കര്‍ണാടക സംസ്ഥാന യുവജനോത്സവത്തിന് ശോഭയാർന്ന തുടക്കം

ബെംഗളൂരു: ബാംഗ്ലൂർ കേരള സമാജത്തിന്‍റെ ആഭിമുഖ്യത്തില്‍ കര്‍ണാടകയിലെ യുവാക്കള്‍ക്കായി സംഘടിപ്പിക്കുന്ന യുവജനോത്സവത്തിന് ഇന്ദിരാനഗര്‍ കൈരളീ നികേതന്‍ എഡൃൂക്കേഷന്‍ ട്രസ്റ്റ് ക്യാമ്പസിൽ ശോഭയാർന്ന തുടക്കം. യുവജനോത്സവം സിനിമാ താരം മാളവിക നന്ദൻ ഉത്ഘാടനം ചെയ്തു. കേരള സമാജം പ്രസിഡന്റ് ഹനീഫ് എം അധ്യക്ഷത വഹിച്ചു.
കേരള സമാജം ജനറൽ സെക്രട്ടറി റജികുമാർ, ട്രഷറർ പി വി എൻ ബാലകൃഷ്ണൻ, ജോയിന്റ് സെക്രട്ടറി അനിൽ കുമാർ, കൾച്ചറൽ സെക്രട്ടറി മുരളിധരൻ, അസിസ്റ്റന്റ് സെക്രട്ടറി വിനു ജി , കെ എൻ ഇ ട്രസ്റ്റ് പ്രസിഡന്റ് സി ഗോപിനാഥൻ, സെക്രട്ടറി പി വി എൻ ബാലകൃഷ്ണൻ , ട്രഷറർ സയ്യിദ് മസ്താൻ, ഹരികുമാർ, നൃത്ത വിഭാഗം വിധി കർത്താക്കളായ ആർ എൽ വി സണ്ണി, ആർ എൽ വി സതീശൻ , കലാ മണ്ഡലം അജിത, വനിതാ വിഭാഗം ചെയർപേഴ്സൺ സുധ വിനേഷ്, കൺവീനർ രമ്യ ഹരികുമാർ,വനിതാ വിഭാഗം ഭാരവാഹികളായ ദിവ്യ മുരളി, സുധ സുധീർ,സുജ ഗോപകുമാർ, അംബിക സുരേഷ്, ഷൈമ രമേഷ് എന്നിവർ സംബന്ധിച്ചു.
മൂന്ന് വേദികളിലായി നടക്കുന്ന മത്സരം നാളെ  രാവിലെ 9 മണിക്ക് ആരംഭിക്കും. പദ്യം ചൊല്ലല്‍, ലളിതഗാനം, ശാസ്ത്രീയ സംഗീതം, നാടന്‍ പാട്ട്, മാപ്പിളപ്പാട്ട്, പ്രസംഗം (മലയാളം), നാടോടി നൃത്തം, ഭരതനാട്യം, മോഹിനിയാട്ടം , കുച്ചുപ്പുടി ,ഓട്ടന്‍തുള്ളല്‍, മിമിക്രി , മോണോആക്റ്റ്,  സംഘനൃത്തം, കൈകൊട്ടിക്കളി(തിരുവാതിര), ഒപ്പന , മാര്‍ഗംകളി, ദഫ് മുട്ട് എന്നീ 18 ഇനങ്ങളില്‍ മത്സരം നടക്കും.  5 മുതല്‍ 18 വയസുവരെ സബ് ജൂനിയര്‍ , ജൂനിയര്‍ , സീനിയര്‍ എന്നീ മൂന്നു വിഭാഗങ്ങളിലായാണ് മത്സരം .നൃത്ത ഇനങ്ങളില്‍ ആണ്‍കുട്ടികള്‍ക്കും പെണ്കുട്ടികള്‍ക്കും പ്രത്യേകം മത്സരമുണ്ടാകും. (സബ് ജൂനിയര്‍ 5-8,ജൂനിയര്‍ 9-13,സീനിയര്‍ 14- 18 years )
വ്യക്തിഗത മത്സരങ്ങളില്‍ ഒരാള്‍ക്ക്‌ പരാമാവധി 5 ഇനങ്ങളില്‍ പങ്കെടുക്കാം. വ്യക്തിഗത മത്സരങ്ങളില്‍ ലഭിക്കുന്ന പോയന്റുകളുടെ അടിസ്ഥാനത്തില്‍ കലാതിലകത്തെയും കലാപ്രതിഭയെയും തെരഞ്ഞെടുക്കും . മൂന്നു വിഭാഗത്തിലും കലാതിലകവും കലാപ്രതിഭയും ഉണ്ടാകും.
യുവജനോത്സവത്തിന്റെ ആദ്യ ദിവസമായ ഇന്നലെ ജൂനിയർ വിഭാഗത്തിലെ മോഹിനിയാട്ടം, കുച്ചുപ്പുടി, സബ് ജൂനിയർ വിഭാഗത്തിലെ ഭാരതനാട്യം, കുച്ചുപ്പുടി, നാടോടി നൃത്തം,  സംഘ നൃത്തം ,സീനിയർ വിഭാഗത്തിലെ ഭാരതനാട്യം,  കുച്ചുപ്പുടി, മോഹിനിയാട്ടം,  സംഘനൃത്തം ,നാടോടി നൃത്തം എന്നിവ നടന്നു.   ഇന്ന് ജൂനിയർ വിഭാഗത്തിലെ ഭരതനാട്യം, നാടോടി നൃത്തം, തിരുവാതിര,  സംഘ നൃത്തം എന്നിവയും എല്ലാ വിഭാഗത്തിലേയും സംഗീത മത്സരങ്ങളും നടക്കുമെന്ന് കേരള സമാജം ജനറല്‍ സെക്രട്ടറി റജി കുമാര്‍, കള്‍ച്ചറൽ സെക്രട്ടറി വി മുരളിധരൻ എന്നിവർ അറിയിച്ചു.
വിശദ വിവരങ്ങൾക്ക് +91 90363 39194, 87926 87607
SUMMARY: Karnataka State Youth Festival begins
ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

