മഹാരാഷ്ട്ര കൗണ്‍സില്‍ തിരഞ്ഞെടുപ്പില്‍ ഏഴ് കോണ്‍ഗ്രസ് എംഎല്‍എമാര്‍ ക്രോസ് വോട്ട് ചെയ്തതായി സൂചന

മുംബൈ: മഹാരാഷ്ട്ര ലെജിസ്ലേറ്റീവ് കൗൺസിലിലെ 11 സീറ്റുകളിലേക്ക് വെള്ളിയാഴ്ച നടന്ന തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്യുന്നതിനിടെ ഏഴ് കോൺഗ്രസ് എംഎൽഎമാര്‍ പാർട്ടിയുടെ നിർദ്ദേശം ലംഘിച്ച് ക്രോസ് വോട്ട് ചെയ്തതായി സൂചന.

37 എം.എൽ.എ.മാരാണ് കോൺഗ്രസിനുള്ളത്. പാർട്ടിയുടെ സ്ഥാനാർഥി പ്രദ്‌ന്യ സതവിന് 30 ഒന്നാം മുൻഗണന വോട്ടുകൾ നിശ്ചയിച്ചിരുന്നു. ശേഷിക്കുന്ന ഏഴുവോട്ടുകൾ സഖ്യകക്ഷിയായ ശിവസേനയുടെ (യുബിടി) സ്ഥാനാർഥി മിലിന്ദ് നർവേക്കറിനാണെന്നും പാർട്ടി അറിയിച്ചിരുന്നു.

എന്നാല്‍ സതവിന് 25 ഉം നർവേക്കറിന് 22 ഉം ഒന്നാം മുൻഗണന വോട്ടുകളാണ്  ലഭിച്ചത്‌. അതായത് ഏഴ് കോൺഗ്രസ് എം.എൽ.എ.മാരെങ്കിലും ക്രോസ്‌ വോട്ട് ചെയ്തിട്ടുണ്ടെന്ന് ഇതിൽനിന്ന്‌ വ്യക്തമാകുന്നു. ബി.ജെ.പി., ശിവസേന, എൻ.സി.പി. എന്നിവ ഉൾപ്പെടുന്ന മഹായുതി സഖ്യം മത്സരിച്ച ഒമ്പത് സീറ്റുകളിലും വിജയിച്ചപ്പോൾ ശരദ് പവാറിന്റെ നേതൃത്വത്തിലുള്ള എൻ.സി.പി. പിന്തുണച്ച പെസന്റ്‌സ് ആൻഡ് വർക്കേഴ്‌സ് പാർട്ടിയുടെ (പിഡബ്ല്യുപി) ജയന്ത് പാട്ടീൽ പരാജയപ്പെട്ടു.
<Br>
TAGS : MAHARASHTA
SUMMARY : 7 Congress MLAs Cross-Voted In Key Maharashtra Polls

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

പ്രണയത്തില്‍നിന്നു പിൻമാറി: യുവതിയെ കുത്തിക്കൊന്നു, ആണ്‍സുഹൃത്ത് അറസ്റ്റില്‍

പറവൂർ: പ്രണയത്തില്‍നിന്ന് പിന്മാറിയതിനെത്തുടർന്ന് യുവതിയെ മുൻ ആണ്‍സുഹൃത്ത് കുത്തിക്കൊലപ്പെടുത്തി. ആലുവ എടത്തല...

സവര്‍ക്കര്‍ വിരുദ്ധ പരാമര്‍ശം; രാഹുല്‍ ഗാന്ധിക്കെതിരായ കേസ് റദ്ദാക്കി സുപ്രീംകോടതി

ന്യൂഡല്‍ഹി: വി ഡി സവര്‍ക്കറെക്കുറിച്ച്‌ നടത്തിയ പരാമര്‍ശങ്ങളുടെ പേരില്‍ ലോക്‌സഭാ പ്രതിപക്ഷ...

രാഷ്‌ട്രപതിയുടെ പോലീസ് മെഡലുകള്‍ പ്രഖ്യാപിച്ചു; എസ്.പി എസ്.ശശിധരന് വിശിഷ്ട സേവനത്തിനുള്ള മെഡല്‍

ന്യൂഡൽഹി: സ്വാതന്ത്ര്യദിനാഘോഷങ്ങളുടെ ഭാഗമായി രാഷ്ട്രപതിയുടെ സേന മെഡലുകള്‍ പ്രഖ്യാപിച്ചു. കേരളത്തില്‍ നിന്നും...

‘സുറോം കാ സഫർ’ സംഗീത സായാഹ്നം നാളെ

ബെംഗളൂരു: സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് തനിമ കലാസാഹിത്യവേദി ബെംഗളൂരു ചാപ്റ്ററിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന 'സുറോം...

സ്വർണവിലയില്‍ ഇടിവ്

തിരുവനന്തപുരം: കേരളത്തിൽ സ്വർണവിലയില്‍ ഇടിവ്. ഒരു പവൻ സ്വർണ്ണത്തിന് ഇന്ന് 520...

സർജാപുര ഗോദ്‌റെജ് 24 അപ്പാർട്ട്‌മെന്റിൽ ഓണാഘോഷം

ബെംഗളൂരു: സർജാപുര റോഡിലെ ഗോദ്‌റെജ് 24 അപ്പാർട്ട്‌മെന്റ് സമുച്ചയത്തിൽ സംഘടിപ്പിച്ച രണ്ടുദിവസത്തെ...

സ്വകാര്യ ആശുപത്രിയിലെ നഴ്‌സ് ഹോസ്റ്റല്‍ മുറിയില്‍ മരിച്ചനിലയില്‍

കണ്ണൂർ: സ്വകാര്യ ആശുപത്രിയിലെ നഴ്‌സ് ഹോസ്റ്റല്‍ മുറിയില്‍ തൂങ്ങി മരിച്ച നിലയില്‍...

കൈരളി സംസ്കൃതി സംഘം നോർത്ത് ബെംഗളൂരു ഓണാഘോഷം 16-ന്

ബെംഗളൂരു: കൈരളി സംസ്കൃതി സംഘം നോർത്ത് ബെംഗളൂരു സംഘടിപ്പിക്കുന്ന ഓണാഘോഷം 'ആർപ്പോ...

Related Articles

Popular Categories