സിനിമകളുടെ പേര് മാറ്റത്തിന് അധികാരമുണ്ടെന്ന് പ്രഖ്യാപിച്ച്‌ സെന്‍സര്‍ ബോര്‍ഡ്; പ്രതിഷേധവുമായി സിനിമാ സംഘടനകള്‍

കൊച്ചി: സിനിമാ സര്‍ട്ടിഫിക്കേഷനുമായി ബന്ധപ്പെട്ട് സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഫിലിം സര്‍ട്ടിഫിക്കേഷന്‍ പുറത്തിറക്കിയ പുതിയ മാര്‍ഗനിര്‍ദേശങ്ങളില്‍ പ്രതിഷേധമറിയിച്ച്‌ കേരള ഫിലിം ചേംബര്‍. ഉത്തരവ് പുന:പരിശോധിക്കണമെന്നും അല്ലാത്തപക്ഷം സിനിമാ നിര്‍മ്മാണം പ്രതിസന്ധിയിലാകുമെന്നും ഫിലിം ചേംബര്‍ അറിയിച്ചു. വിഷയത്തിലുള്ള തങ്ങളുടെ ആശങ്ക അറിയിച്ച്‌ ഫിലിം ചേംബര്‍ ജനറല്‍ സെക്രട്ടറി സോണി തോമസ് ജോണ്‍ സെന്‍സര്‍ ബോര്‍ഡ് സിഇഒ രാജേന്ദ്ര സിംഗിന് കത്ത് നല്‍കിയിട്ടുണ്ട്.

ഒക്ടോബര്‍ 26 നാണ് സെന്‍സര്‍ ബോര്‍ഡ് പുതുക്കിയ മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കിയത്. 18 അംഗങ്ങളെ ഉള്‍പ്പെടുത്തി ബോര്‍ഡ് പുന:സംഘടിപ്പിച്ചതിന് പിന്നാലെ ആയിരുന്നു നടപടി. സിനിമകളുടെ പേര് മുന്‍കൂട്ടി അംഗീകരിച്ചതായി കണക്കാക്കാനാവില്ലെന്നും പേര് മാറ്റാന്‍ ബോര്‍‍ഡിന് അധികാരമുണ്ടെന്നും പുതുക്കിയ മാര്‍ഗനിര്‍ദേശങ്ങളില്‍ ഉണ്ട്. പരിശോധനാ സമിതിക്കാണ് ഇത് പ്രകാരം പേരില്‍ മാറ്റം വരുത്താന്‍ അധികാരം.

ചിത്രങ്ങളുടെ റിലീസ് തീയതി മുന്നില്‍ക്കണ്ട് സർട്ടിഫിക്കേഷൻ വേഗത്തിലാക്കില്ലെന്നും വർക്ക്-ഇൻ-പ്രോഗ്രസ്സ് ചിത്രങ്ങളുടെ അപേക്ഷ ഇനി സ്വീകരിക്കില്ലെന്നും മാര്‍ഗനിര്‍ദേശങ്ങളില്‍ ഉണ്ട്. ഈ ഉത്തരവാണ് പുന:പരിശോധിക്കണമെന്ന് ഫിലിം ചേംബര്‍ ആവശ്യപ്പെട്ടിരിക്കുന്നത്. സിനിമാ നിര്‍മ്മാണത്തിന്‍റെ അന്തിമ ഘട്ടത്തിലാണ് സെന്‍സര്‍ ബോര്‍ഡിന്‍റെ അനുമതിക്കായി സമര്‍പ്പിക്കുന്നതെന്നും ഈ സമയത്ത് ബോര്‍ഡ് പേരുമാറ്റം നിര്‍ദേശിച്ചാല്‍ നിര്‍മ്മാതാക്കള്‍ക്ക് അത് വലിയ സാമ്പത്തിക നഷ്ടം ഉണ്ടാക്കുമെന്ന് കത്തില്‍ ചൂണ്ടിക്കാട്ടുന്നു.

