ബൈക്ക് ബസില്‍ തട്ടി അപകടം; യുവതിക്ക് ദാരുണാന്ത്യം

മലപ്പുറം: ഭര്‍ത്താവിനൊപ്പം ബൈക്കില്‍ സഞ്ചരിക്കുന്നതിനിടെ ബസിന് അടിയിലേക്ക് വീണ യുവതി മരിച്ചു. വാണിയമ്പലം മങ്ങംപാടം പൂക്കോടന്‍ സിമി വര്‍ഷ (22) ആണ് മരിച്ചത്. ഭര്‍ത്താവ് മൂന്നാംപടി വിജേഷിനെ (28) പരുക്കുകളോടെ മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

തിരുവാലി പൂന്തോട്ടത്തില്‍ വച്ചാണ് അപകടം ഉണ്ടായത്. ബൈക്ക് എതിരെ വന്ന ബസിന്റെ വശത്തുതട്ടിയാണ് അപകടം നടന്നത്. തെറിച്ചുവീണ യുവതിയുടെ ശരീരത്തിലൂടെ ബസ് കയറിയിറങ്ങി. സംഭവസ്ഥലത്തുവച്ചു തന്നെ യുവതി മരിച്ചു. മങ്ങംപാടം പൂക്കോട് വിനോജിന്റെ മകളാണ് മരിച്ച സിമി വർഷ.

TAGS : BIKE ACCIDENT
SUMMARY : Bike hits bus in accident; woman dies

LEAVE A REPLY

Please enter your comment!
Please enter your name here