ലൈംഗികാതിക്രമ കേസ്; പ്രജ്വൽ രേവണ്ണയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു

ബെംഗളൂരു: ലൈംഗികാതിക്രമ കേസിൽ ജെഡിഎസ് നേതാവ് പ്രജ്വൽ രേവണ്ണയെ കോടതി റിമാൻഡ് ചെയ്തു. ജൂൺ 24 വരെയാണ് റിമാൻഡ് ചെയ്തത്. കേസ് അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘം (എസ്ഐടി) കസ്റ്റഡി അപേക്ഷ നൽകാതിരുന്ന സാഹചര്യത്തിലാണ് പ്രജ്വൽ രേവണ്ണയെ കോടതി ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടത്. പ്രജ്വലിനെതിരെയുള്ള ആരോപണങ്ങളുടെ ഗൗരവവും എസ്ഐടി സമർപ്പിച്ച തെളിവുകളും കണക്കിലെടുത്താണ് കോടതി ഇയാളെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തത്.

അശ്ലീലവീഡിയോകൾ പുറത്തുവന്നതിന് പിന്നാലെ രാജ്യംവിട്ട പ്രജ്വൽ രേവണ്ണ മെയ്‌ 31-ന് അർധരാത്രിയോടെയാണ് ജർമനിയിൽ നിന്ന് ബെംഗളൂരുവിൽ മടങ്ങിയെത്തിയത്. പിന്നാലെ പ്രത്യേക അന്വേഷണസംഘം പ്രജ്ജ്വലിനെ കസ്റ്റഡിയിലെടുക്കുകയും ജൂൺ ഒന്നാം തീയതി അറസ്റ്റ് രേഖപ്പെടുത്തി കോടതിയിൽ ഹാജരാക്കുകയുമായിരുന്നു. ജൂൺ ആറ് വരെയായിരുന്നു അന്ന് കോടതി പ്രജ്വലിനെ പോലീസ് കസ്റ്റഡിയിൽ റിമാൻഡ് ചെയ്തത്. തുടർന്ന് ജൂൺ ആറിന് വീണ്ടും ഹാജരാക്കിയതിന് പിന്നാലെ പ്രോസിക്യൂഷന്റെ ആവശ്യം അംഗീകരിച്ച് കസ്റ്റഡി കാലാവധി നീട്ടിനൽകിയിരുന്നു.

TAGS: KARNATAKA POLITICS| PRAJWAL REVANNA
SUMMARY: Prajwal revanna remanded to judicial custody till june 24

Hot this week

ജീവന് ഭീഷണി; കുംഭമേള വൈറല്‍ പെണ്‍കുട്ടിക്ക് പോലീസ് സുരക്ഷ നല്‍കാൻ ഹൈക്കോടതി നിര്‍ദേശം

കൊച്ചി: കുംഭമേള വൈറല്‍ താരത്തിന് സുരക്ഷ ഒരുക്കാന്‍ പോലീസിന് കേരള ഹൈക്കോടതിയുടെ...

മൈക്രോഫിനാൻസ് തട്ടിപ്പ്; വെള്ളാപ്പള്ളിക്കെതിരായ കുറ്റപത്രത്തിന് വിജിലൻസ് ഡയറക്ടറുടെ അംഗീകാരം

തിരുവനന്തപുരം: മൈക്രോഫിനാൻസ് തട്ടിപ്പുകേസില്‍ എസ്‌എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെതിരായ...

എൻഎസ്‌എസ് ഡയറക്ടര്‍ ബോര്‍ഡില്‍ നിന്ന് കെ.ബി ഗണേഷ്‌കുമാര്‍ പുറത്ത്

തിരുവനന്തപുരം: മുൻ മന്ത്രി കെ.ബി ഗണേഷ്‌കുമാറിനെ എൻഎസ്‌എസ് ഡയറക്ടർ ബോർഡില്‍ നിന്ന്...

അധ്യായം 23 📖 ഒരു പുരത്തറ

‘എന്റെ കണ്ണൂരും തോരാത്ത കണ്ണീരും’ ഓർമ്മ കുറിപ്പുകൾ   ◼️ അഡ്വ. സത്യൻ പുത്തൂര്‍   ഒരു...

സ്വര്‍ണ വിലയില്‍ വർധനവ്

തിരുവനന്തപുരം: കേരളത്തിൽ നാല് ദിവസത്തെ വിലയിടിവിനു ശേഷം സ്വര്‍ണ വിലയില്‍ നേരിയ...

കാഫിര്‍ സ്‌ക്രീന്‍ഷോട്ട് കേസ്; ജിതിന്‍ ഭാസ്‌കറിന്റെ ഫോണ്‍ റീസെറ്റ് ചെയ്‌തെന്ന് കണ്ടെത്തി

വടകര: വടകരയിലെ വിവാദമായ 'കാഫിർ' വ്യാജ സ്ക്രീൻഷോട്ട് കേസില്‍ നിർണായക വിവരങ്ങള്‍...

ഹെയ്തിയെ മൂന്ന് ഗോളിൽ തളച്ച് ബ്രസീൽ

വാഷിംഗ്‌ടൺ ഡിസി: ലോകകപ്പിലെ രണ്ടാം മത്സരത്തിൽ ഹെയ്തിക്കെതിരെ മടക്കമില്ലാത്ത മൂന്ന് ഗോളിന്...

മെട്രോ പിങ്ക് ലൈനിൽ ഓഗസ്റ്റ് 15 മുതല്‍ സർവീസ് ആരംഭിക്കും 

ബെംഗളൂരു: ബെംഗളൂരു നമ്മ മെട്രോയുടെ പുതിയ പാതയായ പിങ്ക് ലൈനിൽ കല്ലേന...

Related Articles

Popular Categories