ഉത്തര കന്നഡയിലെ അഞ്ച് താലൂക്കുകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

ബെംഗളൂരു: കനത്ത മഴ തുടരുന്നത് കാരണം ഉത്തര കന്നഡ ജില്ലയിലെ അഞ്ച് താലൂക്കുകളിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി പ്രഖ്യാപിച്ചു. ഭട്കൽ, ഹൊന്നാവർ, കുംത, അങ്കോള, കാർവാർ താലൂക്കുകളിലെ അംഗൻവാടികൾ, സ്‌കൂളുകൾ, പ്രീ-യൂണിവേഴ്‌സിറ്റി (പിയു) കോളേജുകൾ എന്നിവയ്ക്കാണ് നാളെ അവധി.

അതിശക്തമായ മഴയാണ് ജില്ലയിൽ പെയ്യുന്നത്. ഇത് കാരണം മുൻകരുതൽ നടപടിയുടെ ഭാഗമായി ജില്ലാ കമ്മീഷണർ ലക്ഷ്മി പ്രിയയാണ് ഞായറാഴ്ച വൈകീട്ടോടെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചത്.

ജില്ലയുടെ തീരപ്രദേശങ്ങളിൽ തുടർച്ചയായ മഴയ്ക്ക് സാധ്യതയുള്ളതിനാൽ ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി.

 

TAGS: KARNATAKA | RAIN UPDATES
SUMMARY: Holiday declared for schools and PU Colleges in uttarakannada

LEAVE A REPLY

Please enter your comment!
Please enter your name here