വൈദ്യുതി നിരക്ക് വര്‍ധിപ്പിക്കുമെന്ന് വൈദ്യുതി മന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി നിരക്ക് കൂട്ടേണ്ടി വരുമെന്ന് മന്ത്രി കെ. കൃഷ്ണൻകുട്ടി. ആഭ്യന്തര ഉത്പാദനം കുറഞ്ഞത് പ്രതിസന്ധിയായി. സംസ്ഥാനം കടുത്ത വൈദ്യുതി പ്രതിസന്ധിയെ അഭിമുഖീകരിക്കുകയാണ്. 70 ശതമാനം വൈദ്യുതി പുറത്തുനിന്നാണ് വാങ്ങുന്നത്.‌ നിരക്ക് വര്‍ധനയല്ലാതെ മറ്റു‌വഴികളില്ലെന്നും മന്ത്രി വ്യക്തമാക്കി.

യൂണിറ്റിന് ശരാശരി 30 പൈസ വീതമാണ് കൂട്ടണമെന്നാണ് കെ.എസ്.ഇ.ബിയുടെ ആവശ്യം വൈദ്യുതി ബോര്‍ഡ് സമര്‍പ്പിച്ച താരിഫ് പെറ്റിഷനില്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ വൈദ്യുതി റഗുലേറ്ററി കമ്മിഷന്‍ തെളിവെടുപ്പ് മാസങ്ങള്‍ക്ക് മുമ്പുതന്നെ പൂര്‍ത്തിയാക്കി. റെഗുലേറ്ററി കമീഷന്‍ ഉടന്‍ കെഎസ്ഇബിക്ക് റിപോര്‍ട്ട് കൈമാറുമെന്നും മന്ത്രി അറിയിച്ചു. റിപോര്‍ട്ട് കിട്ടിയാലുടന്‍ സര്‍ക്കാര്‍ ചര്‍ച്ച ചെയ്യുമെന്നും കെ കൃഷ്ണന്‍കുട്ടി കൂട്ടിച്ചേര്‍ത്തു.<BR>
TAGS : KSEB | K KRISHNAN KUTTI
SUMMARY : Power Minister said that electricity tariff will be increased

 

LEAVE A REPLY

Please enter your comment!
Please enter your name here