ബെംഗളൂരു: സുവർണ കർണാടക മൈസൂർ ഈസ്റ്റ് സോണിന്റെ നേതൃത്വത്തിൽ ഓണാഘോഷം സംഘടിപ്പിച്ചു. ഡി പോൾ പബ്ലിക് സ്കൂളില്‍ നടന്ന ആഘോഷം ഫാദർ ജോമേഷ് മോളാല ഉദ്ഘാടനം ചെയ്തു.
സുവർണ കർണാടക സംസ്ഥാന അധ്യക്ഷന്‍ രാജേന്ദ്രൻ മുഖ്യാതിഥിയായി പങ്കെടുത്തു. സുവർണ കർണാടക ഈസ്റ്റ് സോൺ ചെയർമാൻ സുരേഷ് ബാബു പി അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി ശശിധരൻ, ജോയിൻ്റ് സെക്രട്ടറി, ജയരാജ് അഡ്വ. ബാബുരാജ്, സന്തോഷ്, ഫാദർ ഷാജി, അബൂബക്കർ തുടങ്ങിയവർ പങ്കെടുത്തു. കൈകൊട്ടിക്കളി കസേര കളി കുട്ടികളുടെയും മുതിർന്ന അംഗങ്ങളുടെയും കലാപരിപാടികൾ, പൂക്കളം, കായിക മത്സരങ്ങൾ, ഓണസദ്യ എന്നിവ ഉണ്ടായിരുന്നു.
SUMMARY: Suvarna Karnataka Mysuru East Zone Onam Celebration
















