വൻ ലഹരിവേട്ട; ബെംഗളൂരുവിൽ 25 കോടിയുടെ മയക്കുമരുന്നുമായി മലയാളിയും വിദേശികളും അടക്കം 17 പേർ പിടിയിൽ

ബെംഗളൂരു: ബെംഗളൂരുവിൽ നാർക്കോട്ടിക്സ് വിഭാഗവും പോലീസും സംയുക്തമായി നടത്തിയ മിന്നൽ പരിശോധനയിൽ കോടികൾ വിലമതിക്കുന്ന മയക്കുമരുന്ന് ശേഖരം പിടികൂടി. നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി നടത്തിയ റെയ്ഡിൽ ഒരു മലയാളിയും മൂന്ന് നൈജീരിയൻ സ്വദേശികളും ഉൾപ്പെടെ 17 പേരെ പോലീസ് അറസ്റ്റ് ചെയ്തു. പിടിച്ചെടുത്ത ലഹരിമരുന്നുകൾക്ക് വിപണിയിൽ ഏകദേശം 25 കോടി രൂപ വിലവരും. നൈജീരിയ സ്വദേശികളായ അംബോമോ ജോൺ വിക്ടർ എലിയാസ് വിസ്ഡം ഇകെച്ചുക്വു, ചിമെ നുബുയിസി മോസസ്, കരിക്രി ഇമോസ് എന്നിവരാണ് പിടിയിലായ വിദേശികള്‍.

ഏറ്റവും വലിയ വേട്ട നടന്നത് മദനായ്ക്കനഹള്ളി പോലീസ് സ്റ്റേഷൻ പരിധിയിലാണ്. ഇവിടെ വീട് വാടകയ്‌ക്കെടുത്ത് താമസിച്ച് ഐടി ജീവനക്കാർക്കും വിദ്യാർഥികൾക്കും ലഹരി വിതരണം ചെയ്തിരുന്ന മൂന്ന് നൈജീരിയൻ സ്വദേശികളെ 10 കിലോ എം.ഡി.എം.എയുമായി പിടികൂടി. ഇതിന് മാത്രം 21 കോടി രൂപ വിലവരും. എച്ച്.ബി.ആർ ലേഔട്ടിൽ വെച്ച് ലഹരി വിൽപ്പന നടത്തുന്നതിനിടെ മലയാളി പ്രതിയായ മുഹമ്മദ് ഒമറുള്ള ഫാറൂഖ്, ഹാരിസ് എന്നിവരെ പോലീസ് പൊക്കി. ഇവരിൽ നിന്ന് 2 കോടി രൂപ വിലവരുന്ന 2 കിലോ ഹൈഡ്രോ കഞ്ചാവ് കണ്ടെടുത്തു.

മഡിവാള, രാജാജി നഗർ, തിലക് നഗർ, വൈറ്റ്ഫീൽഡ്, സുബ്രഹ്മണ്യ നഗർ, യെശ്വന്ത്പൂർ എന്നിവിടങ്ങളിലും റെയ്ഡ് നടന്നു. പിടിയിലായവരിൽ 8 പേർ ഇതര സംസ്ഥാനങ്ങളിൽ നിന്നുള്ളവരാണ്. ഇതിൽ മഡിവാള പോലീസ് അറസ്റ്റ് ചെയ്ത ഗുണ്ടൽപേട്ട സ്വദേശി ദസ്തഗിരി മുൻപ് പല കവർച്ചക്കേസുകളിലും പ്രതിയാണെന്ന് പോലീസ് അറിയിച്ചു. 10 കിലോ എംഡിഎംഎ, 127 കിലോ കഞ്ചാവ്, 3 കിലോ ഹൈഡ്രോ കഞ്ചാവ്, 300 ഇ-സിഗരറ്റ്, ഹൂക്കകൾ എന്നിവയും പിടിച്ചെടുത്തു. ഒരു കാർ, 6 ടൂവീലറുകൾ, 7 മൊബൈൽ ഫോണുകൾ എന്നിവയും പോലീസ് കണ്ടെടുത്തിട്ടുണ്ട്.

