കാല്‍നട യാത്രികന്റെ തലയിലേക്ക് കെട്ടിടത്തിന്റെ കൂറ്റന്‍ ജനല്‍ ചില്ല് തകര്‍ന്നു വീണു

തൃശൂര്‍: കെട്ടിടത്തിന്റെ ചില്ല് തകർന്നുവീണ് കാൽനടയാത്രക്കാരന് പരുക്കേറ്റു. തൃശൂർ സ്വരാജ് റൗണ്ടിലാണ് സംഭവം. ഇരിങ്ങാലക്കുട സ്വദേശി ​ഗോപാലകൃഷ്ണനാണ് പരുക്കേറ്റത്. ഫുട്പാത്തിലൂടെ നടക്കുകയായിരുന്ന ഗോപാലകൃഷ്ണന്റെ തലയിലേക്ക് സമീപത്തെ കടയുടെ ഒന്നാം നിലയിൽ നിന്നും ചില്ലുപാളി ഇളകി വീഴുകയായിരുന്നു. തലക്ക് സാരമായി പരുക്കേറ്റ ഗോപാലകൃഷ്ണനെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സ്ഥലത്തെത്തിയ ഫയര്‍ഫോഴ്സും നാട്ടുകാരും ചേര്‍ന്നാണ് ഇയാളെ ആശുപത്രിയിലെത്തിച്ചത്. അപകടത്തിന് പിന്നാലെ കട നാട്ടുകാര്‍ അടപ്പിച്ചു.

അപകടനിലയിലായ കെട്ടിടത്തിന്റെ മുകള്‍ ഭാഗം പ്രവര്‍ത്തിക്കുന്നുണ്ടായിരുന്നില്ല.അപകടത്തിന് പിന്നാലെ ഫുട്പാത്ത് അടച്ചു. കെട്ടിടത്തിന്റെ താഴത്തെ കടകളും അടപ്പിച്ചു. ജനല്‍ ചില്ല് മാറ്റാന്‍ ഉടമസ്ഥന് നിര്‍ദേശം നല്‍കിയതായി ഫയര്‍ഫോഴ്സ് അറിയിച്ചു. ഫുട്പാത്തിലൂടെ ഉള്ള  ഗതാഗതം തടയുകയും ചെയ്തിട്ടുണ്ട്. 15 വർഷം മുമ്പ് പൊളിച്ചു നീക്കണമെന്ന് ആവശ്യപ്പെട്ട നിരവധി കെട്ടിടങ്ങളാണ് സ്വരാജ് റൗണ്ടിന് ചുറ്റും അപകട ഭീഷണി ഉയർത്തി ഇപ്പോഴും സ്ഥിതി ചെയ്യുന്നത്.
<BR>
TAGS : ACCIDENT | THRISSUR
SUMMARY : A large window pane of the building shattered and fell on the pedestrian’s head

NewsBengaluru വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. NewsBengaluruയ്ക്ക് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

സംസ്ഥാനത്ത് 6 പേർക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് ആറ് പേർക്ക് കൂടി ഷിഗെല്ല രോഗബാധ സ്ഥിരീകരിച്ചു. കോഴിക്കോട്...

ക്ലാസിക്കൽ ഫ്യൂഷൻ ഡാൻസ് ക്ലാസുകൾ ആരംഭിച്ചു

ബെംഗളൂരു: കെഎൻഎസ്എസ് ദാസറഹള്ളി കരയോഗത്തിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന ക്ലാസിക്കൽ ഫ്യൂഷൻ ഡാൻസ്...

കേരളസമാജം സീനിയർ കലോത്സവം ജൂലൈ 26 ന് 

ബെംഗളൂരു: ബാംഗ്ലൂര്‍ കേരളസമാജത്തിന്റെ നേതൃത്വത്തില്‍ മുതിര്‍ന്നവര്‍ക്കായി സീനിയര്‍ കലോത്സവം സംഘടിപ്പിക്കുന്നു. ജൂലൈ...

ബെംഗളൂരു സൗത്ത് താലൂക്കിലെ ക്വാറി അപകടം; മരണം എട്ടായി

ബെംഗളൂരു: ബെംഗളൂരു സൗത്ത് താലൂക്കിലെ മഡപട്ടണയ്ക്ക് സമീപമുള്ള കരിങ്കൽ ക്വാറിയിലുണ്ടായ അപകടത്തിൽ...

കനത്ത മഴ തുടരും; വിവിധ ജില്ലകളില്‍ ഓറഞ്ച്, യെല്ലോ അലര്‍ട്ടുകള്‍ ജാഗ്രതാ നിര്‍ദേശം

തിരുവനന്തപുരം: സംസ്ഥാനത്ത് വരും ദിവസങ്ങളില്‍ അതിശക്തമായ മഴയ്ക്ക് സാധ്യതയുള്ളതായി കേന്ദ്രകാലാവസ്ഥാ വകുപ്പിന്റെ...

ശബരിമലയിലെ നെയ്യ് മറിച്ചുവിറ്റു; അന്വേഷണം പ്രഖ്യാപിച്ച്‌ മില്‍മ

പത്തനംതിട്ട: ശബരിമലയിലേക്ക് വിതരണം ചെയ്യാൻ കൊണ്ടുപോയ മില്‍മ നെയ്യ് മറിച്ചുവിറ്റ് പകരം...

ബെംഗളൂരുവിന് സമീപം ക്വാറിയിൽ വൻ പാറക്കല്ല് തകർന്നു വീണു അപകടം; 7 തൊഴിലാളികൾ മരിച്ചു

ബെംഗളൂരു: ബെംഗളൂരു സൗത്ത് താലൂക്കിലെ മഡപട്ടണയിലുള്ള കരിങ്കൽ ക്വാറിയിലുണ്ടായ അപകടത്തിൽ ഏഴ്...

Related Articles

Popular Categories