മൂവാറ്റുപുഴ ആള്‍ക്കൂട്ട കൊലപാതകം; രണ്ടുപേര്‍ നിരീക്ഷണത്തില്‍

എറണാകുളം വാളകത്ത് ഇതര സംസ്ഥാന തൊഴിലാളിയുടെ കൊലപാതകത്തില്‍ കൂടുതല്‍ പേർ പ്രതികളായേക്കും. രണ്ടുപേരാണ് നിലവില്‍ നിരീക്ഷണത്തിലുള്ളത്. കേസുമായി ബന്ധപ്പെട്ട് മൊബൈല്‍ രേഖകള്‍ പോലീസ് പരിശോധിച്ചുവരികയാണ്. പ്രതികള്‍ക്കായുള്ള കസ്റ്റഡി അപേക്ഷ നാളെ കോടതിയില്‍ നല്‍കും.

കേസില്‍ പോലീസ് പിടിയിലായ പത്തുപേരെയും കോടതിയില്‍ ഹാജരാക്കി റിമാൻഡ് ചെയ്തിരുന്നു. വാളകം സ്വദേശികളായ ബിജീഷ്, അമല്‍, സനല്‍, അനീഷ്, ഏലിയാസ്, സത്യ കുമാർ, കേശവ്, സൂരജ്, എമില്‍, അതുല്‍ കൃഷ്ണ എന്നിവരാണ് റിമാൻഡിലായത്. വ്യാഴാഴ്ചയാണ് അരുണാചല്‍പ്രദേശ് സ്വദേശി അശോക് ദാസ് ആള്‍ക്കൂട്ട മർദനത്തെത്തുടർന്ന് കൊല്ലപ്പെടുന്നത്.

കേസില്‍ വ്യക്തത വരുത്തുന്നതിന്റെ ഭാഗമായാണ് പ്രതികളെ കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്യാനുള്ള നീക്കം. മൂവാറ്റുപുഴ ഡി.വൈ.എസ്.പി എ.ജെ തോമസിന്റെ നേതൃത്വത്തില്‍ അന്വേഷണം പുരോഗമിക്കുകയാണെന്ന് ജില്ലാ പോലീസ് മേധാവി പറഞ്ഞു.

The post മൂവാറ്റുപുഴ ആള്‍ക്കൂട്ട കൊലപാതകം; രണ്ടുപേര്‍ നിരീക്ഷണത്തില്‍ appeared first on News Bengaluru.

Powered by WPeMatico

LEAVE A REPLY

Please enter your comment!
Please enter your name here