ബെംഗളൂരു: കേരളസമാജം മാഗഡി റോഡ് സോൺ ഓണാഘോഷം ‘ഓണോത്സവ്’ ഞായറാഴ്ച രാവിലെ 9 മണി മുതല്‍ മാഗഡി റോഡ്, സീഗേഹള്ളി, എസ് ജി മാര്യേജ് ഹാളിൽ നടക്കും. കേരള കൃഷി മന്ത്രി ടി സിദ്ധിക്ക് ഉദ്ഘാടനം ചെയ്യും. സോൺ ചെയർമാൻ അനിൽ കുമാർ അധ്യക്ഷത വഹിക്കും. ലഹർ സിങ് സിറോയ എം പി, എസ് ടി സോമശേഖർ എം എൽ എ, സിനിമാ താരം വിനയ പ്രസാദ് , കേരള സമാജം പ്രസിഡന്റ് എം ഹനീഫ്, ജനറൽ സെക്രട്ടറി റജികുമാർ തുടങ്ങിയവർ സംബന്ധിക്കും.
സോൺ കുടുംബാഗങ്ങൾ അവതരിപ്പിക്കുന്ന കലാപരിപാടികൾ, അഞ്ജന ഡാൻസ് ഗ്രൂപ്പ് അവതരിപ്പിക്കുന്ന നൃത്ത പരിപാടി,ഓണ സദ്യ , ചെണ്ട മേളം , പിന്നണി ഗായകൻ പദ്മശ്രീ എം ജി ശ്രീകുമാർ,ചിത്ര അരുൺ എന്നിവരുടെ ഗാനമേള എന്നിവയും നടക്കുമെന്ന് സോൺ കൺവീനർ ലിജു പി കെ , ആഘോഷ കമ്മറ്റി കൺവീനർ സനൽ കുമാർ എന്നിവർ അറിയിച്ചു. വിശദ വിവരങ്ങൾക്ക്
+91 98453 49799 , 89043 34810.
SUMMARY: Kerala Samajam Magadi Road Zone Onam Festival Today
SUMMARY: Kerala Samajam Magadi Road Zone Onam Festival Today
















