കണ്ണൂരിൽ കാറും പിക്കപ്പ് ജീപ്പും കൂട്ടിയിടിച്ച്‌ അപകടം: സ്ത്രീക്ക് ദാരുണാന്ത്യം

കണ്ണൂരിൽ കാറും പിക്കപ്പ് ജീപ്പും കൂട്ടിയിടിച്ച് അപകടം. മട്ടന്നൂര്‍ ചാവശേരി 19ാം മൈലിലാണ് അപകടം നടന്നത്. ചേർത്തല സ്വദേശി കുമാരി (63) ആണ് മരിച്ചത്. കുട്ടികള്‍ അടക്കം ഏഴ് പേർക്ക് പരിക്കേറ്റു. ഇവരെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഇന്ന് പുലർച്ചെയാണ് അപകടം നടന്നത്. മരിച്ചയാളുടെ മൃതദേഹം ആശുപത്രി മോർച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കും.

The post കണ്ണൂരിൽ കാറും പിക്കപ്പ് ജീപ്പും കൂട്ടിയിടിച്ച്‌ അപകടം: സ്ത്രീക്ക് ദാരുണാന്ത്യം appeared first on News Bengaluru.

Powered by WPeMatico

LEAVE A REPLY

Please enter your comment!
Please enter your name here