അതേസമയം ബോര്‍ഡിന്‍റെ മറ്റ് നാല് നിര്‍ദേശങ്ങള്‍ അനുസരിക്കാന്‍ തങ്ങള്‍ ബാധ്യസ്ഥരാണെന്നും ചേംബര്‍ വ്യക്തമാക്കിയിട്ടുണ്ട്. സിനിമാ നിര്‍മ്മാതാക്കളും സെന്‍സര്‍ ബോര്‍ഡും തമ്മില്‍ മുന്‍കാലങ്ങളില്‍ ഉണ്ടായ തര്‍ക്കങ്ങളുടെ പശ്ചാത്തലത്തിലാണ് പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചിരിക്കുന്നത്.

SUMMARY: Censor Board declares it has the authority to change film titles; film organizations protest

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

മലപ്പുറത്ത് 4 പേര്‍ക്ക് കൂടി ഷിഗെല്ല; രോഗബാധിതരുടെ എണ്ണം ഏഴായി

മലപ്പുറം: മലപ്പുറം ജില്ലയില്‍ നാല് പേർക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു. ഏലംകുളം...

17കാരൻ്റെ ജാമ്യം റദ്ദാക്കണം; ചേരാനല്ലൂര്‍ അപകടത്തില്‍ ജയബാലകൃഷ്ണന്റെ കുടുംബം ഹൈക്കോടതിയിലേക്ക്

കൊച്ചി: ചേരാനല്ലൂർ വാഹനാപകടത്തില്‍ നിയമപോരാട്ടം തുടരാൻ മരിച്ച ജയബാലകൃഷ്ണന്റെ കുടുംബം. 17...

കൊച്ചിയില്‍ ട്രാഫിക് പോലിസുകാരനെ ഇടിച്ചിട്ട് സ്വകാര്യ ബസ്; ഡ്രൈവറെ കസ്റ്റഡിയിലെടുത്ത് പോലിസ്

കൊച്ചി: കൊച്ചിയില്‍ ട്രാഫിക് പോലീസുകാരനെ ഇടിച്ചിട്ട് സ്വകാര്യബസ്. ഹൈക്കോടതിക്ക് സമീപം ഇന്നലെ...

ഗ്യാനേഷ് കുമാര്‍ രണ്ടുകോടി രൂപ കൈക്കൂലി ചോദിച്ചെന്ന വെളിപ്പെടുത്തല്‍; പ്രാഥമിക അന്വേഷണത്തിലേക്ക് കടന്ന് വിജിലൻസ്

തിരുവനന്തപുരം: മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിനെതിരായ രണ്ടുകോടി രൂപ കൈക്കൂലി...

ചാരിത്ര്യവതി

  ചെറുകഥ ◼️ ജെയിംസ് എബ്രഹാം  ശരിയാണ്. അവൾ അവനെയൊന്നു തൊട്ടുപോയി !  തൊട്ടു തൊട്ടു,...

ഓടിക്കൊണ്ടിരിക്കുന്ന കാറിന് തീ പിടിച്ചു; ഡ്രൈവര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു

പത്തനംതിട്ട: തിരുവല്ലയില്‍ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചുണ്ടായ അപകടത്തില്‍ നിന്നും ഡ്രൈവർ അത്ഭുതകരമായി...

ബെംഗളൂരുവിൽ വ്യത്യസ്ത വാഹനാപകടങ്ങളിലായി നാല് മരണം

ബെംഗളൂരു: ബെംഗളൂരുവിൽ വെള്ളിയാഴ്ച വൈകുന്നേരത്തിനും ശനിയാഴ്ച പുലർച്ചെതിനുമിടയിലുണ്ടായ വ്യത്യസ്ത വാഹനാപകടങ്ങളിൽ ഒരു...

ബുധനാഴ്ച വരെ ശക്തമായ മഴ; ഇന്ന് രണ്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്....

Related Articles

Popular Categories