പ്രതികളെ കോടതിയിൽ ഹാജരാക്കി ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. പിടികൂടിയ മയക്കുമരുന്നുകള്‍ക്ക് പൊതു വിപണിയിൽ 23 കോടി രൂപ വിലമതിക്കും. ഈ വർഷം 200 കോടിയിലധികം രൂപയുടെ മയക്കുമരുന്ന് പിടിച്ചെടുത്തതായി ബംഗളൂരു പോപോലീസ് കമീഷണർ സീമന്ത് കുമാർ സിങ് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. എ.എൻ.ഡബ്ല്യു അസിസ്റ്റന്‍റ് പോലീസ് കമീഷണർ എൽ.വൈ. രാജേഷിന്‍റെ മേൽനോട്ടത്തിലുള്ള സി.സി.ബി സംഘത്തിന് കമീഷണർ ഒരു ലക്ഷം രൂപ ക്യാഷ് റിവാർഡ് പ്രഖ്യാപിച്ചിട്ടുണ്ട്.
SUMMARY: Huge drug bust; 17 people, including Malayalis and foreigners, arrested with drugs worth Rs 25 crore in Bengaluru

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

മുഖ്യമന്ത്രിയെ അധിക്ഷേപിച്ചെന്ന കേസ്: ആന്റോ അഗസ്റ്റിന് ചോദ്യം ചെയ്യലിന് ഹാജരാകാൻ നോട്ടീസ്

കൊച്ചി: മുഖ്യമന്ത്രിയെ അധിക്ഷേപിച്ചെന്ന കേസില്‍ ചോദ്യം ചെയ്യലിന് ഹാജരാകാൻ ആന്റോ അഗസ്റ്റിന്...

സ്വർണ വിലയില്‍ വീണ്ടും കുതിപ്പ്

തിരുവനന്തപുരം: സ്വർണ വിലയില്‍ വീണ്ടും കുതിപ്പ്. ഇന്ന് രാവിലെ ഒരു പവൻ...

കാലത്തിന്റെ സ്പന്ദനമറിഞ്ഞ എം. ടി. സിനിമകൾ കാലാതീതം: ശാന്തകുമാർ എലപ്പുള്ളി

ബെംഗളൂരു: ചലച്ചിത്രശാഖയെ മാത്രമല്ല, സമൂഹത്തെ ഒന്നടങ്കം നിരന്തരം ചലിപ്പിച്ചുകൊണ്ടിരിക്കുന്ന ശക്തമായ സാന്നിധ്യമായി...

ഏഷ്യൻ ഗെയിംസ് ആര്‍ച്ചറിയില്‍ ഇന്ത്യക്ക് വീണ്ടും സ്വര്‍ണ്ണം; ഫൈനലില്‍ ചൈനയെ തകര്‍ത്ത് വനിതാ ടീം

നഗോയ: ഏഷ്യൻ ഗെയിംസ് ആർച്ചറി കോമ്പൗണ്ട് വനിതാ ടീം ഇനത്തില്‍ ചൈനയെ...

തടാകക്കരയിൽ ബാഗിൽ ഉപേക്ഷിച്ച നിലയിൽ നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തി

ബെംഗളൂരു: നഗരത്തിലെ അഗര തടാകത്തിന് സമീപം ഉപേക്ഷിച്ച നിലയിൽ ബാഗിനുള്ളിൽ നവജാത...

6 മാസത്തോളം വീഡിയോ കണ്ട ശേഷം ആസൂത്രണം; യൂട്യൂബറുടെ വീട്ടില്‍ മോഷണം നടത്തിയ 4 പേര്‍ അറസ്റ്റിൽ; 98 പവൻ കണ്ടെത്തി

ചെന്നൈ: സ്വർണവും പണവും പ്രദർശിപ്പിച്ച് വീഡിയോയിട്ടതിന് പിന്നാലെ യൂട്യൂബറുടെ വീട്ടിലെ 118...

ഗാന്ധിജയന്തി അവധി; കേരളത്തിലേക്ക് സ്പെഷ്യല്‍ സര്‍വീസുകളുമായി കർണാടക ആർ.ടി.സി.

ബെംഗളൂരു: ഗാന്ധിജയന്തി അവധിയോടനുബന്ധിച്ചുള്ള യാത്രാത്തിരക്ക് പരിഗണിച്ച് ഒക്ടോബർ ഒന്നിന് ബെംഗളൂരുവില്‍ നിന്ന്...

ബെംഗളൂരുവില്‍ ബൈക്ക് അപകടത്തിൽ മലയാളി വിദ്യാർഥി മരിച്ചു

ബെംഗളൂരു: ബെംഗളൂരുവില്‍ ബൈക്ക് അപകടത്തിൽ മലയാളി വിദ്യാർഥി മരിച്ചു. കൊച്ചി പനയപ്പിള്ളി...

Related Articles

Popular Categories