ബെംഗളൂരു: കെ.എൻ.എസ്.എസ് സർജാപുര കരയോഗം കുടുംബാംഗങ്ങളുടെ വാർഷിക കുടുംബസംഗമമായ “സർഗോത്സവം – 2026” സർജാപൂർ റോഡിലെ കൊടത്തി ഗേറ്റിലുള്ള സംസ്കൃതി കൺവെൻഷൻ സെന്ററിൽ വെച്ച് നടന്നു. കരയോഗം പ്രസിഡന്റ് രവീന്ദ്രൻ നായർ അധ്യക്ഷതയിൽ നടന്ന പൊതുയോഗത്തിൽ കെ.എൻ.എസ്.എസ് ചെയർമാൻ ആർ. മനോഹര കുറുപ്പും ജനറൽ സെക്രട്ടറി ടി.വി. നാരായണനും ഭദ്ര ദീപം തെളിച്ചു ഉദ്ഘാടനം ചെയ്തു. മറ്റ് കരയോഗം ഭാരവാഹികൾ, ബോർഡ് മെമ്പർമാർ, മഹിളാ വിഭാഗം പ്രതിനിധികൾ, എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
കുടുംബാംഗങ്ങളുടെ കലാപരിപാടികൾ, മധു മാരാരും സംഘത്തിൻ്റെ (മടിവാള അയ്യപ്പ ക്ഷേത്രം) ചെണ്ടമേളം, രാഗാടോണിക്ക് ബാൻഡിന്റെ സംഗീതപരിപാടി എന്നിവ അരങ്ങേറി. വിവിധ മേഖലകളിൽ ഉന്നത നേട്ടവും വിജയവും കൈവരിച്ച കരയോഗം കുടുംബാംഗങ്ങളെ ആദരിച്ചു. കരയോഗം സെക്രട്ടറി ജയശങ്കർ, ട്രഷറർ വിനോദ് എടുത്തൊടി, മഹിളാ വിഭാഗം സരയുവിൻ്റെ ഭാരവാഹികൾ രാജലക്ഷ്മി നായർ, ഡോ. ഭാവന വി, ശ്രീജ വിജയൻ, യുവജന വിഭാഗം ഭാരവാഹികൾ അർജുൻ വി നായർ, നന്ദഗോപൻ, ആയുഷ് സരീഷ് എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.
SUMMARY: KNSS Sarjapura Karayogam Family Gathering
SUMMARY: KNSS Sarjapura Karayogam Family Gathering















