിച്ചു.

ഇന്നലെ മറ്റൊരു വിമാനവും സാങ്കേതികത്തകരാറിനെത്തുടര്‍ന്ന് അടിയന്തരമായി തിരുച്ചിറപ്പള്ളി വിമാനത്താവളത്തില്‍ ഇറക്കിയിരുന്നു. തിരുവനന്തപുരം-ബെംഗളൂരു വിമാനമാണ് തിരിച്ചിറക്കിയത്. ശനിയാഴ്ച രാവിലെ 8.40-ന് തിരുവനന്തപുരത്തുനിന്ന് യാത്രതിരിച്ച എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനത്തിലെ എയര്‍ കംപ്രസറില്‍ സാങ്കേതികത്തകരാര്‍ സംഭവിക്കുകയായിരുന്നു. ഇതുമൂലം യാത്രക്കാരില്‍ ചിലര്‍ക്ക് ശ്വാസതടസ്സം അനുഭവപ്പെട്ടു. തുടര്‍ന്നാണ് തിരുച്ചിറപ്പള്ളി വിമാനത്താവളത്തില്‍ അടിയന്തരമായി ഇറക്കിയത്. വിമാനത്തില്‍ 137 യാത്രക്കാരാണ് ഉണ്ടായിരുന്നത്.

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

മൈസൂരു ദസറയ്ക്ക് ഇന്ന് തുടക്കം

ബെംഗളൂരു: ചരിത്രപ്രസിദ്ധമായ മൈസൂരു ദസറ ആഘോഷത്തിന് ഞായറാഴ്ച രാവിലെ 11.50 നും...

കാൻസർ മരുന്നുകൾക്കുള്ള വിലനിയന്ത്രണം ഹൃദ്രോഗ–വൃക്കരോഗ മരുന്നുകളിലേക്കും വ്യാപിപ്പിക്കണമെന്ന് കർണാടക

ബെംഗളൂരു: കാൻസർ ചികിത്സയ്ക്കുപയോഗിക്കുന്ന ചില മരുന്നുകളുടെ വില നിയന്ത്രിക്കുന്നതിനുള്ള കേന്ദ്രസർക്കാരിന്റെ നീക്കത്തെ...

കേരളസമാജം മാഗഡി റോഡ് സോൺ ഓണോത്സവ് ഇന്ന്

ബെംഗളൂരു: കേരളസമാജം മാഗഡി റോഡ് സോൺ ഓണാഘോഷം 'ഓണോത്സവ്' ഞായറാഴ്ച രാവിലെ...

സി.ജെ.പി പ്രക്ഷോഭം; ഇന്നും സമരം തുടരും, പോലീസ് കാവലില്‍ ഡല്‍ഹി, സു​പ്രീം​കോ​ട​തി ഇ​ന്നു പ്ര​ത്യേ​ക സി​റ്റിം​ഗ് ന​ട​ത്തും

ന്യൂഡല്‍ഹി: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഇന്നും...

നെടുമ്പാശേരിയിൽ കാർ ഇടിച്ച് മൂന്ന് പേർ മരിച്ചു

എറണാകുളം: നെടുമ്പാശ്ശേരിയിൽ വാഹനാപകടത്തിൽ മൂന്ന് പേർക്ക് ദാരുണാന്ത്യം. മിനിക്കൂപ്പർ ഇടിച്ചാണ് അപകടം...

കെ.എൻ.എസ്.എസ് സർജാപുര കരയോഗം കുടുംബസംഗമം

ബെംഗളൂരു: കെ.എൻ.എസ്.എസ് സർജാപുര കരയോഗം കുടുംബാംഗങ്ങളുടെ വാർഷിക കുടുംബസംഗമമായ “സർഗോത്സവം –...

അച്ഛനെ വാക്കത്തികൊണ്ട് വെട്ടുന്നതിനിടെ മകന്‍ അരയിലിരുന്ന തോട്ട പൊട്ടി മരിച്ചു; സംഭവം തൃശൂരില്‍

തൃശൂർ: ചാലക്കുടി മേലൂരിൽ അച്ഛനും മകനും തമ്മിലുണ്ടായ സംഘർഷത്തിനിടയിൽ അരയിൽ സൂക്ഷിച്ചിരുന്ന...

സുവർണ കർണാടക മൈസൂരു ഈസ്റ്റ് സോണ്‍ ഓണാഘോഷം

ബെംഗളൂരു: സുവർണ കർണാടക മൈസൂർ ഈസ്റ്റ് സോണിന്റെ നേതൃത്വത്തിൽ ഓണാഘോഷം സംഘടിപ്പിച്ചു....

Related Articles

Popular Categories