മലേഷ്യയില്‍ നാവികസേനയുടെ ഹെലികോപ്റ്ററുകള്‍ കൂട്ടിയിടിച്ച്‌ അപകടം; 10 മരണം

നാവികസേനയുടെ ഹെലികോപ്റ്ററുകള്‍ തമ്മില്‍ കൂട്ടിയിടിച്ച്‌ അപകടം. 10 പേർ മരിച്ചു. മലേഷ്യല്‍ നാവികസേനയുടെ ഹെലികോപ്റ്ററുകളാണ് കൂട്ടിയിടിച്ചത്. ലുമുട്ട് നേവല്‍ ബേസില്‍ ഇന്ന് രാവിലെ 9. 32 നായിരുന്നു സംഭവം.

റോയല്‍ മലേഷ്യൻ നേവി പരേഡിന് വേണ്ടി ഹെലികോപ്റ്ററുകള്‍ റിഹേഴ്‌സല്‍ നടത്തുന്നതിനിടെയാണ് തമ്മില്‍ കൂട്ടിയിടി ഉണ്ടായതെന്നാണ് വിവരം. അപകടത്തില്‍പ്പെട്ട 10 ജീവനക്കാരുടെയും മരണം നാവികസേന സ്ഥിരീകരിച്ചു. എല്ലാവരും സംഭവസ്ഥലത്ത് വച്ച്‌ തന്നെ മരിച്ചതായി സ്ഥിരീകരിച്ചു. തിരിച്ചറിയലിനായി ലുമുട്ട് ആർമി ബേസ് ഹോസ്പിറ്റലിലേക്ക് അയച്ചതായി നാവികസേന വ്യക്തമാക്കി.

The post മലേഷ്യയില്‍ നാവികസേനയുടെ ഹെലികോപ്റ്ററുകള്‍ കൂട്ടിയിടിച്ച്‌ അപകടം; 10 മരണം appeared first on News Bengaluru.

LEAVE A REPLY

Please enter your comment!
Please enter your name here