മാധ്യമപ്രവർത്തകന് മർദനമേറ്റ സംഭവം; മനുഷ്യാവകാശ കമ്മിഷൻ കേസെടുത്തു

അതിരപ്പിള്ളിയിൽ മാധ്യമപ്രവർത്തകന് മർദനമേറ്റ സംഭവത്തിൽ മനുഷ്യാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തു. തൃശ്യർ 24 ന്യൂസ് ലേഖകൻ റൂബിൻ ലാലിനെ വനംവകുപ്പ് ഉദ്യോഗസ്ഥർ കസ്റ്റഡിയിലെടുക്കുകയും മർദിക്കുകയും ചെയ്തതിനാണ് മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തത്. കമ്മീഷൻ അംഗം വി.കെ. ബീനാ കുമാരിയുടേതാണ് ഉത്തരവ്.

തൃശൂർ റൂറൽ എസ്പി 15 ദിവസത്തിനകം അന്വേഷണ റിപ്പോർട്ട് സമർപ്പിക്കണമെന്നും നിർദേശിച്ചിട്ടുണ്ട്. മാധ്യമ റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിലാണ് നടപടി. അതിരപ്പിള്ളിയിൽ വാ​ഹനമിടിച്ച് പരുക്കേറ്റ കാട്ടുപന്നിയുടെ ദൃശ്യങ്ങൾ പകർത്താൻ ശ്രമിക്കവെയാണ് വനംവകുപ്പ് ഉദ്യോ​ഗസ്ഥർ റൂബിൻ ലാലിനെ മർദിച്ചത്. ഇതിന് പിന്നാലെ കൃത്യനിർവഹണം തടസപ്പെടുത്തിയെന്ന് ആരോപിച്ച് റൂബിൻ ലാലിനെതിരെ വ്യാജപരാതി നൽകി.

വനഭൂമിയിൽ അതിക്രമിച്ചു കയറിയെന്ന പേരിൽ വനംവകുപ്പും കേസെടുത്തിരുന്നു. റൂബിൻ ലാൽ പരുക്കേറ്റ പന്നിയുടെ ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ പകർത്തുകയായിരുന്നു. ഇതിൽ പ്രകോപിതരായാണ് വനംവകുപ്പ് ഉദ്യോഗസ്ഥർ റൂബിനെ കൈയേറ്റം ചെയ്തത്. വനംവകുപ്പ് പരിയാരം റേഞ്ച് കൊന്നക്കുഴി സ്റ്റേഷൻ ബീറ്റ് ഓഫീസർ ജാക്‌സന്റെ നേതൃത്വത്തിലായിരുന്നു അതിക്രമം.

Hot this week

ബെംഗളുരു-തിരുവനന്തപുരം സ്പെഷ്യല്‍ ട്രെയിനുകളുടെ സർവീസ് നീട്ടി

ബെംഗളുരു: ബെംഗളൂരുവില്‍ നിന്നും തിരുവനന്തപുരത്തെക്കുള്ള സ്പെഷ്യല്‍ ട്രെയിനുകളുടെ സർവീസ് ജൂലൈ അവസാനം...

സിഎംആർഎൽ-എക്സാലോജിക്ക് കേസ്; വീണ ഇന്ന് ഇ.ഡിക്ക് മു​ന്നി​ൽ ഹാ​ജ​രാ​കും

കൊച്ചി: സിഎംആർഎൽ-എക്സാലോജിക്ക് കേസിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ മകൾ വീണ...

തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിലെ നിയമന വിവാദത്തിന് പിന്നാലെ ഭേദഗതി വരുത്തിയ ഉത്തരവ് പുറത്തിറങ്ങി

തിരുവനന്തപുരം: തിരുവിതാംകൂർ ദേവസ്വം ബോർഡിലെ ജീവനക്കാരുടെ സ്ഥലംമാറ്റവുമായി ബന്ധപ്പെട്ട് ഉയർന്നുവന്ന പരാതികള്‍...

ഡ്രൈവിങ് ടെസ്റ്റില്‍ മാറ്റം; ഇനി പിന്‍കാമറ നോക്കിയും H എടുക്കാം

തിരുവനന്തപുരം: ഡ്രൈവിങ് ടെസ്റ്റില്‍ മാറ്റം വരുത്തി മോട്ടോര്‍ വാഹന വകുപ്പ്. ഇനിമുതല്‍...

ആശങ്കയായി ഷിഗെല്ല; ഇടുക്കിയില്‍ രണ്ടു വിദ്യാര്‍ഥികള്‍ക്ക് രോഗം സ്ഥിരീകരിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും ഷിഗെല്ല സ്ഥിരീകരിച്ചു. ഇടുക്കി കഞ്ഞിക്കുഴി സ്വദേശികളായ രണ്ട്...

അണ്ണാഡിഎംകെയ്ക്ക് തിരിച്ചടി; സി. വിജയ ഭാസ്കര്‍ എംഎല്‍എ സ്ഥാനം രാജിവെച്ചു

ചെന്നൈ: അണ്ണാഡിഎംകെയില്‍ വീണ്ടും പൊട്ടിത്തെറി. പാർട്ടിയില്‍ വിമതനീക്കത്തിന് നേതൃത്വം നല്‍കിയ എംഎല്‍എ...

കൊച്ചിയില്‍ ഡിജെ പാര്‍ട്ടികള്‍ക്ക് നിയന്ത്രണം തുടരും; രാത്രി പതിനൊന്നിന് ശേഷം പാടില്ല

കൊച്ചി: കൊച്ചി നഗരത്തിലെ ഹോട്ടലുകളില്‍ രാത്രി 11ന് ശേഷം ഡിജെ പാര്‍ട്ടികള്‍ക്കുള്ള...

പ്രണയാഭ്യർഥന നിരസിച്ചു; തിരുവനന്തപുരത്ത് 16കാരിയെ കുത്തി പരുക്കേൽപ്പിച്ച് യുവാവ്

തിരുവനന്തപുരം: പ്രണയാഭ്യർഥന നിരസിച്ചതിനു പിന്നാലെ പതിനാറുകാരിയായ വിദ്യാര്‍ഥിനിയെ യുവാവ് കുത്തി ഗുരുതരമായി...

Related Articles

Popular Categories