ബെംഗളൂരു: നാല് പതിറ്റാണ്ടുകൾ പിന്നിടുന്ന ബെംഗളൂരുവിലെ ക്നാനായ കുടുംബ കൂട്ടായ്മയായ കാത്തലിക് അസോസിയേഷന്റെ (ബികെസിഎ) റൂബി ജൂബിലി ആഘോഷം ‘നിറവ്’ നവംബർ 14 ന് വൈറ്റ്ഫീൽഡിലെ ഇസിസിയിൽ നടക്കും. രാവിലെ 9 മണിക്ക് പതിനഞ്ചോളം പ്രഗത്ഭ ചെണ്ടകലാകാരന്മാർ അണിനിരക്കുന്ന ചെണ്ടമേളത്തിന്റെ അകമ്പടിയോടെ നടക്കുന്ന വർണശബളമായ റാലിയോടെയാണ് ആഘോഷങ്ങൾക്ക് തുടക്കം കുറിക്കുന്നത്.
കേരളത്തിൽനിന്ന് വിശിഷ്ടാതിഥികളായി ക്നാനായ സമുദായത്തിലെ പ്രമുഖ വ്യക്തികൾ പരിപാടിയിൽ പങ്കെടുക്കും. ബെംഗളൂരുവിലെയും സമീപപ്രദേശങ്ങളിലെയും ക്നാനായ കുടുംബങ്ങൾ സംഗമത്തിന്റെ ഭാഗമാകും. പ്രഭാഷണങ്ങൾ, സംഗീത-നൃത്ത വിരുന്നുകൾ, കലാ-സാംസ്കാരിക പരിപാടികൾ, കുട്ടികൾക്കും യുവജനങ്ങൾക്കുമുള്ള പ്രത്യേക പരിപാടികൾ എന്നിവയുണ്ടായിരിക്കും.
SUMMARY: A grand gathering of Canaanite families is planned in Bengaluru; BKCA Ruby Jubilee on 14th
SUMMARY: A grand gathering of Canaanite families is planned in Bengaluru; BKCA Ruby Jubilee on 14th
















