മലയാള പദങ്ങളുടെ ദക്ഷിണേന്ത്യൻ ഭാഷകളിലെ അർഥം ഇനി എളുപ്പത്തിലറിയാം; ‘സമം’ ചതുർഭാഷാ ഓൺലൈൻ നിഘണ്ടു പുറത്തിറങ്ങി

ബെംഗളൂരു: മലയാള പദങ്ങളുടെ തമിഴ്, തെലുഗു, കന്നഡ അർഥങ്ങൾ ലഭ്യമാകുന്ന ‘സമം’ (samam.net) ചതുർഭാഷാ നിഘണ്ടു ബെംഗളൂരുവിൽ പുറത്തിറക്കി. കണ്ണൂർ തലശ്ശേരി സ്വദേശി ഞാറ്റ്വേല ശ്രീധരൻ തയ്യാറാക്കിയ ദ്രാവിഡ ഭാഷാ പദപരിചയത്തിൻ്റെ ഓൺലൈൻ പതിപ്പാണ് സമം. ഇൻഡിക് ഡിജിറ്റൽ ആർക്കൈവ് ഫൗണ്ടേഷനാണ് ഓൺലൈൻ പതിപ്പ് പുറത്തിറക്കിയത്. സ്വതന്ത്ര മലയാളം കമ്പ്യൂട്ടിംഗ് വിദഗ്ദരുടെ സഹായത്തോടെ ഏഴ് മാസം കൊണ്ടാണ് സമം തയ്യാറാക്കിയത്. ബെംഗളൂരുവില്‍ മലയാളം മിഷൻ കർണാടക ചാപ്റ്ററുമായി സഹകരിച്ച് നടത്തിയ പ്രകാശന പരിപാടിയിൽ ഇ.കെ. കുറുപ്പ് രചിച്ച ഇംഗ്ലീഷ് ഇംഗ്ലീഷ് – മലയാളം പദസഞ്ചയം ഓളം നിഘണ്ടുവിൽ ഉൾക്കൊള്ളിക്കുന്നതിൻ്റെ പ്രഖ്യാപനവും മലയാളം മിഷനുമായി സഹകരിച്ചു നടത്തുന്ന പ്രൂഫ് റീഡിംഗ് പദ്ധതിയുടെ പ്രഖ്യാപനവും നടന്നു.

തലശ്ശേരിയിലെ ബീഡിത്തൊഴിലാളിയായിരുന്ന നാലാം ക്ലാസ് വിദ്യാഭ്യാസം മാത്രമുള്ള 85 കാരനായ ഞാറ്റ്വേല ശ്രീധരൻ കഴിഞ്ഞ 25 വർഷത്തിനിടെ വിവിധ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ താമസിച്ച് പഠിച്ചാണ് 15,000 ത്തോളം മലയാള പദങ്ങളുടെ തമിഴ്, തെലുഗ്, കന്നഡ അർഥങ്ങൾ തയ്യാറാക്കിയത്. 2012 -ൽ കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് മലയാളം – തമിഴ് നിഘണ്ടു പുറത്തിറക്കി. 2020-ൽ ചതുർഭാഷാ നിഘണ്ടു എന്ന പേരിൽ സീനിയർ സിറ്റിസൺ ഫോറം നിഘണ്ടുവായി പുറത്തിറക്കി. 2023 ൽ ഇതിൻ്റെ വിപുലീകരിച്ച പതിപ്പ് ചതുർ ദ്രാവിഡ ഭാഷാ പദപരിചയം എന്ന പേരിൽ ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് പുറത്തിറക്കിയിട്ടുണ്ട്. ശ്രീധരൻ്റെ ജീവിതത്തെ അടിസ്ഥാനമാക്കി ചിത്രീകരിച്ച ഡോക്യുമെൻ്ററി ചിത്രം ഡ്രീമിംഗ് ഓഫ് വേർഡ്സിന് 2021-ൽ ദേശീയ പുരസ്കാരം ലഭിച്ചിരുന്നു.