കൊച്ചി മെട്രോയുടെ വെബ്‌സൈറ്റ് ഹാക്ക് ചെയ്ത കേസ്: ഗൂഗിളിന് കത്തയച്ച്‌ പോലീസ്

കൊച്ചി: കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡിന്റെ വെബ്‌സൈറ്റ് ഹാക്ക് ചെയ്ത കേസില്‍...

മൂന്ന് ദിവസത്തെ ബാങ്ക് പണിമുടക്ക്; അടുത്ത ഞായറാഴ്ച പ്രവര്‍ത്തി ദിനമാക്കി കേന്ദ്രസര്‍ക്കാര്‍

ന്യൂഡൽഹി: ഈ മാസം 27ന് ഞായറാഴ്ച ബാങ്കുകള്‍ പ്രവർത്തിക്കുമെന്ന് കേന്ദ്ര സർക്കാർ....

മാലപൊട്ടിക്കൽ; ബെംഗളൂരുവിൽ മൂന്ന് പേർ അറസ്റ്റിൽ, 129 ഗ്രാം സ്വർണാഭരണങ്ങള്‍ കണ്ടെടുത്തു

ബെംഗളൂരു: വടക്കൻ ബെംഗളൂരുവിൽ തുടർച്ചയായി നടന്ന രണ്ട് മാലപൊട്ടിക്കൽ കേസുകൾക്ക് പരിഹാരം...

55 ദിവസത്തെ കാത്തിരിപ്പിന് വിരാമം; ഗൗതം കൃഷ്ണയ്ക്ക് അന്ത്യകര്‍മങ്ങള്‍ നടത്തി

കൊല്ലം: നീണ്ടകരയില്‍ മത്സ്യബന്ധന വള്ളം മറിഞ്ഞ് കടലില്‍ കാണാതായ ഗൗതം കൃഷ്ണയുടെ...

വൈറ്റ്‌ഫീൽഡ് മലയാളി സോഷ്യൽ ക്ലബ് ഓണാഘോഷം

ബെംഗളൂരു: വൈറ്റ്‌ഫീൽഡ് മലയാളി സോഷ്യൽ ക്ലബ്ബിന്റെ (ഡബ്ല്യു.എം.എസ്.സി.) നേതൃത്വത്തിൽ സംഘടിപ്പിച്ച ഓണാഘോഷം...

ബാബുസാപാളയ സായ് സത്യം അപ്പാർട്ട്മെന്റ് അസോസിയേഷൻ ഓണാഘോഷം

ബെംഗളൂരു: ബാബുസാപാളയ സായ് സത്യം അപ്പാർട്ട്മെന്റ് അസോസിയേഷൻ ഓണാഘോഷം സംഘടിപ്പിച്ചു. പ്രസിഡന്റ്...

കെഎൻഎസ്എസ് വിമാനപുര കരയോഗം ഓണാഘോഷം

ബെംഗളൂരു: കെഎൻഎസ്എസ് വിമാനപുര കരയോഗം ഓണാഘോഷം കരയോഗം ഓഫീസായ മന്നം മെമ്മോറിയൽ...

Related Articles

Popular Categories