സ്വര്‍ണ വില 60,000 രൂപയിലേയ്ക്ക്‌; പവന് 480 രൂപ കൂടി

തിരുവനന്തപുരം: കേരളത്തിൽ സ്വര്‍ണ വില റെക്കോഡിലേക്ക് അടുക്കുന്നു. ഇന്ന് ഗ്രാമിന് 60 രൂപ വര്‍ധിച്ച്‌ 7,450 രൂപയും പവന് 480 രൂപ ഉയര്‍ന്ന് 59,600 രൂപയുമായി. കേരളത്തില്‍ ഇത് വരെ രേഖപ്പെടുത്തിയിട്ടുള്ള റെക്കോഡ് വിലയായ ഗ്രാമിന് 7,455 രൂപയില്‍ നിന്ന് വെറും അഞ്ച് രൂപ മാത്രം അകലെയാണ് ഇന്നത്തെ വില.

കഴിഞ്ഞ അഞ്ച് ദിവസം കൊണ്ട് സ്വര്‍ണവിലയില്‍ 1,080 രൂപയുടെ ഉയര്‍ച്ചയാണ് രേഖപ്പെടുത്തുന്നത്. 18 കാരറ്റ് സ്വര്‍ണ വിലയും ഇന്ന് ഗ്രാമിന് 50 രൂപ വര്‍ധിച്ച്‌ 6,140 രൂപയായി. വെള്ളി വില ഗ്രാമിന് 99 രൂപയില്‍ വിശ്രമിക്കുന്നു.

TAGS : GOLD RATES
SUMMARY : Gold price to Rs 60,000; Pavan 480 more

LEAVE A REPLY

Please enter your comment!
Please enter your name here