സാധാരണക്കാർക്കു പോലും എളുപ്പത്തിൽ ലഭ്യമാകുന്ന രീതിയിലാണ് സമം രൂപകൽപ്പന ചെയ്തിരിക്കുന്നത്. 4 ദ്രാവിഡ ഭാഷകളുടെ ലിപി ഇവ വായിക്കുന്നതെങ്ങനെയെന്ന് ഇംഗ്ലീഷിലും ചേർത്തിട്ടുണ്ട്. ഫൗണ്ടേഷൻ പ്രവർത്തകരായ ഷിജു അലക്സ്, ജിസോ ജോസ്, കൈലാസ് നാഥ്, സുബിൻ സെബിയുടെ നേതൃത്വത്തിലുള്ള സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ് പ്രവർത്തകർ എന്നിവരുടെ മേൽനോട്ടത്തിലാണ് സമം യാഥാർഥ്യമായത്. ഒരു ലക്ഷത്തോളം വാക്കുകളും പര്യായ പദങ്ങളും സമത്തിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട്.

ആലപ്പുഴ സ്വദേശിയും മുംബൈയിൽ സ്ഥിരതാമസക്കാരനുമായ ഇ.കെ. കുറുപ്പ് തയ്യാറാക്കിയ ഇംഗ്ലിഷ്- മലയാളം പദസഞ്ചയത്തിലെ 10-ലക്ഷത്തോളം പദങ്ങളാണ് ഓളം നിഘണ്ടുവിൽ ഉൾക്കൊള്ളിച്ചത്. 20 വർഷമെടുത്താണ് ഇ.കെ. കുറുപ്പ് പദസമാഹരണം നടത്തിയത്.

ഡൊംലൂരിലെ ബാംഗ്ലൂര്‍ ഇന്റര്‍നാഷണല്‍ സെന്ററില്‍ നടന്ന ചടങ്ങില്‍ ബെംഗളൂരുവിലെ സാഹിത്യ-സാംസ്കാരിക രംഗത്തെ പ്രമുഖർ പങ്കെടുത്തു. ആതിര മുരളി പ്രാർത്ഥനാ ഗാനം ആലപിച്ചു. സതീഷ് തോട്ടശ്ശേരി സ്വാഗതം പറഞ്ഞു. എഴുത്തുകാരന്‍ ഡോ. വിനോദ് ടി.പി ഞാറ്റ്വേല ശ്രീധരൻ, ഇ.കെ. കുറുപ്പ് എന്നിവരെ പരിചയപ്പെടുത്തി. കേന്ദ്രസാഹിത്യ അക്കാദമി പുരസ്കാരം നേടിയ കെ.കെ. ഗംഗാധരൻ, ഞാറ്റ്വേല ശ്രീധരൻ, കെ.ഇ കുറുപ്പ് എന്നിവരെ ചടങ്ങിൽ ആദരിച്ചു.

സാഹിത്യകാരന്‍ സുധാകരൻ രാമന്തളി, മലയാളം മിഷൻ കർണാടക ചാപ്റ്റര്‍ പ്രസിഡന്റ് കെ. ദാമോധരൻ മാഷ്, ഭാഷാ കമ്പ്യൂട്ടിംഗ് വിദഗ്ധനും മഹര്‍ഷി ഭദ്രയാന്‍ വ്യാസ് സമ്മാന്‍ പുരസ്‌കാര ജേതാവുമായ സന്തോഷ് തോട്ടിങ്ങല്‍, മലയാളം മിഷൻ സെക്രട്ടറി ഹിത വേണുഗോപാലൻ എന്നിവര്‍ സംസാരിച്ചു.

