മില്‍മ പാലിന് ലിറ്ററിന് 10 രൂപ വര്‍ധിപ്പിക്കണമെന്ന ആവശ്യവുമായി യൂണിയൻ

തിരുവനന്തപുരം: സംസ്ഥാനത്ത് പാല്‍ വില വര്‍ധിപ്പിക്കണമെന്ന ആവശ്യവുമായി മില്‍മ തിരുവനന്തപുരം മേഖല യൂണിയന്‍. ക്ഷീരകര്‍ഷകരുടെ കടുത്ത സാമ്പത്തിക പ്രതിസന്ധിയും ഉല്‍പ്പാദനച്ചെലവിലെ വര്‍ധനവും ചൂണ്ടിക്കാട്ടിയാണ് യൂണിയന്റെ നീക്കം. തിരുവനന്തപുരം മേഖലാ യൂണിയന്‍ ഡയറക്ടര്‍ ബോര്‍ഡ് യോഗത്തിലാണ് പാല്‍ വില കൂട്ടണമെന്ന പ്രമേയം അംഗീകരിച്ചത്.

വില വര്‍ധിപ്പിക്കാതെ മുന്നോട്ട് പോകാന്‍ സാധിക്കില്ലെന്ന് വ്യക്തമാക്കി മില്‍മ അടുത്ത ദിവസം സംസ്ഥാന സര്‍ക്കാരിന് ഔദ്യോഗികമായി കത്ത് കൈമാറും. കാലിത്തീറ്റ ഉള്‍പ്പെടെയുള്ളവയുടെ വിലവര്‍ധനവ് കാരണം ക്ഷീരകര്‍ഷകര്‍ കടുത്ത പ്രതിസന്ധിയിലാണെന്നും വില ഉയര്‍ത്താതെ മറ്റ് മാര്‍ഗമില്ലെന്നും മേഖലാ യൂണിയന്‍ ചെയര്‍മാന്‍ വ്യക്തമാക്കി.

നേരത്തെ ഈ വര്‍ഷം ജൂണിലാണ് പാല്‍ വില കൂട്ടിയത്. അന്ന് വിദഗ്ധ സമിതി ലിറ്ററിന് നാല് മുതല്‍ ആറ് രൂപ വരെ വര്‍ധിപ്പിക്കാന്‍ ശുപാര്‍ശ ചെയ്തിരുന്നു. തുടര്‍ന്ന് നാല് രൂപയാണ് കൂട്ടിയത്. ഇപ്പോള്‍ ലിറ്ററിന് പത്ത് രൂപ വര്‍ധിപ്പിക്കണമെന്നാണ് യൂണിയന്റെ ആവശ്യം. അമൂല്‍, നന്ദിനി തുടങ്ങിയ കമ്പനികള്‍ അടുത്തിടെ പാല്‍ ഉത്പന്നങ്ങളുടെ വില വര്‍ധിപ്പിച്ചിരുന്നു.

SUMMARY: Union demands a price increase of ₹10 per litre for Milma milk

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

എസ്‌എസ്‌എല്‍സി, ഹയര്‍ സെക്കൻഡറി പരീക്ഷാ തീയതികള്‍ പ്രഖ്യാപിച്ചു

തിരുവനന്തപുരം: സംസ്ഥാനത്തെ എസ്‌എസ്‌എല്‍സി, പ്ലസ് ടു പരീക്ഷാ തീയതികള്‍ പ്രഖ്യാപിച്ച്‌ വിദ്യാഭ്യാസ...

മധുരയില്‍ ജ്വലറിയില്‍ വൻ കവര്‍ച്ച; 500 പവൻ സ്വര്‍ണാഭരണങ്ങള്‍ കവര്‍ന്നു

ചെന്നൈ: മധുരയിലുള്ള തനിഷ്ക് ജൂവലറി ഷോറൂമില്‍ വൻ മോഷണം. 500 പവനോളം...

ഐഎഎസ് തലപ്പത്ത് വീണ്ടും അഴിച്ചു പണി; എസ് കാര്‍ത്തികേയന്‍ എക്‌സൈസ് കമ്മീഷണര്‍

തിരുവനന്തപുരം: സംസ്ഥാനത്ത് ഐഎഎസ് തലപ്പത്ത് വൻ അഴിച്ചുപണി. പുതിയ എക്സൈസ് കമ്മീഷണറായി...

സ്ത്രീകളെ സോഷ്യല്‍ മീഡിയയിലൂടെ അപമാനിച്ചെന്ന കേസ്; തൊപ്പിയുടെ കൂട്ടാളി മുഹമ്മദ് ഷമീര്‍ അറസ്റ്റില്‍

മലപ്പുറം: സമൂഹ മാധ്യമങ്ങളിലൂടെ സ്ത്രീകളെ അപമാനിച്ച കേസില്‍ യു ട്യൂബർ തൊപ്പിയുടെ...

മാലിന്യത്തിൽനിന്ന് ബയോഗ്യാസ്; ബെംഗളൂരുവിൽ 123 കോടിയുടെ പദ്ധതി

ബെംഗളൂരു: നഗരത്തിലെ ജൈവമാലിന്യങ്ങൾ സംസ്കരിച്ച് ഇന്ധനമാക്കി മാറ്റുന്നതിനായി 123 കോടി രൂപയുടെ...

ടിപി വധക്കേസ്; പ്രതി ഷാഫിക്ക് 15 ദിവസത്തെ പരോള്‍ അനുവദിച്ചു

കൊച്ചി: ടി പി ചന്ദ്രശേഖരന്‍ വധക്കേസ് പ്രതി മുഹമ്മദ് ഷാഫിക്ക് പരോള്‍....

മുസാബക്ക ’26: ബൊമ്മനഹള്ളി മഹ്മൂദിയ മദ്രസയ്ക്ക് ഇരട്ട ഓവറോൾ കിരീടം

ബെംഗളൂരു: ബെംഗളൂരു സൗത്ത് റെയിഞ്ച് ജംഇയ്യത്തുൽ മുഅല്ലിമീൻ സംഘടിപ്പിച്ച 'മുസാബക്ക 26'...

അടൂര്‍ പോലീസ് സ്റ്റേഷന്‍ അതിക്രമം; ശ്രീനാദേവി കുഞ്ഞമ്മയ്ക്കടക്കം എട്ടുപേര്‍ക്ക് മുന്‍കൂര്‍ ജാമ്യം

പത്തനംതിട്ട: അടൂർ പോലീസ് സ്റ്റേഷൻ അതിക്രമക്കേസിൽ ശ്രീനാദേവി കുഞ്ഞമ്മയ്ക്കടക്കം എട്ടുപേർക്ക് മുൻ‌കൂർ...

Related Articles

Popular Categories