മലപ്പുറം: മലപ്പുറം ജില്ലയില്‍ നാല് പേർക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു. ഏലംകുളം കോരക്കുത്ത് നടന്ന വിവാഹ ചടങ്ങില്‍ പങ്കെടുത്തവർക്കാണ് രോഗം ബാധിച്ചത്. ഏലംകുളം പഞ്ചായത്തിലെ രണ്ട് കുട്ടികള്‍ക്കും രണ്ട് മുതിർന്നവർക്കുമാണ് പരിശോധനയില്‍ രോഗം സ്ഥിരീകരിച്ചത്. ഇതോടെ മലപ്പുറത്ത് ആകെ രോഗബാധിതരുടെ എണ്ണം ഏഴായി ഉയർന്നു. വിവാഹ ചടങ്ങില്‍ പങ്കെടുത്ത 114 പേർക്ക് നിലവില്‍ ഷിഗെല്ല രോഗലക്ഷണങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്.
അതേസമയം, കോഴിക്കോട് ജില്ലയില്‍ ഷിഗെല്ല ബാധിച്ച് ചികിത്സയിലായിരുന്ന മൂന്ന് വിദ്യാർഥികളുടെയും ആരോഗ്യനില തൃപ്തികരമാണെന്ന് അധികൃതർ അറിയിച്ചു. ഇവരെ ഉടൻ തന്നെ ആശുപത്രിയില്‍ നിന്ന് ഡിസ്ചാർജ് ചെയ്തേക്കും. വിദ്യാർഥികള്‍ ഭക്ഷണവും തിളപ്പിച്ചാറിയ വെള്ളവും വീടുകളില്‍ നിന്ന് തന്നെ കൊണ്ടുവരണമെന്ന് നിർദേശം നല്‍കിയിട്ടുണ്ട്. പ്രതിരോധ പ്രവർത്തനങ്ങള്‍ ഊർജിതമാക്കുന്നതിനായി 16 പ്രത്യേക ടീമുകളായി തിരിഞ്ഞാണ് ആരോഗ്യവകുപ്പ് പ്രദേശത്ത് പ്രതിരോധ പ്രവർത്തനങ്ങള്‍ നടത്തുന്നത്.
SUMMARY: 4 more cases of Shigella in Malappuram; number of infected individuals reaches seven















