ഷെയർ മാർക്കറ്റ് തട്ടിപ്പ്; ബാങ്ക് മാനേജർ ഉൾപ്പെടെ എട്ട് പേർ അറസ്റ്റിൽ

ബെംഗളൂരു: ഷെയർ മാർക്കറ്റ് തട്ടിപ്പുമായി ബന്ധപ്പെട്ട് സ്വകാര്യ ബാങ്ക് മാനേജർ ഉൾപ്പെടെ എട്ട് പേർ അറസ്റ്റിൽ. ആക്‌സിസ് ബാങ്കിൻ്റെ നാഗർഭാവി ശാഖയിലെ മാനേജർ കിഷോർ സാഹുവ, സെയിൽസ് മാനേജർ മനോഹർ, സെയിൽസ് എക്സിക്യൂട്ടീവുമാരായ കാർത്തിക്, രാകേഷ്, മ്യൂൾ അക്കൗണ്ട് ഉടമകളായ ലക്ഷ്മികാന്ത്, രഘു രാജ്, കെങ്കഗൗഡ, മാള എന്നിവരാണ് അറസ്റ്റിലായത്. രാജ്യത്തുടനീളം 97 കോടി രൂപയുടെ ഇടപാടുകൾ നടത്തി നിരവധി ബാങ്ക് അക്കൗണ്ടുകളിൽ നിന്ന് പണം പ്രതികൾ തട്ടിയതായാണ് കണ്ടെത്തൽ.

ഇവരുടെ സഹായികളായ മൂന്ന് പേർ ഒളിവിലാണ്. അടുത്തിടെ ഒന്നരക്കോടി രൂപ ഷെയർ മാർക്കറ്റിൽ നഷ്ടമായെന്ന് കാട്ടി യെലഹങ്ക സ്വദേശി പോലീസിൽ പരാതിപ്പെട്ടിരുന്നു. തുടർന്ന് നടന്ന അന്വേഷണത്തിലാണ് തട്ടിപ്പ് പുറത്താകുന്നത്.

ആക്‌സിസ് ബാങ്കിൻ്റെ നാഗർഭവി ശാഖയിൽ രജിസ്റ്റർ ചെയ്ത രണ്ട് കറണ്ട് അക്കൗണ്ടുകളിലേക്കാണ് തട്ടിപ്പ് നടത്തിയ പണം ട്രാൻസ്ഫർ ചെയ്തതെന്ന് പോലീസ് കണ്ടെത്തി. ചിക്കമഗളൂരുവിൽ താമസിക്കുന്നവരുടേതായിരുന്നു അക്കൗണ്ടുകൾ. ചോദ്യം ചെയ്യലിൽ, ബാങ്ക് മാനേജർ സാഹുവിന് ഇതിൽ നേരിട്ട് പങ്കുള്ളതായി കണ്ടെത്തി.

ഇതേ ബാങ്കിൽ ഇത്തരത്തിൽ നാല് ബാങ്ക് അക്കൗണ്ടുകൾ കൂടി ഉണ്ടെന്ന് പിന്നീട് കണ്ടെത്തി. ഈ നാല് ബാങ്ക് അക്കൗണ്ടുകളിലുമായി ഏകദേശം 97 കോടി രൂപയുടെ ഇടപാടുകളാണ് നടന്നത്.

TAGS: BENGALURU | ARREST
SUMMARY: Bengaluru bank manager, 7 others held in nationwide share trading scam

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

കശ്മീരില്‍ ഏറ്റുമുട്ടല്‍; രണ്ട് ഭീകരരെ വധിച്ച്‌ സൈന്യം

ഉധംപൂര്‍: ജമ്മു കാശ്മീരിലെ ഉധംപൂർ ജില്ലയിലുണ്ടായ ഏറ്റുമുട്ടലില്‍ രണ്ട് ഭീകരരെ വധിച്ച്‌...

സ്വര്‍ണവിലയില്‍ ഇടിവ്

തിരുവനന്തപുരം: കേരളത്തിലെ സ്വർണവിപണിയില്‍ ഇന്ന് വിലയിടിവ് രേഖപ്പെടുത്തി. പവന് 440 രൂപ...

സര്‍ക്കാര്‍ പണം നല്‍കിയില്ല; എ.ഐ കാമറകളുടെ പ്രവര്‍ത്തനം കെല്‍ട്രോണ്‍ നിര്‍ത്തി വെച്ചു

തിരുവനന്തപുരം: സംസ്ഥാനത്തെ റോഡുകളിലെ ഗതാഗത നിയമലംഘനങ്ങള്‍ കണ്ടെത്താനായി സ്ഥാപിച്ച നിർമ്മിത ബുദ്ധി...

സിഎംആർഎൽ–എക്സാലോജിക് കേസ്; ഇഡി ബലംപ്രയോഗിച്ച് വിരലടയാളം പതിപ്പിച്ചെന്ന് ശശിധരൻ കർത്ത

കൊച്ചി: സിഎംആർഎൽ–എക്സാലോജിക് കേസുമായി ബന്ധപ്പെട്ട് മുന്‍ മുഖ്യമന്ത്രി പിണറായി വിജയനും മകള്‍...

ഗണേശ വിഗ്രഹ നിമജ്ജനത്തിനിടെ വൈദ്യുതാഘാതം; 18കാരനായ വിദ്യാർഥി മരിച്ചു

ബെംഗളൂരു: ഗണേശ വിഗ്രഹ നിമജ്ജനത്തിന് മുന്നോടിയായി പന്തലിലെ അലങ്കാര വിളക്കുകൾ അഴിച്ചുമാറ്റുന്നതിനിടെ...

ബെംഗളൂരുവിൽ ഇന്ന് മഴയ്ക്ക് സാധ്യത

ബെംഗളൂരു: ബെംഗളൂരുവിൽ ഇന്ന് മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പ്.  ഇന്ന് പൊതുവെ...

ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദം; കേരളത്തിൽ ഇന്ന് ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത, 2 ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം: കനത്ത ചൂടിന് ആശ്വാസമായി സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത....

പ്രധാനമന്ത്രി മോദിക്ക് ഇന്ന് പിറന്നാള്‍; സേവാ ദിവസ് ആചരിക്കാൻ ബി.ജെ.പി.

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജന്മദിനവും ഭരണഘടനാ പദവിയിൽ 25 വർഷം...

Related Articles

Popular Categories