തുടര്‍ന്ന് മലയാളം മിഷൻ സംഘടിപ്പിച്ച കഥയരങ്ങിലെ വിജയികളായ വിദ്യാർഥികൾ അവതരിപ്പിച്ച മോണോ ആക്ട് അരങ്ങേറി. ഇൻഡിക്ക് ഡിജിറ്റൽ ആർക്കൈവ് ഫൗണ്ടേഷൻ ഡയറക്ടറും മലയാളം മിഷൻ ജോയിന്റ് സെക്രട്ടറിയുമായ ജിസോ ജോസ്, അക്കാദമിക് കോർഡിനേറ്റർ മീരാനാരായണൻ, മേഖല കൺവീനർമാരായ നൂർ മുഹമ്മദ്, അനൂപ് കുറ്റ്യേരിമ്മൽ, പ്രദീപ് കുമാർ, ഹരിത, പ്രോഗ്രാം ഓർഗനൈസിംഗ് സെക്രട്ടറി ജയ്സൺ ലൂക്കോസ് എന്നിവർ നേതൃത്വം നൽകി. കർണാടക ചാപ്റ്റർ കൺവീനർ ടോമി ആലുങ്കൽ നന്ദി പറഞ്ഞു.

ചിത്രങ്ങള്‍ 

ഡോ. വിനോദ് ടി.പി, ഞാറ്റ്വേല ശ്രീധരൻ, ഇ.കെ. കുറുപ്പ്
കെ.കെ. ഗംഗാധരൻ, ഞാറ്റ്വേല ശ്രീധരൻ, ഇ.കെ കുറുപ്പ് എന്നിവരെ ആദരിക്കുന്നു
 സുധാകരൻ രാമന്തളി, ഞാറ്റ്വേല ശ്രീധരൻ, ജിസോ ജോസ്
ഇ.കെ കുറുപ്പ് സംസാരിക്കുന്നു
ഇൻഡിക്-മലയാളം മിഷൻ പ്രൂഫ് റീഡിംഗ് പദ്ധതി പ്രഖ്യാപനം

The post മലയാള പദങ്ങളുടെ ദക്ഷിണേന്ത്യൻ ഭാഷകളിലെ അർഥം ഇനി എളുപ്പത്തിലറിയാം; ‘സമം’ ചതുർഭാഷാ ഓൺലൈൻ നിഘണ്ടു പുറത്തിറങ്ങി appeared first on News Bengaluru.

Powered by WPeMatico

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

സൈബർ തട്ടിപ്പിന് ഉപയോഗിച്ചതായി സംശയം; വൈറ്റ്ഫീൽഡിൽ 10 സിം ബോക്സുകൾ പിടിച്ചെടുത്തു

ബെംഗളൂരു: ബെംഗളൂരുവിലെ വൈറ്റ്ഫീൽഡ് മേഖലയിലെ രണ്ട് അപ്പാർട്ട്മെന്റുകളിൽനിന്ന് സൈബർ തട്ടിപ്പുമായി ബന്ധമുണ്ടെന്ന്...

തമിഴ്‌നാട്ടില്‍ കനത്ത മഴ; ഊട്ടി പാതയില്‍ ബസിന് മുകളിലേക്ക് മണ്ണിടിഞ്ഞു വീണു, യാത്രക്കാര്‍ രക്ഷപ്പെട്ടു

ചെന്നൈ: തമിഴ്‌നാട്ടില്‍ വ്യാപകമായി പെയ്യുന്ന ശക്തമായ മഴയില്‍ കനത്ത നാശനഷ്ടം. ഊട്ടിമേട്ടുപാളയം...

ചെന്നൈയിൽ ആദ്യ എ സി ലോക്കൽ പാസഞ്ചർ ട്രെയിൻ സർവീസ് ആരംഭിച്ചു

ചെന്നൈ: ചെന്നൈയിലെ പടിഞ്ഞാറൻ മേഖലയിൽ എ സി ലോക്കൽ പാസഞ്ചർ ട്രെയിൻ...

സൗദി അറേബ്യയിൽ 600-ഓളം കർണാടക ഉംറ തീർഥാടകർ കുടുങ്ങി; അടിയന്തര ഇടപെടൽ തേടി സംസ്ഥാനം

ബെംഗളൂരു: വിമാന സർവീസുകളിലുണ്ടായ തടസ്സങ്ങളെ തുടർന്ന് സൗദി അറേബ്യയിലെ മക്കയിലും മദീനയിലുമായി...

