സ്വര്‍ണവില വീണ്ടും വര്‍ധിച്ചു

കേരളത്തിൽ ഇന്ന് സ്വർണവില കുത്തനെ ഉയർന്നു. ഇന്നലെ സ്വർണവില മാറ്റമില്ലാതെ തുടർന്നിരുന്നു. ഇന്ന് 520 രൂപയാണ് ഒറ്റയടിക്ക് വർധിച്ചത്. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 53,600 രൂപയാണ്. ഈ മാസം ഇതുവരെ 600 രൂപയാണ് സ്വർണത്തിന് കുറഞ്ഞത്.

ജൂലൈയിൽ ഇതുവരെ സ്വർണവില ഉയരുന്ന പ്രവണതയാണ് വിപണിയിലുള്ളത്. ഒരു ഗ്രാം 22 കാരറ്റ്‌ സ്വർണത്തിന്റെ വില ഗ്രാമിന് 6700 രൂപയാണ് വില. ഒരു ഗ്രാം 18 കാരറ്റ്‌ സ്വർണത്തിന്റെ വില 5565 രൂപയാണ്. വെള്ളിയുടെ വിലയും ഉയർന്നിട്ടുണ്ട്. ഒരു ഗ്രാം സാധാരണ വെള്ളിയുടെ വില രണ്ട് രൂപയാണ് കൂടിയത്. വിപണി വില 97 രൂപയാണ്.

TAGS : GOLD RATES | INCREASED | KERALA
SUMMARY : Gold rate is increased

LEAVE A REPLY

Please enter your comment!
Please enter your name here