ശബരിമല നെയ്യ് ക്രമക്കേട്: ട്രാന്‍സ്‌പോര്‍ട്ട് കരാറുകാരന്‍ പിടിയില്‍, കേസിലെ ആദ്യ അറസ്റ്റ്

പത്തനംതിട്ട: ശബരിമലയിലെ മില്‍മ നെയ്യ് വെട്ടിപ്പ് കേസില്‍ ആദ്യ അറസ്റ്റ് രേഖപ്പെടുത്തി....

സൈബർ തട്ടിപ്പിന് ഉപയോഗിച്ചതായി സംശയം; വൈറ്റ്ഫീൽഡിൽ 10 സിം ബോക്സുകൾ പിടിച്ചെടുത്തു

ബെംഗളൂരു: ബെംഗളൂരുവിലെ വൈറ്റ്ഫീൽഡ് മേഖലയിലെ രണ്ട് അപ്പാർട്ട്മെന്റുകളിൽനിന്ന് സൈബർ തട്ടിപ്പുമായി ബന്ധമുണ്ടെന്ന്...

തമിഴ്‌നാട്ടില്‍ കനത്ത മഴ; ഊട്ടി പാതയില്‍ ബസിന് മുകളിലേക്ക് മണ്ണിടിഞ്ഞു വീണു, യാത്രക്കാര്‍ രക്ഷപ്പെട്ടു

ചെന്നൈ: തമിഴ്‌നാട്ടില്‍ വ്യാപകമായി പെയ്യുന്ന ശക്തമായ മഴയില്‍ കനത്ത നാശനഷ്ടം. ഊട്ടിമേട്ടുപാളയം...

ചെന്നൈയിൽ ആദ്യ എ സി ലോക്കൽ പാസഞ്ചർ ട്രെയിൻ സർവീസ് ആരംഭിച്ചു

ചെന്നൈ: ചെന്നൈയിലെ പടിഞ്ഞാറൻ മേഖലയിൽ എ സി ലോക്കൽ പാസഞ്ചർ ട്രെയിൻ...

സൗദി അറേബ്യയിൽ 600-ഓളം കർണാടക ഉംറ തീർഥാടകർ കുടുങ്ങി; അടിയന്തര ഇടപെടൽ തേടി സംസ്ഥാനം

ബെംഗളൂരു: വിമാന സർവീസുകളിലുണ്ടായ തടസ്സങ്ങളെ തുടർന്ന് സൗദി അറേബ്യയിലെ മക്കയിലും മദീനയിലുമായി...

ശബരിമല നെയ്യ് ക്രമക്കേട്: ട്രാന്‍സ്‌പോര്‍ട്ട് കരാറുകാരന്‍ പിടിയില്‍, കേസിലെ ആദ്യ അറസ്റ്റ്

പത്തനംതിട്ട: ശബരിമലയിലെ മില്‍മ നെയ്യ് വെട്ടിപ്പ് കേസില്‍ ആദ്യ അറസ്റ്റ് രേഖപ്പെടുത്തി....

തുടർച്ചയായ ഇടിവിന് ശേഷം സ്വർണ വിലയിൽ വർധന

തിരുവനന്തപുരം: ഇന്ന് സംസ്ഥാനത്ത് സ്വർണ വിലയിൽ നേരിയ വർധന. 22 കാരറ്റ്...

സന്ദീപ് വാര്യർ എംഎൽഎയുടെ കാർ അപകടത്തിൽപ്പെട്ടു; വൻ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്

മലപ്പുറം: തൃക്കരിപ്പൂർ എംഎൽഎ സന്ദീപ് വാര്യർ സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ടു. ഇന്ന്...

കൊല്ലത്ത് കള്ളനോട്ട് നിർമ്മാണ കേന്ദ്രം കണ്ടെത്തി: രണ്ടരക്കോടി രൂപയുടെ സാമഗ്രികളും സ്വർണ്ണവും പിടികൂടി

കൊല്ലം: കൊല്ലം വാടിയിലെ കള്ളനോട്ട് നിർമ്മാണ കേന്ദ്രത്തിൽ പോലീസിന്റെ മിന്നൽ റെയ്ഡ്....

Related Articles

Popular Categories